പാപ്പൻ 50 കോടി ക്ലബ്ബിൽ; കേരളത്തിൽ 50 തിയറ്ററുകളിൽ തുടരുന്നു
ജോഷി–സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പാപ്പൻ’ 50 കോടി ക്ലബ്ബിൽ. ചിത്രം ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോഴും അൻപതോളം തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കേരളത്തിൽ പാപ്പൻ റിലീസ് ചെയ്തത്

ജോഷി–സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പാപ്പൻ’ 50 കോടി ക്ലബ്ബിൽ. ചിത്രം ഇരുപത്തിയഞ്ച് ദിവസം പിന്നിടുമ്പോഴും അൻപതോളം തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കേരളത്തിൽ പാപ്പൻ റിലീസ് ചെയ്തത് 250ൽ അധികം തിയറ്ററുകളിലാണ്. രണ്ടാം വാരത്തിൽ കേരളത്തിനു പുറത്ത് പ്രദർശിപ്പിച്ചപ്പോൾ സ്ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു.
ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് ഒടിടി അവകാശം സീ5 നെറ്റ്‌വർക്കിനാണ്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യ സംസ്ഥാന വിതരണാവകാശം വിറ്റുപോയത്. ചിത്രം ഈ ആഴ്ച യുകെയിലും യൂറോപ്പിലും പ്രദർശനത്തിനെത്തും.
ആർജെ ഷാൻ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.