അറിയാതെ അയച്ച ഇ മെയിൽ; അണിയറക്കാർക്കു കിട്ടിയത് ഫഹദിന്റെ നായികയെ
അറിയാതെ അയച്ചുപോയ ഇ മെയിലിൽനിന്നു കിട്ടിയതു ഫഹദ് ഫാസിലിന്റെ നായികയെ. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലേക്കു നായികയായി 20 പേരെയാണു കാസ്റ്റിങ് ഡയറക്ടർ പരിഗണിച്ചത്. ഇവരിലാരും കഥാപാത്രത്തിന് ഇണങ്ങുന്നവരായിരുന്നില്ല.

അറിയാതെ അയച്ചുപോയ ഇ മെയിലിൽനിന്നു കിട്ടിയതു ഫഹദ് ഫാസിലിന്റെ നായികയെ. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലേക്കു നായികയായി 20 പേരെയാണു കാസ്റ്റിങ് ഡയറക്ടർ പരിഗണിച്ചത്. ഇവരിലാരും കഥാപാത്രത്തിന് ഇണങ്ങുന്നവരായിരുന്നില്ല. അടുത്ത ദിവസം കൂടുതൽ പേരെ കണ്ടെത്താൻ തീരുമാനിച്ചിരുന്നു.
ഇതേ സിനിമയിലെ ചെറിയൊരു വേഷത്തിനായി കാസ്റ്റിങ് ഡയറക്ടർ അയച്ച ഇ മെയിലിനൊപ്പം നായികയായി പരിഗണിക്കേണ്ടിവര്‍ക്കുള്ള മെയിലും അറിയാതെ അയച്ചുപോയി. അഭിനയിച്ചു കാണിക്കേണ്ട ഭാഗത്തിന്റെ വിവരണവും ഡയലോഗുമായിരുന്നു മെയിലിലുണ്ടായിരുന്നത്. രാത്രി കാസ്റ്റിങ് ഡയറക്ടർക്കു തിരിച്ചു വന്ന ഒരു മെയിലിൽ ഈ രണ്ടു വേഷവും അഭിനയിച്ചു കാണിക്കുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയും ഉണ്ടായിരുന്നു.
അഭിനയം കണ്ട കാസ്റ്റിങ് ഡയറക്ടർ അർധരാത്രി തന്നെ മെയിൽ സിനിമയുടെ ടീമിന് അയച്ചു. അപ്രതീക്ഷിതമായി കിട്ടിയ ഈ മെയിലിൽനിന്നാണു തൊട്ടടുത്ത ദിവസം രാവിലെ അഞ്ജന ജയപ്രകാശ് നായികയാകുന്നത്. ഗൗതം മേനോന്റെ ജയലളിത എന്ന വെബ് സീരീസിലെ നായികയായ അഞ്ജന, ധ്രുവങ്ങൾ 16 എന്ന സിനിമയിലേയും നായികയായിരുന്നു. പിന്നീടു ഷോർട്ട് ഫിലിമുകളിൽ ശ്രദ്ധേയായ അഞ്ജന ഏറെ നാടക കളരികളുമായും അടുത്തു പ്രവർത്തിച്ചു. ആലപ്പുഴക്കാരിയായ അഞ്ജന വളർന്നതു ഷാർജയിലാണ്. ഇന്നലെ അഞ്ജന ഫഹദിനൊപ്പം അഭിനയിച്ചു തുടങ്ങി.