‘ശരപഞ്ജര’ത്തിലെ മസിൽ കണ്ടു കൊതിച്ചവർ; വില്ലനിൽനിന്നുള്ള ജയന്റെ ആക്ഷൻ ഹീറോ ജീവിതം
ജയൻ എന്ന നടന്റെ വില്ലൻവേഷങ്ങളിൽ നിന്ന് നായകനിലേക്കുള്ള പരിണാമത്തെകുറിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും സംവിധായകൻ ഹരിഹരനും വ്യത്യസ്ത വീക്ഷണങ്ങളും അവകാശവാദങ്ങളും പുലർത്തുന്നതായി മലയാള മനോരമയിലൂടെ വായനക്കാർ അറിഞ്ഞതാണല്ലോ. ഇരുവരുടെയും അവകാശവാദങ്ങളിലേക്ക് എത്തിനോക്കാൻ ജയന്റെ
ജയൻ എന്ന നടന്റെ വില്ലൻവേഷങ്ങളിൽ നിന്ന് നായകനിലേക്കുള്ള പരിണാമത്തെകുറിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും സംവിധായകൻ ഹരിഹരനും വ്യത്യസ്ത വീക്ഷണങ്ങളും അവകാശവാദങ്ങളും പുലർത്തുന്നതായി മലയാള മനോരമയിലൂടെ വായനക്കാർ അറിഞ്ഞതാണല്ലോ. ഇരുവരുടെയും അവകാശവാദങ്ങളിലേക്ക് എത്തിനോക്കാൻ ജയന്റെ
ജയൻ എന്ന നടന്റെ വില്ലൻവേഷങ്ങളിൽ നിന്ന് നായകനിലേക്കുള്ള പരിണാമത്തെകുറിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും സംവിധായകൻ ഹരിഹരനും വ്യത്യസ്ത വീക്ഷണങ്ങളും അവകാശവാദങ്ങളും പുലർത്തുന്നതായി മലയാള മനോരമയിലൂടെ വായനക്കാർ അറിഞ്ഞതാണല്ലോ. ഇരുവരുടെയും അവകാശവാദങ്ങളിലേക്ക് എത്തിനോക്കാൻ ജയന്റെ
ജയൻ എന്ന നടന്റെ വില്ലൻവേഷങ്ങളിൽ നിന്ന് നായകനിലേക്കുള്ള പരിണാമത്തെകുറിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും സംവിധായകൻ ഹരിഹരനും വ്യത്യസ്ത വീക്ഷണങ്ങളും അവകാശവാദങ്ങളും പുലർത്തുന്നതായി മലയാള മനോരമയിലൂടെ വായനക്കാർ അറിഞ്ഞതാണല്ലോ. ഇരുവരുടെയും അവകാശവാദങ്ങളിലേക്ക് എത്തിനോക്കാൻ ജയന്റെ ചലച്ചിത്രരംഗത്തെ പ്രധാന നാൾവഴികളിലൂടെ ഒന്നു സഞ്ചരിക്കാം. ജയന്റെ ആദ്യചിത്രം ജേസി സംവിധാനം ചെയ്ത ‘ശാപമോക്ഷം’ ആയിരുന്നു. ഹരിഹരൻ സംവിധാനംചെയ്ത ‘പഞ്ചമി’ എന്ന ചിത്രത്തിൽ ഫോറസ്റ്റ് റേഞ്ചറുടെ വേഷം ആയിരുന്നു ജയന് ലഭിച്ചത്. അത് ശ്രദ്ധിക്കപ്പെട്ടതായിരുന്നു താനും. തുടർന്ന് ആ വർഷം തന്നെ പുറത്തിറങ്ങിയ ‘പിക്പോക്കറ്റ്’ എന്ന ശശികുമാർ ചിത്രത്തിൽ പ്രേംനസീറിന്റെ അച്ഛന്റെ വേഷത്തിലായിരുന്നു ജയൻ അഭിനയിച്ചത്. വില്ലൻ വേഷമായിരുന്നില്ല അത്. പ്രേക്ഷകരുടെ അനുകമ്പ നേടുന്ന കഥാപാത്രമായിരുന്നു അത്. തുടർന്നു പുറത്തിറങ്ങിയ ‘കാമധേനു’ എന്ന എ.ബി.രാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ജയൻ അവതരിപ്പിച്ച തൊഴിലാളി നേതാവിന്റെ വേഷവും ശ്രദ്ധേയമായിരുന്നു എന്നു പറയാതെ വയ്യ. കുഞ്ചാക്കോ സംവിധാനം ചെയ്ത അവസാന ചിത്രമായ ‘കണ്ണപ്പനുണ്ണി’യിൽ കെ.പി.ഉമ്മറിനോടൊപ്പം മുൻനിര വില്ലൻമാരിൽ ഒരാളായിട്ടായിരുന്നു ജയനും അഭിനയിച്ചത്.
