സിനിമയിലെ മികച്ച "രാഷ്ട്രീയക്കാർ"
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്ന ‘മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടൽ’ വാജ്പേയിയെ അവതരിപ്പിക്കാൻ കഴിയുന്ന നടനായുള്ള തിരച്ചിലിൽ സിനിമയുടെ അണിയറപ്രവർത്തകർ. മലയാളിയായ എൻ.പി. ഉല്ലേഖിന്റെ ‘ദ് അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്ന ‘മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടൽ’ വാജ്പേയിയെ അവതരിപ്പിക്കാൻ കഴിയുന്ന നടനായുള്ള തിരച്ചിലിൽ സിനിമയുടെ അണിയറപ്രവർത്തകർ. മലയാളിയായ എൻ.പി. ഉല്ലേഖിന്റെ ‘ദ് അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്ന ‘മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടൽ’ വാജ്പേയിയെ അവതരിപ്പിക്കാൻ കഴിയുന്ന നടനായുള്ള തിരച്ചിലിൽ സിനിമയുടെ അണിയറപ്രവർത്തകർ. മലയാളിയായ എൻ.പി. ഉല്ലേഖിന്റെ ‘ദ് അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്ന ‘മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടൽ’ വാജ്പേയിയെ അവതരിപ്പിക്കാൻ കഴിയുന്ന നടനായുള്ള തിരച്ചിലിൽ സിനിമയുടെ അണിയറപ്രവർത്തകർ. മലയാളിയായ എൻ.പി. ഉല്ലേഖിന്റെ ‘ദ് അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ് സന്ദീപ് സിങ് സംവിധാനം ചെയ്യുന്ന ചിത്രം. ഇംഗ്ലിഷ് മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് കണ്ണൂർ സ്വദേശിയായ ഉല്ലേഖ്. വാജ്പേയിയുടെ 99-ാം ജന്മവാർഷികമായ 2023-ലെ ക്രിസ്മസ് ദിനത്തിൽ സിനിമ തിയറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അനൗൺസ്മെന്റ് ടീസർ പുറത്തിറങ്ങിയിട്ടും വാജ്‌പേയിയുടെ രൂപസാദൃശ്യമുള്ള നടനായുള്ള തിരച്ചിലിലാണ് സംവിധായകൻ.
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർക്ക് ശേഷം ഒരു പ്രധാനമന്ത്രിയുടെ ബയോപിക് ആയി ഒരുങ്ങുന്ന ചിത്രമാണ് ‘മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടൽ’.
രാഷ്ട്രീയ നേതാക്കളെയും അവരുടെ ചിന്തകളെയും അടിസ്ഥാനമാക്കി നിർമിച്ച നിരവധി ചിത്രങ്ങളുണ്ട്. 1975 ൽ തിയറ്ററിലെത്തിയ പൊളിറ്റിക്കൽ ഡ്രാമ ‘ആനന്ദി’ ഇന്ദിര ഗാന്ധിയുടെ കഥ എന്ന രീതിയിലാണ് പുറത്തിറങ്ങിയതെങ്കിലും ചിത്രം അധികനാൾ പ്രദർശിപ്പിച്ചില്ല. ബംഗാളി നടി സുചിത്ര സെൻ ആണ് ഇന്ദിരാ ഗാന്ധിയുടെ ഗെറ്റപ്പിൽ ആരാധി ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. 1975 ൽ അടിയന്തരാവസ്ഥയെ തുടർന്ന് ചിത്രം തിയറ്ററിൽനിന്ന് വിലക്കി.
റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ ‘ഗാന്ധി’ എന്ന ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. ആംഗ്ലോ-ഇന്ത്യൻ പ്രോജക്ടായി നിർമിച്ച ഈ ചിത്രത്തിൽ ഹോളിവുഡ് താരം ബെൻ കിങ്‌സ്‌ലി മഹാത്മാഗാന്ധിയുടെ വേഷത്തിൽ അഭിനയിച്ചു. എട്ട് ഓസ്കർ പുരസ്കാരങ്ങളും ബാഫ്റ്റ, ഗ്രാമി, ഗോൾഡൻ ഗ്ലോബ്, ഗോൾഡൻ ഗിൽഡ് എന്നിവയുൾപ്പെടെ 26 അവാർഡുകളും ഈ ചിത്രം നേടി. അമരിഷ് പുരി, ഓം പുരി, രോഹിണി ഹത്തൻഗഡി തുടങ്ങി നിരവധി വലിയ അഭിനേതാക്കൾ ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു.
