അവസാനആഗ്രഹം; പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി
അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം അതിന് ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആഗ്രഹിച്ചതു പോലെ ഏറ്റവും പ്രിയപ്പെട്ട സ്വർണ

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം അതിന് ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
ആഗ്രഹിച്ചതു പോലെ ഏറ്റവും പ്രിയപ്പെട്ട സ്വർണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിഞ്ഞാണ് പ്രതാപ് പോത്തൻ യാത്രയായത്. അദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം.
ചെന്നൈ കിൽപോക്കിലെ ഫ്ലാറ്റിലും തുടർന്ന് രാവിലെ 10നു ന്യൂ ആവഡി റോഡിലെ വൈദ്യുതി ശ്മശാനത്തിലും ഏതാനും അടുത്ത ബന്ധുക്കളും സുഹൃത്തുകളുമെത്തിയിരുന്നു. എല്ലാവരും അന്ത്യചുംബനം നൽകിയ ശേഷം മകൾ കേയ, പ്രതാപ് പോത്തന്റെ മുഖം മറച്ചു. ആൾക്കൂട്ട ബഹളങ്ങൾ ഇഷ്ടമല്ലാതിരുന്ന അദ്ദേഹം അന്ത്യയാത്രയിലും പതിവു തെറ്റിച്ചില്ല. ആരവങ്ങളൊന്നുമില്ലാതെയാണ് ഒരു തലമുറയുടെ പ്രണയനായകൻ വിടപറഞ്ഞത്.