കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സ് ഉടമ; 52–ാം വയസ്സില് നായകനായി സിനിമയിൽ
ചേർത്തുകെട്ടിയ കസേരയുമായി വായുവിൽ മലക്കം മറിഞ്ഞ് എതിരാളികളെ നിഷ്പ്രഭനാക്കുന്ന നായകൻ! വിജയ് – രജനി ചിത്രങ്ങളിലേതുപോലെ പൊടിപറത്തുന്ന, തിരുവിഴാ സ്റ്റൈലിലുള്ള ഇൻട്രോ സോങ്. നായികയ്ക്കൊപ്പം വിദേശരാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളിലെ ആടിപ്പാടൽ റൊമാൻസ്... വമ്പൻ സെറ്റുകൾ ഉൾപ്പെടെ, കോടികൾ
ചേർത്തുകെട്ടിയ കസേരയുമായി വായുവിൽ മലക്കം മറിഞ്ഞ് എതിരാളികളെ നിഷ്പ്രഭനാക്കുന്ന നായകൻ! വിജയ് – രജനി ചിത്രങ്ങളിലേതുപോലെ പൊടിപറത്തുന്ന, തിരുവിഴാ സ്റ്റൈലിലുള്ള ഇൻട്രോ സോങ്. നായികയ്ക്കൊപ്പം വിദേശരാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളിലെ ആടിപ്പാടൽ റൊമാൻസ്... വമ്പൻ സെറ്റുകൾ ഉൾപ്പെടെ, കോടികൾ
ചേർത്തുകെട്ടിയ കസേരയുമായി വായുവിൽ മലക്കം മറിഞ്ഞ് എതിരാളികളെ നിഷ്പ്രഭനാക്കുന്ന നായകൻ! വിജയ് – രജനി ചിത്രങ്ങളിലേതുപോലെ പൊടിപറത്തുന്ന, തിരുവിഴാ സ്റ്റൈലിലുള്ള ഇൻട്രോ സോങ്. നായികയ്ക്കൊപ്പം വിദേശരാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളിലെ ആടിപ്പാടൽ റൊമാൻസ്... വമ്പൻ സെറ്റുകൾ ഉൾപ്പെടെ, കോടികൾ
ചേർത്തുകെട്ടിയ കസേരയുമായി വായുവിൽ മലക്കം മറിഞ്ഞ് എതിരാളികളെ നിഷ്പ്രഭനാക്കുന്ന നായകൻ! വിജയ് – രജനി ചിത്രങ്ങളിലേതുപോലെ പൊടിപറത്തുന്ന, തിരുവിഴാ സ്റ്റൈലിലുള്ള ഇൻട്രോ സോങ്. നായികയ്ക്കൊപ്പം വിദേശരാജ്യങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളിലെ ആടിപ്പാടൽ റൊമാൻസ്... വമ്പൻ സെറ്റുകൾ ഉൾപ്പെടെ, കോടികൾ വാരിയെറിഞ്ഞ് പൂർത്തിയാക്കിയ കളർഫുൾ ബ്രഹ്മാണ്ഡ ചിത്രം! അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രത്തിലാണ് ഇതെല്ലാം. ആൾ പക്ഷേ, ചില്ലറക്കാരനല്ല - തമിഴ്നാട്ടിലെ വൻവ്യവസായ ശൃംഖലയെ നയിക്കുന്ന ശരവണൻ അരുൾ എന്ന ലെജൻഡ് ശരവണൻ! ചില്ലറ വ്യാപാര മേഖലയിൽ തമിഴ്നാട്ടിൽ വിജയക്കൊടി പാറിക്കുന്ന, കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരൻ. സിനിമയുടെ പേര് ‘ദ് ലെജൻഡ്’.
