രഞ്ജിത് സജീവ്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്ക് സിനിമയെ പ്രശംസിച്ച് സിനിമാലോകം. മലയാള സിനിമ ഇന്നുവരെ കാണാത്തൊരു അനുഭവമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പകർന്നു ലഭിക്കുന്നതെന്ന് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടു. ചിത്രത്തിലെ ആന്റണി എന്ന നായക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രഞ്ജിത് സജീവ്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്ക് സിനിമയെ പ്രശംസിച്ച് സിനിമാലോകം. മലയാള സിനിമ ഇന്നുവരെ കാണാത്തൊരു അനുഭവമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പകർന്നു ലഭിക്കുന്നതെന്ന് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെട്ടു. ചിത്രത്തിലെ ആന്റണി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖം രഞ്ജിത് സജീവനെ പ്രശംസിച്ച് ബ്ലെസി അടക്കമുള്ള സംവിധായകരും രംഗത്തുവന്നു.

ADVERTISEMENT

ബ്ലെസി: കഥാപരമായും താരങ്ങളായും ഏറെ പുതുമകള്‍ നിറഞ്ഞ സിനിമയാണ് മൈക്ക്. പ്രത്യേകിച്ച കഥകൾ പറയുന്ന രീതിയിലും അതിന്റെ അവതരണത്തിലുമൊക്കെ വ്യത്യസ്ത നിലനിർത്താൻ സാധിച്ചു. പുതുമുഖമായ രഞ്ജിത്ത് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. 

ADVERTISEMENT

എം. പത്മകുമാർ: മലയാള സിനിമ ഇന്നുവരെ കാണാത്തൊരു അനുഭവമാണ് ഈ ചിത്രത്തിലൂടെ കിട്ടിയതെന്ന് തോന്നുന്നു. രഞ്ജിത് എന്ന മിടുക്കനായ നായകനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത സിനിമ കൂടിയാണിത്. ഹിഷാമിന്റെ സംഗീതവും രണദിവിന്റെ ഛായാഗ്രഹണവും എഡിറ്റിങുമൊക്കെ സിനിമയുടെ പ്രത്യേകതയാണ്.

ADVERTISEMENT

സിദ്ദീഖ് (സംവിധായകൻ): വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്. അത് രസകരമായി തന്നെ എടുത്തിട്ടുമുണ്ട്. ഇതിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച രഞ്ജിത് ഒരു പുതുമുഖമാണെന്ന് തോന്നുകയേ ഇല്ല. അത്ര ഗംഭീര പെർഫോമൻസ് ആണ് കാഴ്ചവച്ചിരിക്കുന്നത്. ഫൈറ്റ് സീക്വൻസിലും ഇമോഷനൽ രംഗങ്ങളിലും അത് പ്രകടമാണ്. അതുപോലെ സംവിധായകൻ, അദ്ദേഹത്തിന്റെയും ആദ്യ സിനിമയാണ്. ഒരു ഇരുത്തം വന്ന സംവിധായകനെ ചിത്രത്തിൽ കാണാം.

സജിൻ ബാബു: മൈക്ക് എന്ന ചിത്രത്തിന്റെ പ്രിവ്യൂ കണ്ടു. ഈ പ്രായത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ ധൈര്യം കാണിച്ചത്‌ മാത്രമല്ല അത് മനോഹരമായി ചെയ്ത് ഫലിപ്പിക്കുകയും ചെയ്തിരിക്കുന്നു. അനശ്വര രാജൻ എന്ന പുതുതലമുറ നായിക, ഒരു പുതുമുഖ നടന്റെ യാതൊരു പരിങ്ങലുമില്ലാതെ ആക്‌ഷനും, ഡാൻസും ഒക്കെ ആദ്യ ചിത്രത്തിൽ തന്നെ ചെയ്തിരിക്കുന്ന രഞ്ജിത് സജീവ്, ഇത്തരം വിഷയങ്ങൾ ചെയ്യാൻ ധൈര്യം കാണിച്ച നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു..ഈ സിനിമ എല്ലാ  ജനറേഷനിൽപെട്ടവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു..