അവതാരകയെ അധിക്ഷേപിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. സെപ്റ്റംബർ 23 ന് റിലീസ് ചെയ്ത ശ്രീനാഥ് ഭാസി നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് നിരൂപകർക്കിടയിൽ നിന്നു ലഭിച്ചത്. സിനിമ റിലീസിന് മുൻപോ ശേഷമോ നായകൻമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവതാരകയെ അധിക്ഷേപിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. സെപ്റ്റംബർ 23 ന് റിലീസ് ചെയ്ത ശ്രീനാഥ് ഭാസി നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് നിരൂപകർക്കിടയിൽ നിന്നു ലഭിച്ചത്. സിനിമ റിലീസിന് മുൻപോ ശേഷമോ നായകൻമാർ വിവാദങ്ങളിൽ പെടുന്ന സംഭവങ്ങളുണ്ടെങ്കിലും നായകനെ ഒഴിവാക്കി പോസ്റ്റർ ഇറക്കുന്നത് അപൂർവമായിരിക്കും.

ADVERTISEMENT

ആഷിഖ് അബുവിന്റെ അസോസിയേറ്റും 22 ഫീമെയിൽ കോട്ടയം, ഡാ തടിയ, ​ഗ്യാങ്സ്റ്റർ എന്നീ ചിത്രങ്ങളുടെ രചയിതാവുമായ അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ഡോൺ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ കൂടിയായ അലക്സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമിക്കുന്നത്.  

ADVERTISEMENT

ശ്രീനാഥ്‌ ഭാസിയെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്‌ഷൻ കൺട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം

ADVERTISEMENT

English Summary: Sreenath Bhasi dropped from poster of chattambi