ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന പുരസ്കാരത്തിലൂടെ സ്വന്തമായതെന്ന് നടൻ ജോജു ജോർജ്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചതിനു ശേഷം പുരസ്കാര ദാന വേദിയില്‍ സംസാരിക്കുകയായിരുന്നു താരം. മമ്മൂട്ടി, ബിജു മേനോൻ തുടങ്ങി എല്ലാവരും നൽകിയ പിന്തുണയെക്കുറിച്ചു സംസാരിക്കവേ ജോജുവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന പുരസ്കാരത്തിലൂടെ സ്വന്തമായതെന്ന് നടൻ ജോജു ജോർജ്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിച്ചതിനു ശേഷം പുരസ്കാര ദാന വേദിയില്‍ സംസാരിക്കുകയായിരുന്നു താരം. മമ്മൂട്ടി, ബിജു മേനോൻ തുടങ്ങി എല്ലാവരും നൽകിയ പിന്തുണയെക്കുറിച്ചു സംസാരിക്കവേ ജോജുവിന്റെ ശബ്ദമിടറി, കണ്ണുകൾ നിറഞ്ഞു. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ച് പ്രസംഗം പാതിയിൽ നിർത്തി താരം നിറകണ്ണുകളോടെ വേദി വിട്ടു.  

ADVERTISEMENT

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്‌. എവിടുന്നോ തുടങ്ങിയ യാത്ര ഇവിടെ വരെ എത്തിക്കാൻ സാധിച്ചു. ഇതിനിടയിൽ ഒരുപാട് പേരുടെ സഹായം ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി. നൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കാനായി. ഓരോന്നും ഓരോ പാഠങ്ങളായിരുന്നു. മമ്മൂക്ക, ബിജുവേട്ടൻ തുടങ്ങി എല്ലാവരുടെയും സഹായമുണ്ടായിരുന്നു. പല ചിത്രങ്ങളിൽ നിന്നും എന്ത് ചെയ്യണമെന്നും എന്ത് ചെയ്യണ്ട എന്നും എന്ത് തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാൻ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്. അവരോടെല്ലാവരോടും ഈയവസരത്തിൽ നന്ദി പറയുന്നു. എനിക്ക് ഇതിലും വലിയൊരു നേട്ടം സ്വന്തമാക്കാനാകുമോയെന്ന് അറിയില്ല. വളരെ സന്തോഷം. കുടുംബത്തോടും എല്ലാവരോടും നന്ദി’, ജോജു വേദിയിൽ പറഞ്ഞു.

ADVERTISEMENT

നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിന് സംസ്ഥാന പുരസ്കാരം ലഭിച്ചത്. ശനിയാഴ്ചയായിരുന്നു തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണം നടന്നത്. ജോജുവിനൊപ്പം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ബിജു മേനോനും മികച്ച നടി രേവതിയും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയിരുന്നു. ഭൂതകാലത്തിലെ അഭിനയത്തിനാണ് രേവതിക്കു പുരസ്കാരം. ആർക്കറിയാം എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന്റെ പുരസ്കാര നേട്ടം.