രജിത് കപൂറാണ് ശ്യാം ബെനഗലിന്റെ ‘മേക്കിങ് ഓഫ് മഹാത്മ’യിൽ മഹാത്മാഗാന്ധിയെ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച നടനുള്ള സിൽവർ ലോട്ടസ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. മോഹൻദാസ് കരംചന്ദ് ഗാന്ധി എങ്ങനെയാണ് മഹാത്മാവായി മാറിയതെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിഖിൽ അദ്വാനിയുടെ റോക്കറ്റ് ബോയ്സ് എന്ന വെബ്സീരീസിൽ നെഹ്‌റു ആയും രജിത് വേഷമിട്ടു. ദ് സർജിക്കൽ സ്ട്രൈക്ക്, ഉറി തുടങ്ങി ചിത്രങ്ങളിലും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വേഷങ്ങളിൽ രജിത് എത്തിയിട്ടുണ്ട്.
മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ ജീവിതം പറഞ്ഞ 'ദി ആക്സിഡെന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന സിനിമയിൽ അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങ്ങിന്റെ വേഷത്തിലെത്തിയത്. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്ട്രര്‍, ദ് മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചത്. ദേശീയ അവാര്‍ഡ് ജേതാവ് ഹന്‍സാല്‍ മേത്ത തിരക്കഥ നിര്‍വഹിച്ച ചിത്രം വിജയ് രത്‌നാകറാണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ ജർമൻ നടി സൂസൻ ബെർനെർഡ് ആണ് സോണിയ ഗാന്ധിയായി വേഷമിട്ടത്.
മഹാത്മാ ഗാന്ധിയുടെ കഥ സിനിമയാക്കിയ കമൽ ഹാസന്റെ ‘ഹേ റാം’ ഏറെ ജനപ്രീതി നേടിയ ചിത്രമാണ്. 2000 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഗാന്ധിജിയായി നസറുദ്ദീൻ ഷാ അഭിനയിച്ചു. കമൽ ഹാസൻ ഈ ചിത്രത്തിന്റെ കഥ എഴുതി. ഇതിനൊപ്പം അദ്ദേഹം ഈ സിനിമ നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അനിൽ കപൂർ ചിത്രം ‘ഗാന്ധി, മൈ ഫാദർ’, അൾജീരിയൻ സംവിധായകൻ കരീം ട്രാഡിയ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘ഗാന്ധി: ദ് കോൺസ്പിറസി’, 1954 ൽ പുറത്തിറങ്ങിയ ‘ജാഗ്രതി’ , അനുപം ഖേർ, ഉർമിള മൺഡോത്കർ, രജത് കപൂർ, ബോമൻ ഇറാനി, വഹീദ റഹ്മാൻ, പ്രേം ചോപ്ര എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തി 2005ൽ പുറത്തിറങ്ങിയ ‘മേനെ ഗാന്ധി കോ നഹി മാര’ തുടങ്ങി ഗാന്ധിജിയെ കുറിച്ച് നിരവധി ചിത്രങ്ങളാണ് ബിഗ് സ്‌ക്രീനിൽ എത്തിയിരിക്കുന്നത്. ഗാന്ധിജിയുടെ ഏറ്റവും മനോഹരമായ ഒരു അവതരണം ‘ലഗേ രഹോ മുന്നാ ഭായി’ എന്ന സഞ്ജയ് ദത്ത് ചിത്രത്തിൽ കാണാം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി 2019 ൽ പുറത്തിറക്കിയ ചിത്രമാണ് പി.എം നരേന്ദ്ര മോദി. ഇന്ത്യയ്ക്കും ജിസിസിക്കും പുറമെ ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിൽ വിവേക് ഒബ്‌റോയ് ആണ് മോദിയായി എത്തിയത്. ഒമുങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ‘മൻബൈരാഗി’ എന്ന പേരിൽ മറ്റൊരു ചിത്രം കൂടി നരേന്ദ്ര മോദിയുടെ ബയോപിക് ആയി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 2022 ഡിസംബറിൽ ചിത്രം തിയറ്ററിൽ എത്തിയേക്കും. ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി ആണ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ.