മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കണമെങ്കില്‍ കള്ളു കുടിയനും പുകവലിക്കാരനുമായ കഥാപാത്രങ്ങൾ ഒഴിവാക്കി അഭിനയിക്കണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. മുഴുവൻ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന കഥാപാത്രമായതുകൊണ്ടാകാം കുറുപ്പ് സിനിമയിലെ അഭിനയത്തിന് തനിക്ക് സ്വഭാവനടനുളള പുരസ്കാരം ലഭിക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കണമെങ്കില്‍ കള്ളു കുടിയനും പുകവലിക്കാരനുമായ കഥാപാത്രങ്ങൾ ഒഴിവാക്കി അഭിനയിക്കണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. മുഴുവൻ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന കഥാപാത്രമായതുകൊണ്ടാകാം കുറുപ്പ് സിനിമയിലെ അഭിനയത്തിന് തനിക്കു സ്വഭാവനടനുളള പുരസ്കാരം ലഭിക്കാതെ പോയതെന്നും ഷൈൻ പറഞ്ഞു.

‘‘കുറുപ്പ് വളരെ ബുദ്ധിമുട്ടി ചെയ്തതാണ്. ആ സിനിമ ജൂറി അംഗങ്ങൾ കണ്ടിട്ടില്ലെന്നു വിചാരിച്ച് ആശ്വസിക്കുന്നു. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പ്രതിഷേധിച്ചു വാങ്ങേണ്ടതല്ല അവാർഡുകൾ. നല്ല രീതിയിൽ പ്രൊഡക്‌ഷൻ ഡിസൈന്‍ ചെയ്ത സിനിമയാണ് കുറുപ്പ്. പണ്ടത്തെ കാലഘട്ടത്തെ സത്യസന്ധമായാണ് അവർ സ്ക്രീനിലെത്തിച്ചത്.

ADVERTISEMENT

സെറ്റ് വർക്കുകൾ ആണെന്ന് തോന്നിപ്പിക്കുന്ന സിനിമകൾക്കാണ് പണ്ട് അവാർഡുകൾ കിട്ടുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് റിയൽ ആണെന്ന് തോന്നിയതുകൊണ്ടാകാം ആർട് ഡയറക്‌ഷൻ ഇല്ലെന്ന് തോന്നിയത്. പിന്നെ കോസ്റ്റ്യൂംസ്, ഛായാഗ്രഹണം ഒന്നിനും ലഭിച്ചില്ല.

അഭിനയത്തിന്റെ കാര്യത്തിൽ ഓരോ വർഷവും അക്കാദമിയിൽ മാറ്റങ്ങൾ വരുത്താറുണ്ട്. എന്നാലും ബെസ്റ്റ് ആക്ടറും ബെസ്റ്റ് ക്യാരക്ടർ ആക്ടറും തമ്മിലുള്ള വ്യത്യാസമാണ് ഞാനിപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത്. ബെസ്റ്റ് ആക്ടറിന് ക്യാരക്ടർ ഇല്ലേ?

ADVERTISEMENT

ബെസ്റ്റ് ക്യാരക്ടർ ആക്ടറിനുള്ള അവാർഡ് എന്താണേലും എനിക്ക് കിട്ടാൻ പോകുന്നില്ല. പ്രത്യേകിച്ച് കുറുപ്പിലെ കഥാപാത്രത്തിന്. മുഴുവൻ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവാർഡ് കിട്ടും. ഇനി അവാര്‍ഡ് കിട്ടണമെങ്കിൽ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം.’’–ഷൈൻ ടോം പറഞ്ഞു.