ആദ്യ ആഴ്ച 23 കോടി; രണ്ടാം ആഴ്ചയും കരുത്തോടെ പത്തൊൻപതാം നൂറ്റാണ്ട്
വിനയന്റെയും സിജു വിൽസന്റെയും കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ചരിത്രം സൃഷ്ടിച്ചുകൊണ്ട് ലോകമൊട്ടാകെ അഞ്ഞൂറ് തിയറ്റുകളില്‍ ഇപ്പോഴും പ്രദർശനം തുടരുന്നു. ഈ സിനിമയ്ക്കൊപ്പമെത്തിയ മറ്റു ചിത്രങ്ങളെ കലക്‌ഷനിൽ ബഹുദൂരം

വിനയന്റെയും സിജു വിൽസന്റെയും കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറുകയാണ് പത്തൊന്‍പതാം നൂറ്റാണ്ട്. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ചരിത്രം സൃഷ്ടിച്ചുകൊണ്ട് ലോകമൊട്ടാകെ അഞ്ഞൂറ് തിയറ്റുകളില്‍ ഇപ്പോഴും പ്രദർശനം തുടരുന്നു. ഈ സിനിമയ്ക്കൊപ്പമെത്തിയ മറ്റു ചിത്രങ്ങളെ കലക്‌ഷനിൽ ബഹുദൂരം പിന്നിലാക്കിയാണ് കുതിപ്പ് തുടരുന്നത്.
ആദ്യ ആഴ്ചയിൽ 23.6 കോടിയുടെ ഗ്രോസ് കലക്‌ഷനാണ് ചിത്രത്തിന് ലഭിച്ചതെന്ന് അണിയറപ്രവർത്തകരും അവകാശപ്പെടുന്നു. ഇപ്പോൾ തിയറ്ററുകളിൽ സിനിമകൾക്കു ലഭിക്കാത്ത ലോങ് റൺ പത്തൊൻപതാം നൂറ്റാണ്ടിനു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തിയറ്റർ ഉടമകളും.
‘‘രണ്ടാമത്തെ ആഴ്ചയിലും കൂടുതൽ ആവേശത്തോടെ പത്തൊൻപതാം നൂറ്റാണ്ട് പ്രേക്ഷകർ സ്വീകരിക്കുന്നു എന്നതിൽ ഏറെ സന്തോഷം.. സിനിമ വിജയിച്ചു എന്നതിനോടൊപ്പം പുതിയൊരു ആക്‌ഷൻ ഹീറോയെ മലയാളസിനിമയ്ക്കു സമ്മാനിച്ചു എന്നതിലും സന്തോഷം.. ഒപ്പം തന്നെ നിർമാതാവായ ഗോകുലം ഗോപാലേട്ടനെ പോലെ തന്റേടവും, കലാഹൃദയവുമുള്ള ഒരു വ്യക്തിത്വത്തിന്റെ വിജയം കൂടിയാണിത്.’’–വിനയൻ പറയുന്നു.
ചിത്രം വലിയ ഹിറ്റായതോടെ റീമേക്ക് അവകാശത്തും ആവശ്യക്കാർ ഏറുകയാണ്. പീരിയോഡിക് ചിത്രമായതിനാൽ അന്യഭാഷയിലും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നതാണ് നിർമാതാക്കളെ പ്രേരിപ്പിക്കുന്ന ഘടകം.
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ : രാജൻ ഫിലിപ്പ്. പിആർ ആന്റ് മാർക്കറ്റിങ്: കണ്ടന്റ് ഫാക്ടറി.