പോസ്റ്റർ പുറത്തിറക്കാൻ മണിരത്നവും രാജമൗലിയും
സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുമ്പോഴും ലെജൻഡ് ശരവണൻ തീരുമാനിച്ചുറച്ചു തന്നെയാണ്. 2019ൽ ‘ദ് ലെജൻഡ്’ ഷൂട്ടിങ് തുടങ്ങിയെങ്കിലും കോവിഡിനെ തുടർന്നു ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ചിത്രത്തിലെ ആദ്യഗാനത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത് സാക്ഷാൽ മണിരത്നവും രാജമൗലിയും സുകുമാറും ചേർന്നായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അവതരിപ്പിച്ചതാകട്ടെ കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലും. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ ഓഡിയോ, ട്രെയിലർ ലോഞ്ചും താരസമ്പന്നമായിരുന്നു. തമന്ന, ശ്രദ്ധ ശ്രീനാഥ്, യാഷിക ആനന്ദ്, ഹൻസിക, ലക്ഷ്മി റായ് തുടങ്ങി മുൻനിര നായികമാരുൾപ്പെടെ തമിഴ് സിനിമയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിന് കാണികളുടെ വൻസാന്നിധ്യവുമുണ്ടായിരുന്നു.
തന്റെ സിനിമാപ്രവേശം ഗംഭീരമാക്കാൻ തമിഴ് സിനിമയിലെ ഒന്നാംനിരക്കാരെയാണ് ചിത്രത്തിന്റെ അണിയറയിൽ ശരവണൻ അണിനിരത്തിയത്. ശരവണ സ്റ്റോഴ്സ് ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെ ശ്രദ്ധേയമായ പരസ്യചിത്രങ്ങളുടെയും ഉല്ലാസം, വിസിൽ എന്നീ സിനിമകളുടെയും സംവിധായകരായ ജെഡി-ജെറി ജോഡിയാണ് ‘ദ് ലെജൻഡ്’ സംവിധാനം ചെയ്തത്. ഷങ്കറിന്റെ ‘ശിവാജി - ദ ബോസ്’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർമാരായിരുന്ന ഇവർ അതേ പാറ്റേണിലാണ് ലെജൻഡും ഒരുക്കിയിട്ടുള്ളത്. നായികയായി നടിയും മോഡലും 2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന ഉർവശി റൗട്ടേല. ഒപ്പം മോഡൽ ഗീതിക തിവാരിയും. ലക്ഷ്മി റായി ഒരു ഗാനരംഗത്തിലും എത്തുന്നു.
അന്തരിച്ച നടൻ വിവേക് അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നുകൂടിയാണിത്. ലെജൻഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിരയുണ്ട്. ‘ശിവാജി’യിലെപ്പോലെ സുമൻ തന്നെയാണു വില്ലൻ. മലയാളത്തിൽ നിന്ന് ഹരീഷ് പേരടിയും ചിത്രത്തിലുണ്ട്.
പാൻ ഇന്ത്യൻ ചിത്രമെന്ന് ശരവണൻ, ഗാനങ്ങൾ ഹിറ്റ്; പാട്ടുപാടി കെകെ
മാസ് ആക്‌ഷൻ, കോമഡി, റൊമാൻസ് എല്ലാം തികഞ്ഞ പാൻ ഇന്ത്യ ചിത്രമെന്നാണ് ശരവണൻ തന്റെ സിനിമയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാൻ വകനൽകുന്നതാകും ചിത്രമെന്നും അദ്ദേഹം അവകാശപ്പെടുന്നു. രജനി സാറും വിജയ് സാറുമാണ് തന്റെ പ്രചോദനമെന്നും ഇത് തുടക്കമാണെന്നും ഈ സിനിമയുടെ വിജയപരാജയങ്ങളുടെ അടിസ്ഥാനത്തിലാകും അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.
