എന്റെ ശമ്പളം; തുല്യവേതനം എന്ന ആശയം നല്ലത്, പക്ഷേ: നിലപാടുകൾ പറഞ്ഞ് പൃഥ്വി
സൂപ്പർഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എംപുരാൻ’ തിരക്കഥാ രചന പൂർത്തിയായെന്നു സംവിധായകനും നടനുമായ പൃഥ്വിരാജ്. തിരക്കഥ അന്തിമമാക്കിയെന്ന വിവരം മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചുവെന്നും അടുത്ത വർഷം ഷൂട്ട് തുടങ്ങുമെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് ‘കടുവ’ സിനിമയുടെ പ്രചാരണത്തിന്റെ
സൂപ്പർഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എംപുരാൻ’ തിരക്കഥാ രചന പൂർത്തിയായെന്നു സംവിധായകനും നടനുമായ പൃഥ്വിരാജ്. തിരക്കഥ അന്തിമമാക്കിയെന്ന വിവരം മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചുവെന്നും അടുത്ത വർഷം ഷൂട്ട് തുടങ്ങുമെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് ‘കടുവ’ സിനിമയുടെ പ്രചാരണത്തിന്റെ
സൂപ്പർഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എംപുരാൻ’ തിരക്കഥാ രചന പൂർത്തിയായെന്നു സംവിധായകനും നടനുമായ പൃഥ്വിരാജ്. തിരക്കഥ അന്തിമമാക്കിയെന്ന വിവരം മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചുവെന്നും അടുത്ത വർഷം ഷൂട്ട് തുടങ്ങുമെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് ‘കടുവ’ സിനിമയുടെ പ്രചാരണത്തിന്റെ
സൂപ്പർഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എംപുരാൻ’ തിരക്കഥാ രചന പൂർത്തിയായെന്നു സംവിധായകനും നടനുമായ പൃഥ്വിരാജ്. തിരക്കഥ അന്തിമമാക്കിയെന്ന വിവരം മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചുവെന്നും അടുത്ത വർഷം ഷൂട്ട് തുടങ്ങുമെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് ‘കടുവ’ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മീറ്റ് ദ് പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
∙ ‘കടുവ’യിലെ വിവാദ സംഭാഷണം നീക്കി
കടുവ സിനിമയിലെ ഭിന്നശേഷി വിരുദ്ധ സംഭാഷണം കാരണം വേദനയനുഭവിച്ചവരോടു മാപ്പു പറയുന്നുവെന്ന് സംവിധായകൻ ഷാജി കൈലാസ്, നിർമാതാവും നടനുമായ പൃഥ്വിരാജ്, നിർമാതാക്കളിലൊരാളായ ലിസ്റ്റിൻ സ്റ്റീഫൻ, തിരക്കഥാകൃത്ത് ജിനു വി.ഏബ്രഹാം എന്നിവർ പറഞ്ഞു.
