തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ‘ചട്ടമ്പി’യുടെ അണിയറപ്രവർത്തകരിൽ പലരും പ്രവാസികൾ. പ്രവാസി നിർമാതാക്കൾ പുതുമയല്ല. എന്നാൽ ചട്ടമ്പിയുടെ എഴുത്തും ക്യാമറയും കൈകാര്യം ചെയ്ത കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അലക്‌സ് ജോസഫ് 15 വർഷമായി ദുബായിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ‘ചട്ടമ്പി’യുടെ അണിയറപ്രവർത്തകരിൽ പലരും പ്രവാസികൾ. പ്രവാസി നിർമാതാക്കൾ പുതുമയല്ല. എന്നാൽ ചട്ടമ്പിയുടെ എഴുത്തും ക്യാമറയും കൈകാര്യം ചെയ്ത കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അലക്‌സ് ജോസഫ് 15 വർഷമായി ദുബായിലാണ്. അവിടെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അലക്സ് നാട്ടിൽ ലീവിന് വരുന്ന സമയമാണ് സിനിമയ്ക്കായി വിനിയോഗിക്കുന്നത്. ‘ചട്ടമ്പി’യുടെ തിരക്കഥക്കും ഛായാഗ്രഹണത്തിനും കയ്യടി കിട്ടുമ്പോൾ ഏറെ സന്തോഷത്തിലാണ് അലക്സ്.

ഡോൺ പാലത്തറയുടെ ‘1956 മധ്യതിരുവിതാംകൂർ’ എന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തു കൊണ്ടാണ് അലക്സ് മലയാള സിനിമയിലേക്ക് വരുന്നത്. ആദ്യ ചിത്രത്തിനു തന്നെ നല്ല കയ്യടി കിട്ടി. മോസ്‌കോ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി രാജ്യാന്തര വേദികളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. പിന്നീട് ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ് എസ്. കുമാറിനൊപ്പം ബ്രേക്ക് ജേര്‍ണി എന്ന ഒരു ഷോർട്ട് ഫിലിം ചെയ്തു. ഇതിന്റെ ക്യാമറയും സഹ രചയിതാവും ആയിരുന്നു അലക്സ്. യൂട്യൂബിൽ വലിയ പ്രേക്ഷകപ്രീതി നേടിയ ഷോർട്ട് ഫിലിം ആയിരുന്നു ഇത്.

ADVERTISEMENT

1990 കളുടെ പശ്ചാത്തലത്തിൽ ‘ചട്ടമ്പി’യുടെ കഥ പറയുമ്പോൾ അന്നത്തെ കാലഘട്ടത്തോടും തിരക്കഥ ആവശ്യപ്പെടുന്ന ഒഴുക്കിനോടും നീതിപുലർത്തി ക്യാമറ ചലിപ്പിക്കാൻ അലക്സിന് സാധിച്ചു. ഇടുക്കി പശ്ചാത്തലമാക്കി അനവധി സിനിമകൾ അടുത്തിടെ വന്ന സാഹചര്യത്തിൽ, എങ്ങനെ ആളുകൾക്കു പുതുമ നൽകും എന്നതായിരുന്നു അലക്‌സ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഒപ്പം, കഥ നടക്കുന്ന കാലഘട്ടത്തിന്റെ അനുഭവം പ്രേക്ഷകരിലെത്തിക്കുക, ഇന്നത്തെ വേഗമേറിയ സിനിമാരീതിയിൽനിന്നു മാറി ഒരൽപം പതിഞ്ഞ താളത്തിൽ ആളുകളെ മടുപ്പിക്കാതെ പിടിച്ചിരുത്തുക എന്നിവയും വെല്ലുവിളികൾ ആയിരുന്നു. എന്നാൽ സിനിമയ്ക്കു കിട്ടുന്ന കയ്യടി അലക്സ് വിജയിച്ചു എന്നതിന്റെ തെളിവാണ്.

ശ്രീനാഥ് ഭാസിക്കൊപ്പം അലക്സ് ജോസഫ്

കച്ചവട സിനിമയുടെ സ്ഥിരം ഫോർമുലയിലേക്ക് എളുപ്പത്തിൽ എടുത്തുവയ്ക്കാൻ പറ്റുന്ന കഥയായിരുന്നു ‘ചട്ടമ്പി’യുടേത്. എന്നാൽ വിട്ടുവീഴ്ചകൾക്ക് നിൽക്കാതെ പ്രേക്ഷകന് ഒരു പുത്തൻ അനുഭവം നൽകുന്ന രീതിയിലേക്ക് കൊണ്ടുവരാൻ അലക്സിന് കഴിഞ്ഞു. ഈ കഥപറച്ചിൽ ആണ് ‘ചട്ടമ്പി’യെ മറ്റു സിനിമകളിൽനിന്നു വ്യത്യസ്തമാക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തും തമ്മിലുള്ള രാസസന്തുലനം നന്നായി പ്രവർത്തിച്ചത് തിരശീലയിൽ കാണാം. സംവിധായകൻ അഭിലാഷ് ഹിറ്റ് ചിത്രങ്ങളുടെ രചയിതാവ് ആണെങ്കിലും പൂർണ വിശ്വാസത്തോടെ ഈ ചിത്രത്തിൽ അലക്സിനൊപ്പം നിന്നു. അതിന്റെ കൂടി വിജയമാണ് ഈ കാണുന്നത്.

ADVERTISEMENT

താൻ എഴുതിയൊരുക്കിയ രംഗങ്ങൾ തന്റെ ക്യാമറക്കണ്ണിലൂടെ കാണുമ്പോൾ ഒരു എഴുത്തുകാരൻ അനുഭവിക്കുന്ന ആന്ദനമുണ്ട്. അത് പ്രേക്ഷകനിലേക്ക് കൂടി പകർന്നു നൽകാൻ കഴിഞ്ഞാൽ അയാൾ വിജയിക്കും. ‘ചട്ടമ്പി’