ബാംഗ്ലൂർ ഡേയ്സ് ബോളിവുഡ് റീമേക്കിൽ പ്രിയ വാരിയരും അനശ്വര രാജനും
2014ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂർ ഡേയ്സ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ചിത്രത്തിൽ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരും അഭിനയിക്കുന്നു.

2014ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂർ ഡേയ്സ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ചിത്രത്തിൽ മലയാളി താരങ്ങളായ പ്രിയ പി. വാരിയരും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തും. ഇവരെ കൂടാതെ ദിവ്യ ഖോസ്‌ല കുമാർ, മീസാൻ ജാഫ്രി, പേൾ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ എന്നിവരും അഭിനയിക്കുന്നു. യാരിയാൻ 2 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്
രാധിക റാവു, വിനയ് സപ്റു എന്നിവർ ചേർന്ന് ആണ് സംവിധാനം. ടി സീരീസ് നിർമിക്കുന്ന ചിത്രം മെയ് 12, 2023–ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. 2014ൽ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വൽ ആയാണ് സിനിമ ഒരുങ്ങുക. എന്നാൽ കഥയുമായി രണ്ടാം ഭാഗത്തിന് യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന് നിർമാതാവ് കൂടിയായ ദിവ്യ കുമാർ പറഞ്ഞു.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിൽ ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം തിയറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കുകയും 50 കോടിക്ക് മുകളിൽ കലക്‌ഷൻ നേടുകയും ചെയ്തിരുന്നു.
2016ൽ ബാംഗ്ലൂർ നാട്കൾ എന്ന പേരിൽ തമിഴിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഭാസ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ആര്യ, റാണ ദഗുബാട്ടി, ബോബി സിംഹ എന്നിവരായിരുന്നു നായകവേഷങ്ങളിൽ.