ലോക സിനിമയുടെ ഗതി മാറ്റത്തിനു വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിനു നേതൃത്വം നൽകിയ സംവിധായകനാണു ഗൊദാർദ്. ബ്രത്‌ലസ്, വീക്കെൻഡ്, ആൽഫവിൽ, എ വുമൺ ഈസ് എ വുമൺ തുടങ്ങിയ സിനിമകളിലൂടെ ലോക സിനിമകളുടെ വ്യാകരണം മാറ്റിയെഴുതിയ അദ്ദേഹം 45 സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. ഗൊദാര്‍ദിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക സിനിമയുടെ ഗതി മാറ്റത്തിനു വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിനു നേതൃത്വം നൽകിയ സംവിധായകനാണു ഗൊദാർദ്. ബ്രത്‌ലസ്, വീക്കെൻഡ്, ആൽഫവിൽ, എ വുമൺ ഈസ് എ വുമൺ തുടങ്ങിയ സിനിമകളിലൂടെ ലോക സിനിമകളുടെ വ്യാകരണം മാറ്റിയെഴുതിയ അദ്ദേഹം 45 സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. 

ADVERTISEMENT

ഗൊദാര്‍ദിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണ് 1959-ല്‍ നിർമാണമാരംഭിച്ച് 1960 മാര്‍ച്ചില്‍ പുറത്ത് വന്ന ബ്രത്‌ലസ്. സാങ്കേതികവിദ്യയുടെ അന്ന് വരെയുള്ള മികവ് പ്രകടിപ്പിച്ച ചിത്രം നിരൂപകരേയും ചലച്ചിത്ര പ്രവര്‍ത്തകരേയും ഉയര്‍ന്നതല ആസ്വാദകരേയും അദ്ഭുതപ്പെടുത്തി. ക്യാമറയെ പ്രത്യേക ആംഗിളുപയോഗിച്ചുള്ള ആവിഷ്ക്കാരരീതി വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ജമ്പ് കട്ടുകളിലൂടെ സന്നിവേശം നടത്തിയ ഈ ചിത്രം വിഭ്രകാത്മകമായ ഒരവസ്ഥയിലേക്ക് പ്രേക്ഷകരെ എത്തിച്ചു. ഇപ്പോഴിതാ ഗൊദാർദിനെ അനുസ്മരിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.

ADVERTISEMENT

‘‘സിനിമയുടെ വ്യാകരണം മാറ്റി മറിച്ച ആളാണ് ഗൊദാര്‍ദ്. സിനിമയെന്ന മാധ്യമത്തിലൂടെ നിരന്തരമായ പരീക്ഷണങ്ങൾ നടത്തി. എല്ലാ മുൻധാരണകളെയും പതിവുകളെയും തെറ്റിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകൾ പുതിയ പുതിയ കണ്ടെത്തലുകള്‍ നടത്തിയത്. ശരിക്കും സിനിമയിൽ തന്നെ ജീവിച്ച ഒരാളാണ്. 

ADVERTISEMENT

കയേദു മാസികയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹം അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനായിരുന്നു. ആദ്യമായി സംവിധാന ചെയ്ത ചിത്രമാണ് ബ്രത്‌ലസ്. അന്നുവരെ നിർമിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് എല്ലാ സിനിമകളെയും പിന്നിലാക്കിക്കൊണ്ടുള്ള പുതിയ ചലച്ചിത്ര ശൈലി ആവിഷ്കരിച്ച സിനിമയായിരുന്നു അത്. സിനിമയിൽ കഥാപാത്രങ്ങൾ നേരിട്ട് സംസാരിക്കുന്നതുപോലുള്ള പുതിയ കാര്യങ്ങൾ കൊണ്ടുവന്നു. ഗൊദാർദിനെപ്പോലെ സിനിമ ചെയ്യാൻ മറ്റാരും ശ്രമിച്ചിട്ടില്ല. അക്കാര്യത്തിൽ അദ്ദേഹം ഏകാകിയായിരുന്നു. ഒറ്റപ്പെട്ട് മാറിനിന്ന പ്രതിഭ.

ഇടയ്ക്ക് സിനിമ എന്ന മാധ്യമത്തിൽ നിന്നും മാറി വിഡിയോ രംഗത്തേയ്ക്ക് കടക്കുകയും അവിടെയും പുതിയ കണ്ടെത്തലുകൾ നടത്തിക്കൊണ്ടിരുന്നു. മരണം വരെ സിനിമയുടെ രംഗത്ത് പുതിയ പുതിയ കണ്ടെത്തലുകൾ നടത്തിക്കൊണ്ടിരുന്ന മഹാ പ്രതിഭ. സിനിമ എന്ന കലാരൂപം നിലനിൽക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ മഹത്വം ആരാധകർ വാഴ്ത്തും. സിനിമ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.’’–അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.