മുമ്പിൽ സൂര്യ സാറും പുറകിൽ കമൽ സാറും: വിക്രം ക്ലൈമാക്സ് അനുഭവം പറഞ്ഞ് അർജുൻ ദാസ്
വിക്രം സിനിമയിലെ ക്ലൈമാക്സ് അനുഭവം വിവരിച്ച് നടൻ അർജുൻ ദാസ്. കൈതിയിലെ അൻപ് എന്ന കഥാപാത്രമായാണ് സിനിമയുടെ അവസാന ഭാഗത്തിൽ അർജുൻ പ്രത്യക്ഷപ്പെടുന്നത്. പത്ത് മിനിറ്റ് മാത്രമുള്ള ഒരേയൊരു രംഗത്തിൽ അർജുൻ അഭിനയിച്ചത് സാക്ഷാൽ കമൽഹാസനും സൂര്യയ്ക്കുമൊപ്പം. ‘‘ലോകേഷ് വിളിച്ച്, ‘മച്ചീ, ഒരേ ഒരു സീൻ മാത്രം’

വിക്രം സിനിമയിലെ ക്ലൈമാക്സ് അനുഭവം വിവരിച്ച് നടൻ അർജുൻ ദാസ്. കൈതിയിലെ അൻപ് എന്ന കഥാപാത്രമായാണ് സിനിമയുടെ അവസാന ഭാഗത്തിൽ അർജുൻ പ്രത്യക്ഷപ്പെടുന്നത്. പത്ത് മിനിറ്റ് മാത്രമുള്ള ഒരേയൊരു രംഗത്തിൽ അർജുൻ അഭിനയിച്ചത് സാക്ഷാൽ കമൽഹാസനും സൂര്യയ്ക്കുമൊപ്പം.
‘‘ലോകേഷ് വിളിച്ച്, ‘മച്ചീ, ഒരേ ഒരു സീൻ മാത്രം’ എന്ന് പറയുമ്പോൾ നിങ്ങൾ എന്ത് ചെയ്യും? അങ്ങോട്ട് ചോദ്യങ്ങളൊന്നും ചോദിക്കാതെ അദ്ദേഹത്തിനടുത്തേക്ക് പോകുക തന്നെ. പക്ഷേ ആ ഒരു സീൻ... ഒരു വശത്ത് കമൽ സാറും മറുവശത്ത് സൂര്യ സാറും. ഈ സാഹചര്യത്തിൽ ഒരാൾ എന്തുചെയ്യും. നിങ്ങൾ ഒന്നും ചെയ്യേണ്ട വെറുതേ കണ്ടുകൊണ്ടിരിക്കുക, നിങ്ങൾ ഏറെ ആരാധിച്ച ആ രണ്ടു സൂപ്പർ താരങ്ങൾ ക്യാമറയ്ക്ക് മുന്നിൽ അഭിനയത്തിന്റെ എല്ലാ ഭാവവും അഴിച്ചുവിട്ടുകൊണ്ട് അരങ്ങുതകർക്കുന്നത് കണ്ട് ശ്വാസമടക്കിപ്പിടിച്ചിരിക്കുക. അവർ തകർത്തഭിനയിച്ചത് മോണിറ്ററിൽ വീണ്ടും വീണ്ടും ഇട്ടുകാണുന്നതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അനുഭവം. ഞാൻ ഏറെ ആരാധിക്കുന്ന കമൽ സാർ, സൂര്യ സാർ, ലോകേഷ് സാർ എന്നിവരോടൊപ്പം വർക്ക് ചെയ്യുവാൻ കഴിയുക എന്നതിൽ കവിഞ്ഞു കൂടുതൽ എന്താണ് ആഗ്രഹിക്കേണ്ടത്.
കമൽ സർ, നിങ്ങളെ ഒരു നോക്ക് കാണാൻ കാത്തിരുന്നത് മുതൽ നിങ്ങളുടെ സിനിമയുടെ ഭാഗമാകുന്നത് വരെ എന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം സഫലമാകാൻ തന്ന ഈ അവസരത്തിന് നന്ദി. സൂര്യ സർ, നന്ദി, നിങ്ങളുമായി സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണ്. നിങ്ങളോടൊപ്പമുള്ള ജോലിയും നിങ്ങളുമായി സംവദിക്കാൻ കഴിഞ്ഞതും ഞാൻ ഏറെ വിലമതിക്കുന്ന കാര്യമാണ്.
ഹരീഷ് സർ, നിങ്ങളോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിലും കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഒരുമിച്ച് സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. രാജ്‌ശേഖർ സർ, നന്ദി, സെറ്റിൽ നമ്മുടെ ഓരോ സംഭാഷണവും ഞാൻ ആസ്വദിച്ചു. അനിരുദ്ധ്, സഹോദരാ, വളരെ നന്ദി. വീണ്ടും അനിരുദ്ധിന്റെ സംഗീതത്തിന്റെ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. ഫിലോ സർ, നന്ദി. അവസാനമായി, എന്റെ ഗുരുവിനും നന്ദി, നിങ്ങളില്ലാതെ എനിക്കിത് സാധ്യമാകുമായിരുന്നില്ല. മൂന്നാമതും താങ്കളുടെ സംവിധാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.
സിനിമയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതുമുതൽ കമൽ സാറിന്റെയും സൂര്യ സാറിന്റെയും
ഒപ്പം പ്രവർത്തിച്ചതിന്റെ അനുഭവം ചോദിച്ച് എനിക്ക് സന്ദേശം അയച്ച അവരുടെ എല്ലാ ആരാധകരോടും എന്റെ ആത്മാർഥമായ ക്ഷമാപണം. നിങ്ങൾ ചോദിച്ചപ്പോൾ എനിക്ക് പ്രതികരിക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ വിശ്വസിക്കൂ ഇതെനിക്ക് ഒരായുഷ്കാലത്തെ നേട്ടമാണ്.’’–അർജുൻ ദാസ് പറഞ്ഞു.