‘നമ്മൾ ചെയ്തുകൂട്ടുന്ന പാപങ്ങൾ ചിലപ്പോൾ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുന്നത്’ എന്ന സംഭാഷണം ചിത്രീകരിക്കുന്ന സമയത്ത്, പറയാൻ പാടില്ലാത്ത കാര്യം നായകനായ കുര്യച്ചൻ പ്രതിനായകനായ ജോസഫിനോടു പറയുന്നു എന്നു തന്നെയാണ് ആ സീനിൽ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് ആ സീൻ കഴിഞ്ഞയുടനുള്ള നായകന്റെയും പ്രതിനായകന്റെയും പ്രതികരണങ്ങളിലൂടെ അക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. പക്ഷേ, നായകൻ പറയുന്ന ഡയലോഗ് ആയതുകൊണ്ട് ഈ സിനിമ ആ കാഴ്ചപ്പാടിനെ സാധൂകരിക്കുന്നോ എന്നു പ്രേക്ഷകനു തോന്നിയാൽ കുറ്റം പറയാനാകില്ല. അഭിനയിച്ചപ്പോഴോ ഡബ് െചയ്തപ്പോഴോ എഡിറ്റ് ചെയ്തപ്പോഴോ ഈ തെറ്റ് മനസ്സിലാകാത്തതു കൊണ്ടാണ് മാപ്പു ചോദിച്ചത്. ശനിയാഴ്ച വൈകിട്ടാണ് ഈ തെറ്റ് ഞങ്ങൾ മനസ്സിലാക്കിയത്. മാപ്പു പറയണമെന്നും ഡയലോഗ് മാറ്റണമെന്നും അന്നു തന്നെ തീരുമാനിച്ചു. സംഭാഷണം മാറ്റിയ ശേഷം സെൻസർ ബോർഡിന്റെ അംഗീകാരം നേടണമെന്ന നിബന്ധയുള്ളതിനാൽ ആ കാലതാമസമുണ്ടായി. തിങ്കളാഴ്ച രാത്രിയോടെ തന്നെ സംഭാഷണം മാറ്റിയ ശേഷമുള്ള പ്രിന്റ് പ്രദർശനത്തിനായി നൽകും. വിദേശങ്ങളിലും പുതിയ പ്രിന്റ് പ്രദർശിപ്പിക്കാൻ ആവശ്യപ്പെടും. സംഭാഷണം മാറ്റിയാലും സിനിമയെ അതു ബാധിക്കുകയില്ല. –’ പൃഥ്വിരാജ് പറഞ്ഞു.
∙ പണം മുടക്കിയുള്ള പ്രചാരണമല്ല, വേണ്ടത് സ്മാർട് പ്രചാരണം
സിനിമയുടെ പ്രചാരണത്തിന് പണം കൂടുതൽ മുടക്കിയാൽ സിനിമ കൂടുതൽ ഓടണമെന്നില്ലെന്നു പൃഥ്വിരാജ് പറഞ്ഞു. പണം കൂടുതൽ മുടക്കിയുള്ള പ്രചാരണമല്ല, സ്മാർട് പ്രൊമോഷൻ ആണ് വേണ്ടത്. അതിന് ഉദാഹരണമാണ് ‘ജോ ആൻഡ് ജോ’ എന്ന സിനിമ. അതിന്റെ നിർമാതാക്കളിലൊരാൾ എന്റെ മാനേജരാണ്. വളരെ സ്മാർട് ആയാണ് ആ സിനിമ തയാറാക്കുകയും പ്രചാരണം നടത്തുകയും ചെയ്തത്. നല്ല രീതിയിൽ വിജയിക്കുകയും ചെയ്തു. ഇനി മുതൽ സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യുമ്പോൾ തീയറ്ററിൽ പോയി കാണണമെന്ന് പ്രേക്ഷകനു തോന്നിക്കുകയും വേണം. അതു സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ഉത്തരവാദിത്തമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
∙ കടുവ ഇല്ലായിരുന്നെങ്കിലും ഷാജി കൈലാസ് തിരിച്ചെത്തും
‘മലയാള സിനിമ മറന്നുപോയോ എന്നു സംശയിച്ച ആക്ഷൻ മാസ് സിനിമ ജോണറിനെ തിരികെ കൊണ്ടുവരണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് കടുവ. യുവാക്കളെയാകും ഈ സിനിമ കൂടുതൽ ഇഷ്ടമാകുക എന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കുടുംബപ്രേക്ഷകരാണ് സിനിമയെ കൂടുതൽ ഏറ്റെടുത്തത്.
ഷാജി കൈലാസിനെ ഞാൻ തിരിച്ചുകൊണ്ടുവന്നതല്ല, കടുവ അല്ലെങ്കിൽ മറ്റൊരു സിനിമയിലൂടെ അദ്ദേഹം ഗംഭീരമായി തിരികെ വരുമായിരുന്നു. മലയാള സിനിമയിലേക്കു തിരിച്ചുവരേണ്ടത് ഈ സിനിമയിലൂടെയാണ് എന്ന് അദ്ദേഹത്തിനു തോന്നുകയാണെങ്കിൽ ഞാൻ അഭിനയിക്കുകയും നിർമിക്കുകയും ചെയ്യാമെന്ന് പറഞ്ഞു–’ പൃഥ്വിരാജ് പറഞ്ഞു.
