5 വർഷങ്ങൾക്കു ശേഷം ഭാവന മലയാളത്തിൽ; ലൊക്കേഷന്‍ വിഡിയോ
ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. അഞ്ച് വർഷത്തിനു ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. ജൂൺ 22ന് നടി ചിത്രത്തിൽ ജോയിൻ ചെയ്തു. 2017ല്‍ റിലീസ് ചെയ്ത ആദം ജോൺ ആണ് നടി അവസാനം അഭിനയിച്ച

ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. അഞ്ച് വർഷത്തിനു ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. ജൂൺ 22ന് നടി ചിത്രത്തിൽ ജോയിൻ ചെയ്തു. 2017ല്‍ റിലീസ് ചെയ്ത ആദം ജോൺ ആണ് നടി അവസാനം അഭിനയിച്ച മലയാളചിത്രം.
രാജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറുമായി ചേർന്ന് ബോൺഹോമി എന്റർടെയ്ൻമെന്റിന്റെ പേരിൽ റെനിഷ് അബ്ദുൾഖാദറാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്.
ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. അനാർക്കലി നാസർ, അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അരുൺ റുഷ്ദി ഛായാഗ്രഹണവും, മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവ്വഹിക്കുന്നു. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ടറും ശബരിദാസ് തോട്ടിങ്കലും, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും, കിരൺ കേശവുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്.
അമൽ ചന്ദ്രൻ മേക്കപ്പും മെൽവി ജെ. വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. അലക്‌സ് ഇ. കുര്യൻ പ്രൊഡക്‌ഷൻ കൺട്രോളറും ഫിലിപ്പ് ഫ്രാൻസിസ് ചീഫ് അസോഷ്യേറ്റുമാണ്. പബ്ലിസിറ്റി ഡിസൈനുകൾ ഡൂഡ്ലെമുനിയും, കാസ്റ്റിങ് അബു വലയംകുളവുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് സംഗീത ജനചന്ദ്രൻ കൈകാര്യം ചെയ്യുന്നു.