ഹാരിസ് ജയരാജിന്റെ സംഗീതമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഗാനങ്ങൾ ഇതിനകം വൻഹിറ്റാണ്. നീണ്ട ഇടവേളയ്ക്കു ശേഷം ഹാരിസ് ജയരാജിനും ‘ദി ലെജൻഡ്’ ബ്രേക്ക് ആവുകയാണ്. ഏപ്രിലിൽ റിലീസ് ചെയ്ത ചിത്രത്തിലെ ആദ്യഗാനം തന്നെ ട്രെൻഡിങ് ആയി. ‘മൊസലോ മൊസല്..’ എന്ന ഗാനം ആലപിച്ചതാകട്ടെ അർമാൻ മാലിക്. ബെന്നി ദയാൽ, ജോനിറ്റ ഗാന്ധി എന്നിവർ പാടിയ ‘വാടി വാസൽ’ എന്ന ഗാനവും സൂപ്പർ ഹിറ്റാണ്. ഈയിടെ അന്തരിച്ച മലയാളി ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്ണകുമാർ കുന്നത്ത് ഈ ചിത്രത്തിൽ രണ്ടു ഗാനങ്ങൾ പാടിയിട്ടുണ്ട്.
ശ്രേയ ഘോഷലിനൊപ്പം പാടിയ ‘കൊഞ്ചി കൊഞ്ചി’ എന്ന ഗാനത്തിന്റെ രംഗങ്ങൾ യുക്രെയ്നിലെ പ്രശസ്തമായ ടണൽ ഓഫ് ലവിലാണു ചിത്രീകരിച്ചത്. പാട്ടുകളെഴുതിയിരിക്കുന്നത് വൈരമുത്തു, കബിലൻ, മദൻ കാർക്കി, പാ. വിജയ്, സ്നേഹൻ എന്നിവർ. ലെജൻഡ് ശരവണനായി ചുവടുകളൊരുക്കിയത് നൃത്തസംവിധായകരായ രാജുസുന്ദരം, ബൃന്ദ മാസ്റ്റർ, ദിനേശ് എന്നിവരും. ഛായാഗ്രഹണം ആർ. വേൽരാജ്. ആക്‌ഷൻ രംഗങ്ങൾ ഒരുക്കിയത് അനൽ അരസ്.
ശരവണ സ്റ്റോഴ്സ്; ഒരു കുടുംബ വിജയഗാഥ
തമിഴ്നാട്ടിലെ വ്യാപാരമേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പേരാണ് ശരവണ സ്റ്റോഴ്സ്. സ്ഥാപനങ്ങൾ ഭാഗം വച്ചതോടെ കുടുംബാംഗങ്ങൾ പല ഇടങ്ങളിലായാണ് ഇപ്പോൾ കച്ചവടം. രണ്ടാം തലമുറ നയിക്കുന്ന നിലവിലെ വ്യാപാരത്തിൽ മുന്നിൽ നിൽക്കുന്നത് ചെന്നൈയിൽ വൻസംരംഭങ്ങളുള്ള ശരവണൻ അരുൾ എന്ന ലെജൻഡ് ശരവണൻ തന്നെയാണ്.
തൂത്തുക്കുടിക്കു സമീപത്തെ പണിക്കനാടാർ കുടിയിരുപ്പ് എന്ന ചെറുഗ്രാമത്തിലാണു ശരവണ സ്റ്റോഴ്സ് കുടുംബത്തിന്റെ വേരുകൾ. ശ്രീലങ്കയിൽ കച്ചവടം ചെയ്ത് നാട്ടിലെത്തിയ ഷൺമുഖ സുന്ദര നാടാരുടെ മക്കളാണ് കൃഷിയും അരിവ്യാപാരവും നടത്തിവന്ന കുടുംബത്തെ ബിസിനസിലേക്കു കൈപിടിച്ചത്. മൂന്നാമത്തെ മകൻ സെൽവരത്നം ആണ് ഇപ്പോഴത്തെ ശരവണ ബിസിനസ് സാമ്രാജ്യത്തിനു വിത്തു പാകിയത്. അദ്ദേഹത്തിന്റെ ആശയമായിരുന്നു ഗ്രാമം വിട്ട് മദ്രാസിൽ ചെന്നു കച്ചവടം ചെയ്യുക എന്നത്.
