അംഗങ്ങൾക്കിടയിലും വിമർശനം; വിജയ് ബാബുവിന്റെ ‘മാസ് എന്ട്രി’ വിഡിയോ നീക്കം ചെയ്ത് ‘അമ്മ’
‘വിജയ് ബാബുവിന്റെ മാസ് എൻട്രി’ എന്ന തലക്കെട്ടോടെ ‘അമ്മ’യുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്തു. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ ഇങ്ങനെയൊരു വിഡിയോ പോസ്റ്റ് ചെയ്തത് ‘അമ്മ’ അംഗങ്ങൾക്കിടയിൽത്തന്നെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു.

‘വിജയ് ബാബുവിന്റെ മാസ് എൻട്രി’ എന്ന തലക്കെട്ടോടെ ‘അമ്മ’യുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്തു. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ ഇങ്ങനെയൊരു വിഡിയോ പോസ്റ്റ് ചെയ്തത് ‘അമ്മ’ അംഗങ്ങൾക്കിടയിൽത്തന്നെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ‘അമ്മ’ വാർഷികയോഗത്തിൽ പങ്കെടുക്കാനെത്തുന്ന വിജയ് ബാബുവിന്റെ വരവ്, മാസ് ബിജിഎം ചേർത്ത് താര സംഘടനയുടെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചത് സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധത്തിനും കാരണമായി. ഇതിനു വിഡിയോ നീക്കം ചെയ്തത്.
ഇടവേള ബാബു മാറി നിൽക്കില്ല
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം താൽക്കാലികമായി ഒഴിഞ്ഞ് ഇടവേള ബാബു അവധിയിൽ പോകുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്നു സൂചന. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താൽക്കാലികമായി സ്ഥാനമൊഴിയാൻ ഇടവേള ബാബു തയാറായെങ്കിലും പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് ബാബുവിന്റെ തീരുമാനത്തോട് വിയോജിപ്പാണെന്നാണു വിവരം. തിടുക്കപ്പെട്ട് വൈകാരികമായി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് സഹപ്രവർത്തകർ ഇടവേള ബാബുവിനോട് പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.
ലൈംഗിക ആരോപണം നേരിടുന്ന വിജയ് ബാബു ‘അമ്മ’യുടെ ജനറൽ ബോഡിയിൽ പങ്കെടുത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ‘വിജയ് ബാബുവിന്റെ മാസ് എൻട്രി’ എന്ന തലക്കെട്ടോടെ ‘അമ്മ’യുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയും ആരോപണങ്ങൾക്ക് ആക്കംകൂട്ടി. ഇടവേള ബാബു ഉൾപ്പെടെയുള്ളവരുടെ അറിവോടെയാണ് ഈ വിഡിയോ പുറത്തുവിട്ടതെന്നാണ് ആരോപണമുയർന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും ഇത് ചർച്ചയായി.
ഇതേ തുടർന്നാണ് ഇടവേള ബാബു അമ്മയുടെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറി നിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാൽ പ്രസിഡന്റ് ഉൾപ്പടെയുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ ഇടവേള ബാബുവിനോട് അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
യോഗത്തിൽ, ഗണേഷ് കുമാർ നൽകിയ കത്തിനു മേലുള്ള ചർച്ചകളും നടന്നു. കത്തിന് രേഖാമൂലം മറുപടി നൽകാനാണ് തീരുമാനം. ഷമ്മി തിലകൻ ഒരവസരം കൂടി നൽകണം എന്ന് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ കാര്യം അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. ‘അമ്മ’ എക്സിക്യൂട്ടീവ് എടുത്ത തീരുമാനങ്ങൾ ഇന്ന് വാർത്താക്കുറിപ്പിലൂടെ പുറത്തുവിടും.