വലിയ പരാജയങ്ങൾ ഏറ്റു വാങ്ങുന്ന സംവിധായകൻ അല്‍പം ഉൾവലിയുക സ്വാഭാവികമാണെന്നും അങ്ങനെയാണ് കുറച്ചുനാൾ മാറി നിൽക്കാൻ തീരുമാനിച്ചതെന്നും സംവിധായകൻ ഷാജി കൈലാസ് പറഞ്ഞു. ‘അതു പ്രഫഷണലായ ആവശ്യമാണ്. പിന്നെ നല്ല സ്ക്രിപ്റ്റിനു വേണ്ടി കാത്തിരുന്നു. പ്ലാറ്റ്ഫോം അവിടെത്തന്നെയുണ്ട്, നല്ല അവസരം വരുമ്പോൾ ചെയ്യാമെന്നു കരുതി. കടുവയുടെ പശ്ചാത്തല കാലഘട്ടം തൊണ്ണൂറുകളാണ്. ആ പശ്ചാത്തലം എനിക്ക് നന്നായി അവതരിപ്പിക്കാൻ കഴിയുമെന്നു തോന്നി, അങ്ങനെയാണ് സിനിമ ഏറ്റെടുത്തത്’– ഷാജി പറഞ്ഞു.
ഷാജി കൈലാസ് തിരക്കഥയ്ക്കു വേണ്ടി കാത്തിരുന്നതുപോലെയാണ് താൻ സംവിധായകനുവേണ്ടി കാത്തിരുന്നതെന്നായിരുന്നു തിരക്കഥാകൃത്ത് ജിനു വി.ഏബ്രഹാമിന്റെ പ്രതികരണം. ഈ സിനിമയ്ക്കു ശേഷം ജിനു നിർമിക്കുന്ന ‘കാപ്പ’ എന്ന സിനിമ പൃഥ്വിരാജിനെവച്ച് ഷാജി കൈലാസ് ആണ് സംവിധാനം ചെയ്യുന്നത്. ജി.ആർ.ഇന്ദുഗോപൻ ആണ് തിരക്കഥയെഴുതുന്നത്.
∙ താരങ്ങൾ പ്രതിഫലം കുറയ്ക്കണോ?
താരങ്ങൾ പ്രതിഫലം കുറയ്ക്കണോ എന്നത് വ്യക്തിപരമായ കാര്യമാണെന്നു പൃഥ്വിരാജ് പറഞ്ഞു.
‘ഈ സിനിമയ്ക്ക് എനിക്കു പ്രതിഫലം കിട്ടിയിട്ടില്ല. ഇതു പുതിയ ആവശ്യമല്ല. ഇടയ്ക്കിടെ ഈ ആവശ്യം ഉയർന്നു വരാറുണ്ട്. പക്ഷേ, ഒരു താരത്തിന്റെ ശമ്പളം എത്രയാണ് എന്നുള്ളത് ആ നടന്റെയോ നടിയുടെയോ തീരുമാനമാണ്. ആ നടനെയോ നടിയെയോ വച്ച് സിനിമയെടുക്കണമോയെന്ന തീരുമാനം നിർമാതാവിന്റേതുമാണ്. ഇന്ന നടൻ ചോദിക്കുന്ന ശമ്പളം ഞാൻ നിർമിക്കാൻ ഉദ്ദേശിക്കുന്ന സിനിമയ്ക്കു താങ്ങുന്നതല്ല എന്നു നിർമാതാവിനു തോന്നുകയാണെങ്കിൽ ആ നടനെ ഒഴിവാക്കുകയെന്നതാണ് നിർമാതാവിന് ചെയ്യാവുന്ന ആദ്യത്തെ പടി.