മദ്രാസിലെത്തിയ സെൽവരത്നം, സുന്ദരം കോഫി ഉടമ സുന്ദരം നാടാരുടെ സഹായത്തോടെയാണ് ആദ്യത്തെ സംരംഭത്തിനു തുടക്കമിട്ടത്. 1970 സെപ്റ്റംബർ നാലിന് ടി നഗർ രംഗനാഥൻ തെരുവിൽ ‘ഷൺമുഖാ സ്റ്റോഴ്സ്’ എന്ന പേരിൽ ചെറിയൊരു പാത്രക്കട. അതായിരുന്നു തുടക്കം. ഇംഗ്ലിഷിലും തമിഴിലും മലയാളത്തിലുമായിരുന്നു കടയുടെ ബോർഡ്. സമീപത്തു തന്നെയുള്ള ബസ് സ്റ്റാൻഡും മാമ്പലം റെയിൽവേ സ്റ്റേഷനും കച്ചവടത്തിനു മുതൽക്കൂട്ടായി.
കച്ചവടം വിപുലീകരിക്കുന്നതിന് സഹോദരങ്ങളായ യോഗരത്നം, രാജരത്നം എന്നിവരെക്കൂടി സെൽവരത്നം മദ്രാസിലേക്കു കൊണ്ടുവന്നു. 1973ൽ മൂന്നു സഹോദരങ്ങളും ചേർന്ന് ശരവണ സ്റ്റോഴ്സ് എന്ന പേരിൽ വസ്ത്രശാല തുടങ്ങി. പിൽക്കാലത്ത്, ഒരു വീട്ടിലേക്കു വേണ്ട എല്ലാം കിട്ടുന്ന ഒരിടം എന്ന സങ്കൽപത്തിൽ, ചെന്നൈയിലെ ആദ്യത്തെ മൾട്ടി സ്റ്റോർ ഷോപ്പിങ് കേന്ദ്രമായി ശരവണ സ്റ്റോഴ്സ് വികസിച്ചു. ചെറിയ കടയിൽ നിന്ന് ഒരു ലക്ഷം ചതുരശ്ര അടിയിലേക്കും അഞ്ചു നിലകളിലേക്കും വളർന്നു. 45, രംഗനാഥൻ തെരു എന്ന പഴയ വിലാസത്തിൽ നിന്ന് ടി നഗറിന്റെ ലാൻഡ്മാർക്ക് തന്നെയായി ശരവണ സ്റ്റോഴ്സ് മാറി.
ടി നഗർ പിന്നീട് ബ്രാൻഡഡ് ഷോപ്പുകൾ ഉൾപ്പെടെ നൂറു കണക്കിന് സ്ഥാപനങ്ങളുമായി വൻകിട കച്ചവട കേന്ദ്രമായി മാറിയപ്പോഴും ശരവണ സ്റ്റോഴ്സ് തലയുയർത്തി നിന്നു. ചെന്നൈ നഗരത്തിന്റെ പ്രധാനഭാഗങ്ങളിലും ബ്രാഞ്ചുകൾ തുറന്നു. മൊട്ടുസൂചി മുതൽ വൈഡൂര്യം വരെ, കരുപ്പട്ടി മുതൽ കംപ്യൂട്ടർ വരെ എന്തും ലഭിക്കുന്ന കച്ചവടകേന്ദ്രം എന്നാണു ശരവണ സ്റ്റോഴ്സിന്റെ വിശേഷണം. വിലക്കുറവു തന്നെയാണ് ഉപഭോക്താക്കളെ കാര്യമായി ആകർഷിച്ചത്. ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ്, ജ്വല്ലറി എന്നിങ്ങനെ ശരവണ കുടുംബം കൈവയ്ക്കാത്ത മേഖലകൾ കുറവ്.
