‘എനിക്ക് പ്രായമാകുന്നു; നീ ഇപ്പോഴും അതേ പോലെ'; അമാലിന് ദുല്‍ഖറിന്റെ ആശംസ
ഭാര്യ അമാലിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. വിദേശയാത്രകൾക്കിടയിലെ ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ദുൽഖറിന്റെ ആശംസ. ‘‘നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങളെ ഇവിടെ അടയാളപ്പെടുത്തുന്നു. ഈ സമയമെല്ലാം എവിടേക്കാണ് പോകുന്നത്?. എനിക്ക് പ്രായമാകുകയാണ്. പക്ഷെ നീ

ഭാര്യ അമാലിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. വിദേശയാത്രകൾക്കിടയിലെ ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ദുൽഖറിന്റെ ആശംസ.
‘‘നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങളെ ഇവിടെ അടയാളപ്പെടുത്തുന്നു. ഈ സമയമെല്ലാം എവിടേക്കാണ് പോകുന്നത്?. എനിക്ക് പ്രായമാകുകയാണ്. പക്ഷെ നീ ഇപ്പോഴും അതേ പോലെയാണുള്ളത്. ഞാൻ അകലെയായിരിക്കുമ്പോഴും ചേർത്ത് പിടിച്ചതിന് നന്ദി. മറിയത്തിന് വേണ്ടി എന്റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി. നമ്മുടെ ജീവിതത്തിന്റെ പുസ്തകത്തിൽ നീ എഴുതാൻ സഹായിക്കുന്ന എല്ലാ പുതിയ അധ്യായങ്ങൾക്കും നന്ദി. ലോകം കാണാൻ എന്നോടൊപ്പം നിൽക്കുന്നതിനും.
നിനക്കേറ്റവും മികച്ച ജന്മദിനം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീ ആഗ്രഹിക്കും പോലെ. ലളിതവും മധുരവുമായി, നിന്റെ പ്രിയപ്പെട്ട ആളുകളാൽ ചുറ്റപ്പെട്ട, സ്നേഹം നിറഞ്ഞ ഒരു ജന്മദിനം. വീണ്ടും ജന്മദിനാശംസകൾ ബൂ. ഞാൻ നിന്നെ വളരെക്കാലമായി സ്നേഹിക്കുന്നു.’’–ദുൽഖർ കുറിച്ചു.