ചട്ടമ്പി സെപ്റ്റംബർ 23ന് തിയറ്ററുകളിൽ
ശ്രീനാഥ് ഭാസി നായകനാകുന്ന ചട്ടമ്പി ഈ വെള്ളിയാഴ്ച (23ന്) തിയറ്ററുകളിൽ എത്തുന്നു. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമിച്ച് അഭിലാഷ് എസ്. കുമാർ സംവിധാനം ചെയ്യുന്ന ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥയാണ്.

കറിയ എന്ന ചട്ടമ്പിയായി എത്തുന്ന ശ്രീനാഥ് ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.
സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരുന്നു. മാജിക് ഫ്രെയിംസ് ആണ് വിതരണം. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്‌ഷൻ കൺണ്ട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറി പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മീഡിയ പബ്ലിസിറ്റി ബിനു ബ്രിങ്ഫോർത്ത്.
22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവും ആഷിഖ് അബുവിന്റെ അസ്സോസിയേറ്റും ആയിരുന്ന അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ശ്രീനാഥ് ഭാസി പാടിയ ഇങ്ങാട്ട് നോക്ക് എന്ന ഗാനം ഇതിനകം തന്നെ ഹിറ്റായിരുന്നു. ഭീഷപർവത്തിനു ശേഷം ഭാസി അഭിനയിക്കുന്ന ചിത്രമാണ് ചട്ടമ്പി. മിന്നൽ മുരളിക്ക് ശേഷം വരുന്നതും മലയാളത്തിൽ ആദ്യമായി തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ഗുരു സോമസുന്ദരം ചിത്രം കൂടിയാണ് ഇത്.