പുതുമകളുമായി തുടക്കം,പിൽക്കാലത്ത് വിവാദങ്ങളും
ഉപഭോക്താവിന് ഇഷ്ടമുള്ളതു സ്വന്തമായി തിരഞ്ഞെടുക്കാനുള്ള അവസരം അന്നത്തെ വലിയൊരു പുതുമയായിരുന്നു. പഞ്ഞമാസക്കാലത്തെ മറികടക്കാൻ ‘ആടി സെയിൽ’ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും സ്വർണത്തിന്റെ പരിശുദ്ധി നേരിട്ടു പരിശോധിക്കാനുള്ള സൗകര്യം പരിചയപ്പെടുത്തിയതും ശരവണ സ്റ്റോഴ്സ് തന്നെ. പിൽക്കാലത്ത് ചില വിവാദങ്ങളിലും ശരവണ സ്റ്റോഴ്സ് ഉൾപ്പെട്ടു. 2008ൽ രംഗനാഥൻ തെരുവിലെ ശരവണ സ്റ്റോഴ്സിലുണ്ടായ വൻ അഗ്നിബാധയിൽ രണ്ട് ജീവനക്കാർ മരിച്ചതിനെ തുടർന്ന് ഉടമകൾക്കെതിരെ കേസെടുത്തിരുന്നു.
സെയിൽസ് ജീവനക്കാർക്ക് മതിയായ ശമ്പളവും സൗകര്യങ്ങളും നൽകുന്നില്ല എന്നതായിരുന്നു മറ്റൊരു ആക്ഷേപം. ‘അങ്ങാടിത്തെരു’ എന്ന സിനിമ ഈ വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു. പിൽക്കാലത്ത് ഇക്കാര്യത്തിൽ ഏറെ മാറ്റങ്ങൾ വരികയും ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. 2011ലും 2021ലും ശരവണ സ്ഥാപനങ്ങളിൽ നടന്ന ഇൻകം ടാക്സ് പരിശോധനയിൽ വൻതോതിലുള്ള ആദായനികുതി ക്രമക്കേടുകൾ കണ്ടെത്തിയതായി വാർത്തകളുണ്ടായിരുന്നു.
വഴിമാറി നടന്ന ശരവണൻ, പേരിനൊപ്പം ‘ലെജൻഡ്’
2003ൽ സെൽവരത്നവും 2015ൽ യോഗരത്നവും മരിച്ചു. അണ്ണാച്ചി എന്ന് എല്ലാവരും ആദരവോടെ വിളിച്ചിരുന്ന സെൽവരത്നത്തിന്റെ മരണത്തിനു പിന്നാലെ കച്ചവടം വിഭജിച്ചു. സഹോദരൻമാരിൽ രാജരത്നമാണ് ഇപ്പോൾ പഴയ ശരവണ സ്റ്റോഴ്സിനു ചുക്കാൻ പിടിക്കുന്നത്. സെൽവരത്നത്തിന്റെ മകനായ ശരവണൻ അരുൾ സ്വന്തം നിലയിലാണു വ്യാപാരം നടത്തുന്നത്. ശരവണ സ്റ്റോഴ്സ്, സൂപ്പർ ശരവണ സ്റ്റോഴ്സ്, ശരവണ സെൽവരത്നം, ലെജൻഡ് ശരവണ സ്റ്റോഴ്സ് എന്നിങ്ങനെ ഇന്ത്യയിൽ തന്നെ ഒരേ കുടുംബത്തിനു കീഴിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര സാമ്രാജ്യം കൂടിയാണിത്. രണ്ടാം തലമുറയാണ് ഇന്ന് വിവിധ സ്ഥാപനങ്ങളെ നയിക്കുന്നത്.
ചെറുപ്പംതൊട്ടേ കച്ചവടത്തിന്റെ പാഠങ്ങൾ അഭ്യസിച്ച ശരവണൻ അരുൾ ആണ് ചെന്നൈയിലെ പ്രധാന സ്റ്റോറുകളുടെ ഉടമ. പൊന്നുദുരൈ എന്നു വീട്ടുകാർ വിളിച്ചിരുന്ന ശരവണൻ പഠിക്കുന്ന കാലത്തു തന്നെ ഇടവേളകളിലെല്ലാം കുടുംബത്തിന്റെ കച്ചവടത്തിൽ സജീവമായിരുന്നു. കുടുംബം ജ്വല്ലറി ബിസിനസിലേക്കുകൂടി കാലെടുത്തുവച്ചത് ശരവണന്റെ നിർദേശപ്രകാരമാണ്. സൂപ്പർ ശരവണ, ദ് ലെജൻഡ് ശരവണ സ്റ്റോറുകൾ ഇദ്ദേഹത്തിന്റെ സ്വന്തമാണ്. ലെജൻഡ് ശരവണ സ്റ്റോഴ്സ് കുറഞ്ഞ കാലത്തിൽ തന്നെ വൻ വിജയമായതോടെയാണ് പേരിനൊപ്പം ലെജൻഡ് എന്നു ചേർത്തത്. ശരവണന്റെ രണ്ടു പെൺമക്കളും അവരുടെ ഭർത്താക്കൻമാരും നിലവിൽ വിവിധ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നു.
2016ൽ ചെന്നൈ പാടിയിലെ 10 നിലകളിലുള്ള ‘ദ ലെജൻഡ് ന്യൂ ശരവണ സ്റ്റോഴ്സി’ന്റെ ഉദ്ഘാടനത്തിന് വൈരമുത്തു, മാധവൻ, ജയം രവി, ഹൻസിക, തമന്ന തുടങ്ങി സിനിമാക്കാരുടെ വൻനിരയാണു പങ്കെടുത്തത്. തിരുച്ചെന്തൂർ മുരുകൻ കോവിലിൽ ശരവണൻ ഒരു കോടിയുടെ തങ്കവേൽ കാണിക്കയായി സമർപ്പിച്ചതും വാർത്തയായിരുന്നു. സർക്കാർ ദുരന്തനിവാരണ ശ്രമങ്ങൾക്കായി വൻതുക നൽകാറുള്ള ശരവണൻ, സ്വന്തം ഗ്രാമത്തിലും ഒട്ടേറെ സേവന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. 2018ൽ നടികർ സംഘത്തിന് 2 കോടി രൂപ നൽകി.
ഹൻസികയ്ക്കും തമന്നയ്ക്കുമൊപ്പം ശരവണന്റെ പരസ്യപ്രവേശം
റേഡിയോ പരസ്യങ്ങളുടെ കാലംതൊട്ട് ശരവണ സ്റ്റോഴ്സ് പരസ്യങ്ങളെ വിജയകരമായി ഉപയോഗപ്പെടുത്തിയിരുന്നു. അണ്ണാച്ചി സെൽവരത്നത്തിന്റെ മുഖമായിരുന്നു സ്ഥാപനത്തിന്റെ പരസ്യങ്ങളിലെല്ലാം. പിൽക്കാലത്ത് ശരവണൻ അരുൾ ആണ് ഈ രീതിയിൽ മാറ്റം വരുത്തി തന്റെ സ്ഥാപനത്തിന്റെ ടെലിവിഷൻ പരസ്യങ്ങളിൽ നേരിട്ടു പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. മുൻനിര തമിഴ് നായികമാർക്കൊപ്പമായിരുന്നു ഫാഷൻ വസ്ത്രങ്ങളണിഞ്ഞ് ശരവണന്റെ ഈ സാഹസം. പരസ്യത്തിനായി രണ്ടു ദിവസത്തെ കാൾഷീറ്റ് ചോദിച്ചപ്പോൾ ഒരു മുൻനിര താരത്തിൽ നിന്നുണ്ടായ ദുരനുഭവമാണ് ശരവണനെ ഇതിനു പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. ഹൻസിക, തമന്ന എന്നിവർക്കൊപ്പമായിരുന്നു പരസ്യചിതങ്ങളിൽ ശരവണന്റെ അരങ്ങേറ്റം. മൂന്നാമത്തെ പരസ്യമായപ്പോഴേക്കും ഒരുപടി കൂടി കടന്ന് ഡാൻസിലും ശരവണൻ കൈവച്ചു.