പ്രധാന താരങ്ങളുടെ ശമ്പളം വലിയ നിക്ഷേപമാണ്. അതുകൊണ്ട് പങ്കാളിയായിരിക്കുന്നതാണ് എപ്പോഴും നല്ലത് എന്നു തോന്നിയിട്ടുണ്ട്. അതായത്, സിനിമ പരാജയപ്പെട്ടാല്‍ കുറച്ചു പ്രതിഫലമേ കിട്ടുകയുള്ളൂ, അതേസമയം വിജയിച്ചാൽ കൂടുതൽ പ്രതിഫലം കിട്ടും എന്ന നിലയിൽ സിനിമയുടെ പങ്കാളിയായിരിക്കുന്നതാണ് നല്ലത്. ഞാൻ പരമാവധി സിനിമകൾ അങ്ങനെ ചെയ്യാനാണ് ശ്രമിക്കുന്നത്. അടുത്ത സിനിമയായ ‘കാപ്പ’യിൽ അങ്ങനെ ചെയ്യാൻ നിർമാതാവായ ജിനു സമ്മതിച്ചില്ല.
ഞാൻ സാധാരണ നിർമാതാവിനോടു പറയാറുള്ളത്, ലാഭത്തിന്റെ നിശ്ചിത ശതമാനം എന്നതാണ്. അതുകൊണ്ടുള്ള ഗുണം സിനിമ നിർമിക്കുമ്പോൾ നമ്മുടെ ശമ്പളം പൂർണമായി തരികയെന്ന ബാധ്യത നിർമാതാവിന് ഉണ്ടാകില്ല എന്നതാണ്. സിനിമ നല്ല രീതിയിൽ ഓടിയാൽ അതിൽ നിന്നുള്ള ലാഭത്തിൽ നിന്നാണ് ശമ്പളം ലഭിക്കുക. സിനിമ വിജയമായാലേ നല്ല ശമ്പളം കിട്ടുകയുള്ളൂ എന്ന തോന്നൽ അഭിനേതാക്കൾക്കും ഉണ്ടാകും. അങ്ങനെയാണ് ഇനി മുന്നോട്ടു പോകേണ്ടത് എന്നാണ് തോന്നൽ. പക്ഷേ, കൃത്യമായി ശമ്പളം പറഞ്ഞോളൂ എന്നു പറയുന്ന നിർമാതാക്കളുമുണ്ട്–’ പൃഥ്വി പറഞ്ഞു.
∙ നായകനും നായികയ്ക്കും തുല്യവേതനം വേണോ?
നായികനും നായകനും തുല്യവേതനം എന്ന ആശയത്തിന് പ്രാധാന്യമുണ്ടെങ്കിലും താരമൂല്യം അനുസരിച്ച് ശമ്പളം വ്യത്യാസപ്പെടുന്നതിൽ കുറ്റം പറയാനാകില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. ‘രാവണൻ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുമ്പോൾ നായികയായ ഐശ്വര്യ റായി വാങ്ങിയതിനെക്കാൾ കുറവ് പ്രതിഫലമാണ് എനിക്കു ലഭിച്ചത്. ഒരു നടിയുടെയോ നടന്റെയോ ഫീസ് തീരുമാനിക്കപ്പെടുന്നത് അയാളുെട സാന്നിധ്യം ആ പ്രോജക്ടിന് എത്രത്തോളം ഗുണകരമാകുമെന്നു വിലയിരുത്തിയിട്ടാണ്. മലയാളത്തില്‍ മഞ്ജു വാരിയരും ഒരു പുതുമുഖ നായകനും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ തുല്യ വേതനം നൽകണമെന്നു പറയാനാകില്ല. മഞ്ജുവിന് കൂടുതൽ പ്രതിഫലം നൽകേണ്ടി വരും’– പൃഥ്വിരാജിന്റെ മറുപടി.
∙ അതിജീവിതയായ നടിക്കു സംഭവിച്ചത് നേരിട്ടറിയാം
ദിലീപ് ആരോപണവിധേയനായ കേസിൽ അതിജീവിതയായ നടിക്കു സംഭവിച്ചത് നേരിട്ട് അറിയാമെന്നും അടുത്ത സുഹൃത്തായ നടിയിൽ നിന്നു കാര്യങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ‘നടിക്കൊപ്പം’ എന്ന് അന്നും ഇന്നും പറയുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ, വിജയ് ബാബുവിന്റെ വിഷയത്തിൽ വാർത്തകളിൽ കാണുന്നതല്ലാതെ ഒരു വിവരവും തനിക്ക് അറിയില്ലെന്നും അതിനാൽ ആധികാരികമായി മറുപടി പറയാനാകില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.