1977ൽ അടൂർ ഭാസി സംവിധാനം ചെയ്ത ആദ്യചിത്രമായ ‘ആദ്യപാഠ’ത്തിൽ കമലഹാസനോടൊപ്പം വില്ലനായി ജയനും എത്തി. തുടർന്ന് അതേ വർഷം തന്നെ അടൂർ ഭാസി സംവിധാനംചെയ്ത് പുറത്തിറക്കിയ ഉദയായുടെ ‘അച്ചാരം അമ്മിണി ഒാശാരം ഒാമന’ എന്ന ചിത്രത്തിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച ഷീലയുടെ ഒരു നായകൻ ജയനായിരുന്നു. മുഖ്യനായകൻ പ്രേംനസീറും. അതായത് അപ്പോൾ തന്നെ ഇടിക്കൊള്ളുന്ന കഥാപാത്രത്തിൽ നിന്ന് ഇടി അത്യാവശ്യം കൊടുക്കുന്ന കഥാപാത്രത്തിലേക്കുള്ള പ്രവേശനം ജയൻ നടത്തിക്കഴിഞ്ഞിരുന്നു എന്നു ചുരുക്കം.
പക്ഷേ വില്ലൻ വേഷങ്ങളിൽ അഭിനയിക്കുന്നതിൽനിന്ന് സ്വയം മാറി നിൽക്കാനുള്ള താരപരിവേഷം ജയന് അപ്പോഴും കരഗതമായിരുന്നില്ല. തുടർന്ന് ഐ.വി.ശശി സംവിധാനം ചെയ്ത ഇൗ മനോഹര തീരം , ഇതാ ഒരു മനുഷ്യൻ,ശ്രീകുമാരൻ തമ്പി തന്നെ നിർമിച്ച് ശശികുമാർ സംവിധാനം ചെയ്ത ജയിക്കാനായ് ജനിച്ചവൻ, വിജയാനന്ദിന്റെ അടവുകൾ പതിനെട്ട് , ഹരിഹരൻ സംവിധാനം ചെയ്ത അടിമക്കച്ചവടം, ശശികുമാറിന്റെ തന്നെ മുക്കുവനെ സ്നേഹിച്ച ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വില്ലൻ വേഷങ്ങളിലാണ് ജയൻ അഭിനയിച്ചത്. ഇതിനിടയിൽ നവോദയായുടെ ആദ്യചിത്രമായ കടത്തനാട്ട് മാക്കത്തിൽ ജയഭാരതിയുടെ കാമുകനായും ജയൻ പ്രത്യക്ഷപ്പെട്ടു. ഇൗ ചിത്രത്തിലും വില്ലത്തരമില്ലാത്ത കഥാപാത്രത്തെ ആണ് ജയൻ അവതരിപ്പിച്ചത്.
1978ൽ തന്നെ ഒക്ടോബർ മാസം റിലീസായ തച്ചോളി അമ്പു എന്ന മലയാളത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് ചിത്രത്തിൽ ജയൻ ഇരട്ടവേഷത്തിൽ അഭിനയിച്ചു. പ്രേക്ഷകപ്രശംസ ഏറെ പിടിച്ചുപറ്റിയ രണ്ടുകഥാപാത്രങ്ങളായിരുന്നു ജയൻ അവതരിപ്പിച്ചത് . ജയന് താരപരിവേഷം നേടി കൊടുത്തു ഇൗ ചിത്രം എന്നതിൽ തർക്കമില്ല. തച്ചോളി അമ്പു റിലീസായ കാലത്ത് തന്നെ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘ഏതോ ഒരു സ്വപ്നം’ തിയേറ്ററുകളിലെത്തി. ജയൻ അതുവരെ അഭിനയിച്ചുവന്ന കഥാപാത്രങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു വി.വി.സ്വാമി എന്ന കഥാപാത്രം. പ്രണയനൈരാശ്യത്തിന്റെ പേരിൽ കാഷായത്തിൽ അഭയം തേടാൻ വൃഥാ ശ്രമിക്കുന്ന ഇൗ കഥാപാത്രത്തെ ജയന്റെ കയ്യിൽ ഏൽപിക്കാൻ അസാധാരണമായ മനക്കരുത്ത് ഉണ്ടാകണം സംവിധായകന്. ശ്രീകുമാരൻ തമ്പിക്ക് അതുണ്ടായി എന്നത് നിസ്തർക്കം. എന്നാൽ ആ ചിത്രം കൊണ്ട് പൂർണമായും വില്ലൻവേഷങ്ങളിൽ നിന്ന് ജയന് മോചനം ലഭിച്ചു എന്നു കരുതരുത്. തുടർന്നും അദേഹം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരം എന്ന ചിത്രം ജയന്റെ അഭിനയത്തിന്റെ മറ്റൊരുമുഖം കാട്ടിത്തന്നു. ഇൗ പ്രതിനായകവേഷം ഇന്നും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ജയൻ കുതിരയെ കുളിപ്പിക്കുന്ന രംഗവും ജയന്റെ മസിൽ പ്രദർശനവും രോമാഞ്ചത്തോടെ വീക്ഷിച്ചത് ചിത്രത്തിലെ ഷീല മാത്രമല്ല അക്കാലത്തെ സ്ത്രീകൾ കൂടി ഉൾപ്പെട്ട വൻ പ്രേക്ഷകസമൂഹമാണ്. തുടർന്ന് ജയനെ തന്നെ നായകനാക്കി ചിത്രം നിർമിക്കാൻ നിർമാതാക്കൾക്ക് ധൈര്യമായി. വിജയാനന്ദിന്റെ അങ്കക്കുറി, പി.കെ.ജോസഫിന്റെ പെണ്ണൊരുമ്പെട്ടാൽ, കല്ലു കാർത്ത്യായനി തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ഐ.വി.ശശിയുടെ അങ്ങാടി കൂടി റിലീസായതോടെ ജയൻ സൂപ്പർ താരപദവിയിൽ എത്തി. സ്റ്റണ്ട് നടത്താത്ത കഥാപാത്രമായ വി.വി.സ്വാമിയായി ജയനെ അവതരിപ്പിച്ച ശ്രീകുമാൻ തമ്പി തന്നെ പുതിയ വെളിച്ചം, ഇടിമുഴക്കം, നായാട്ട്, ആക്രമണം തുടങ്ങിയ ചിത്രങ്ങളിൽ ജയന് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ഇടിയൻ കഥാപാത്രങ്ങളെ നൽകി എന്നതു തന്നെ ജയന്റെ താരമൂല്യം എത്രത്തോളം ഉണ്ടായിരുന്നു എന്നതിന്റെ ഉദാഹരണമാണ്.
English Summary: From Villain to Action Hero; Recalling Jayan's Cinematic Life