പരിഹാസങ്ങളും ട്രോളുകളും നിറഞ്ഞപ്പോഴും, അതെല്ലാം ഏറിയാൽ ഒരു മാസത്തേക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശരവണന്റെ സിനിമാ അരങ്ങേറ്റ വാർത്തകൾ സജീവമായത് 2017ലാണ്. നയൻതാരയ്ക്കൊപ്പം നായകനായി അഭിനയിക്കുന്നു എന്നായിരുന്നു പ്രചാരണം. വാർത്ത തള്ളിയ സ്ഥാപനം, ശരവണന് സിനിമാ താൽപര്യങ്ങളില്ലെന്നും വ്യക്തമാക്കിയിരുന്നു.
മാസ് ഹീറോ ആകുമോ ട്രോൾ ഹീറോ ആകുമോ
നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും ലെജൻഡ് ശരവണന്റെ അരങ്ങേറ്റ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഇറങ്ങിയപ്പോൾ മുതൽ ട്രെൻഡിങ്ങിൽ മുന്നിലുണ്ട്. ‘ദ് ലെജൻഡ് ശരവണ സ്റ്റോഴ്സ് പ്രൊഡക്ഷൻസ്’ എന്ന ബാനറിലാണു ചിത്രത്തിന്റെ നിർമാണം. ലോകപ്രശസ്ത സയന്റിസ്റ്റിന്റെ വേഷമാണു ചിത്രത്തിൽ ശരവണന്. ദ് മോസ്റ്റ് ഡെയ്ഞ്ചറസ് സയന്റിസ്റ്റ് എന്നും അവതാരപ്പിറവിയെന്നുമെല്ലാം നായകനെ വാഴ്ത്തുന്നുണ്ട്.
പരസ്യചിത്രങ്ങളിൽ വന്ന കാലം മുതലുള്ള പരിഹാസങ്ങളും വിമർശനങ്ങളും ശരവണനു നേരെ ഇപ്പോഴുമുണ്ട്. സിനിമയിലെ അമിതമായ മേക്കപ്പും നടപ്പിലും സ്റ്റൈലിലുമെല്ലാം രജനിയെ അനുകരിക്കുന്നതും സൂപ്പർ താരങ്ങളുടേതു പോലുള്ള രക്ഷകവേഷവും ട്രോളുകളായി നിറയുന്നു. ബോഡി ഷെയ്മിങ് ആയും അതിരുവിട്ട ആക്ഷേപങ്ങളായുമെല്ലാം അതു മാറുന്നുണ്ട്. അമിത മേക്കപ്പ് അനിമേഷൻ പോലെ തോന്നിക്കുന്നു എന്ന ആക്ഷേപത്തിനൊപ്പം ഹോളോമാൻ, റോബോ വിളികളും നിറയുന്നു. കച്ചവടം നല്ല രീതിയിൽ നടത്തിയാൽപോരേ, ഇതിനൊക്ക ഇറങ്ങിത്തിരിക്കണോ എന്ന ചോദ്യവും പലരും ഉയർത്തുന്നു. മുതിർന്ന നടൻ രാധാരവിയെപ്പോലുള്ളവർ ശരവണനെ പരസ്യമായി ആക്ഷേപിച്ചു നടത്തിയ പരാമർശങ്ങളും വൈറലായിരുന്നു.
എന്നാൽ ഇതൊന്നും ശരവണൻ ഗൗരവത്തിലെടുക്കുന്നില്ല. വെല്ലുവിളികളെ മറികടന്ന് വിജയിപ്പിച്ചെടുത്ത, കച്ചവട സാമ്രാജ്യം പോലെ ഈ പരിഹാസങ്ങളെ കണ്ടില്ലെന്നു നടിച്ചാണ് കോടികൾ വാരിയെറിഞ്ഞ് ബിഗ്ബജറ്റ് ഹീറോ ആയി അവതരിക്കാനും തീരുമാനിച്ചത്. പടം ഹിറ്റാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നാണ് ലെജൻഡ് ശരവണൻ പറയുന്നത്. എതിർപ്പുകളെയും വിമർശനങ്ങളെയും കരുത്താക്കി മാറ്റാറുള്ള ശരവണന്, 52–ാം വയസ്സിലെ സിനിമാപ്രവേശം ലാഭമാകുമോ നഷ്ടക്കച്ചവടമാകുമോ എന്നു കാത്തിരുന്നു