പ്രതീക്ഷകൾക്കുമപ്പുറം; ‘ഹെഡ് മാസ്റ്ററി’നെ പ്രശംസിച്ച് ലക്ഷ്മി ശ്രീകുമാർ
തമ്പി ആന്റണി പ്രധാന വേഷത്തിലെത്തുന്ന രാജീവ് നാഥ് ചിത്രം ഹെഡ് മാസ്റ്ററിനെ പ്രശംസിച്ച് കാവാലം ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി ശ്രീകുമാർ. പ്രതീക്ഷകൾക്കപ്പുറമായിരുന്നു സിനിമയെന്നും കടന്നുപോയ കാലത്തുണ്ടായ ഒരു ചെറുകഥ വളരെ മനോഹരമായ ഒരു മാസ്റ്റർ പീസ് തിരക്കഥയായി അദ്ദേഹം രൂപപ്പെടുത്തിയിരിക്കുന്നുവെന്നും

തമ്പി ആന്റണി പ്രധാന വേഷത്തിലെത്തുന്ന രാജീവ് നാഥ് ചിത്രം ഹെഡ് മാസ്റ്ററിനെ പ്രശംസിച്ച് കാവാലം ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി ശ്രീകുമാർ. പ്രതീക്ഷകൾക്കപ്പുറമായിരുന്നു സിനിമയെന്നും കടന്നുപോയ കാലത്തുണ്ടായ ഒരു ചെറുകഥ വളരെ മനോഹരമായ ഒരു മാസ്റ്റർ പീസ് തിരക്കഥയായി അദ്ദേഹം രൂപപ്പെടുത്തിയിരിക്കുന്നുവെന്നും ലക്ഷ്മി പറഞ്ഞു.
‘‘രാജീവ് നാഥിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഹെഡ് മാസ്റ്റർ’ കാണാനുള്ള ക്ഷണം ലഭിച്ചപ്പോൾ ഞാൻ ഏറെ സന്തോഷത്തോടെയാണ് അത് സ്വീകരിച്ചത്. ഹെഡ് മാസ്റ്ററിനു വേണ്ടി സംഗീതം നൽകാനുള്ള അവസരം രാജീവ് നാഥ് എന്റെ ഭർത്താവിന് നൽകിയത് എന്റെ സന്തോഷം ഇരട്ടിയാക്കി. രാജീവ് നാഥിന്റെ സിനിമ എന്റെ പ്രതീക്ഷയ്‌ക്കപ്പുറമായിരുന്നു. കടന്നുപോയ കാലത്തുണ്ടായ ഒരു ചെറുകഥ വളരെ മനോഹരമായ ഒരു മാസ്റ്റർ പീസ് തിരക്കഥയായി അദ്ദേഹം രൂപപ്പെടുത്തിയിരിക്കുന്നു. ഓരോ ഫ്രെയിമിലും രാജീവ് നാഥിന്റെ സർഗ്ഗാത്മകത പ്രകടമായിത്തന്നെയുണ്ട്.
അതിരുകടന്നുപോയേക്കാവുന്ന വൈകാരിക രംഗങ്ങൾ അതി സൂക്ഷ്മമായി നമ്മുടെ മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്. ഓരോ അഭിനേതാക്കളും അവരവരുടെ റോൾ ഭംഗിയാക്കി. രണ്ട് ഗാനങ്ങളും മനോഹരമായി ചിത്രീകരിച്ചു, പാട്ടുകളുടെ റീ റെക്കോർഡിങ് പ്രശംസനീയമാണ്. ഛായാഗ്രഹണവും ലൈറ്റിങുമാണ് ചിത്രത്തിന് മൊത്തത്തിലുള്ള ഫീൽ നൽകിയ മറ്റൊരു കാര്യം.ചുരുക്കത്തിൽ ഞങ്ങളെ എല്ലാവരെയും ഒടുവിൽ കണ്ണീരിലാഴ്ത്തിയ ചിത്രം ഹൃദയസ്പർശിയായ ഒരു വിരുന്നുതന്നെയായിരുന്നു. ത്രില്ലർ സിനിമകളുടെയും ആക്‌ഷൻ ചിത്രങ്ങളുടെയും അതിപ്രസരമുള്ള ഈ കാലത്ത് ഇങ്ങനെയൊരു ചിത്രമെടുത്തത് ധീരമായ ചുവടുവയ്പ്പാണ്. 'ഹെഡ് മാസ്റ്റർ' എന്ന സിനിമയുടെ മുഴുവൻ ടീമിനും എല്ലാവിധ ആശംസകളും നേരുന്നു. കൂടാതെ ശ്രീ രാജീവ് നാഥ് ഇനിയും ഒരുപാട് നല്ല ചിത്രങ്ങളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.’’–ലക്ഷ്മി ശ്രീകുമാറിന്റെ വാക്കുകൾ.