‘‘എല്ലുകൾ നുറുങ്ങുന്ന ശബ്ദവും ചോരപുരണ്ട ശരീരങ്ങളും ചുറ്റും കണ്ടാൽ പോലും ഞാൻ ഇത്രയധികം തകർന്നു പോകില്ലായിരുന്നു’’– ഇറാനിലെ എവിൻ ജയിലിൽ 8 മാസം വൈറ്റ് റൂമിൽ പീഡനം അനുഭവിച്ച മാധ്യമപ്രവർത്തകൻ അമിർ ഫക്രവറിന്റെ വാക്കുകളാണിത്. വൈറ്റ് റൂമിലെ കൊടിയ മാനസിക പീഡനം വെളിച്ചത്തേക്കു കൊണ്ടുവന്ന വാക്കുകൾ.

‘‘എല്ലുകൾ നുറുങ്ങുന്ന ശബ്ദവും ചോരപുരണ്ട ശരീരങ്ങളും ചുറ്റും കണ്ടാൽ പോലും ഞാൻ ഇത്രയധികം തകർന്നു പോകില്ലായിരുന്നു’’– ഇറാനിലെ എവിൻ ജയിലിൽ 8 മാസം വൈറ്റ് റൂമിൽ പീഡനം അനുഭവിച്ച മാധ്യമപ്രവർത്തകൻ അമിർ ഫക്രവറിന്റെ വാക്കുകളാണിത്. വൈറ്റ് റൂമിലെ കൊടിയ മാനസിക പീഡനം വെളിച്ചത്തേക്കു കൊണ്ടുവന്ന വാക്കുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എല്ലുകൾ നുറുങ്ങുന്ന ശബ്ദവും ചോരപുരണ്ട ശരീരങ്ങളും ചുറ്റും കണ്ടാൽ പോലും ഞാൻ ഇത്രയധികം തകർന്നു പോകില്ലായിരുന്നു’’– ഇറാനിലെ എവിൻ ജയിലിൽ 8 മാസം വൈറ്റ് റൂമിൽ പീഡനം അനുഭവിച്ച മാധ്യമപ്രവർത്തകൻ അമിർ ഫക്രവറിന്റെ വാക്കുകളാണിത്. വൈറ്റ് റൂമിലെ കൊടിയ മാനസിക പീഡനം വെളിച്ചത്തേക്കു കൊണ്ടുവന്ന വാക്കുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എല്ലുകൾ നുറുങ്ങുന്ന ശബ്ദവും ചോരപുരണ്ട ശരീരങ്ങളും ചുറ്റും കണ്ടാൽ പോലും ഞാൻ ഇത്രയധികം തകർന്നു പോകില്ലായിരുന്നു’’– ഇറാനിലെ എവിൻ ജയിലിൽ 8 മാസം വൈറ്റ് റൂമിൽ പീഡനം അനുഭവിച്ച മാധ്യമപ്രവർത്തകൻ അമിർ ഫക്രവറിന്റെ വാക്കുകളാണിത്. വൈറ്റ് റൂമിലെ കൊടിയ മാനസിക പീഡനം വെളിച്ചത്തേക്കു കൊണ്ടുവന്ന വാക്കുകൾ. ഇരുളിനേക്കാൾ വെളിച്ചത്തെ ഭയക്കേണ്ടതുണ്ടെന്നു ലോകം അറിഞ്ഞ നിമിഷം. വൈറ്റ് റൂം പീഡനം മുൻപും ലോകം ചർച്ച ചെയ്തിട്ടുണ്ടെങ്കിലും ‘റോഷാക്ക്’ എന്ന ചിത്രത്തിൽ ഇത് അവതരിപ്പിക്കുന്നതുവരെ മലയാളികൾക്ക് അത്ര പരിചിതമായിരുന്നില്ല വൈറ്റ്റൂമിലെ പീഡനവും റോഷാക്ക് എന്ന പേരും. മുഖം മറച്ചു നിൽക്കുന്ന ആദ്യ പോസ്റ്ററും വെള്ള വസ്ത്രമണിഞ്ഞ് വെളുത്ത മുറിയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രവും സിനിമയുടെ ട്രെയ്‌ലറുമെല്ലാം വൈറ്റ് റൂം ടോർച്ചറിലേക്കും റോഷാക്കിന്റെ അർഥതലങ്ങളിലേക്കും ആളുകളെ എത്തിച്ചു. നല്ല ഭംഗിയുള്ള പോസ്റ്റർ എന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ആ വെളുപ്പിന് പിന്നിലെ ക്രൂരതയിലേക്കാണു ചർച്ചകൾ നീണ്ടത്. നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും പല വിദേശ രാജ്യങ്ങളിലും ഇന്നും നിലവിലുള്ള വൈറ്റ്റൂം ടോർച്ചർ ‘ഇമാകുലേറ്റ്’, ‘ജോക്കർ’ തുടങ്ങി പല ഹോളിവുഡ് സിനിമകളിലും അവതരിപ്പിച്ചിട്ടുണ്ട്. ഇവിടെ മമ്മൂട്ടിയെ വിദേശ പൊലീസ് ചോദ്യം ചെയ്യുന്ന സീൻ അവതരിപ്പിക്കുന്നതു കൊണ്ടാണ് വൈറ്റ് റൂം ടോർച്ചർ അവതരിപ്പിച്ചതെന്നു സംവിധായകൻ നിസാം ബഷീർ പറയുന്നു. എന്താണ് യഥാർഥത്തിൽ വൈറ്റ് റൂം ടോർച്ചർ? എന്തുകൊണ്ടാണ് സിനിമയ്ക്ക് റോഷാക്ക് എന്ന പേര്? എന്താണ് റോഷാക്ക്? ഇതിന്റെ ചരിത്രം എന്താണ്? എന്തുകൊണ്ടാണ് ലോകത്തിലെ ചില രാജ്യങ്ങളിൽ ‘വെളുപ്പ്’ എന്നത് ഭീതിയുടെ നിറമാകുന്നത്? വിശദമായറിയാം.

 

ADVERTISEMENT

∙ വൈറ്റ് റൂം ടോർച്ചർ

നിസാം ബഷീർ

 

റോഷാക്ക് സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം മമ്മൂട്ടി

ഇറാൻ ഭരണകൂടത്തെ വാക്കുകളിലൂടെയും വരികളിലൂടെയും വിമർശിച്ചതിന്റെ പേരിൽ 17–ാം വയസ്സിലാണ് അമിർ ഫക്രവർ അറസ്റ്റിലാകുന്നത്. 5 വർഷക്കാലം ഇറാനിലെ സാധാരണ തടവറയിൽ കഴിഞ്ഞ അമിറിനെ 2004 ജനുവരിയിൽ വൈറ്റ് റൂമിലലേക്കു മാറ്റി. 8 മാസത്തെ പീഡനങ്ങൾക്കൊടുവിൽ യുഎസിലേക്കു രക്ഷപ്പെട്ട അമിർ സിഎൻഎന്നിനു നൽകിയ അഭിമുഖത്തിലൂടെയാണു വൈറ്റ് റൂം പീഡനത്തിന്റെ ഭീകരാവസ്ഥ ലോകം അറിഞ്ഞത്. അതിനെക്കുറിച്ച് അമിർ പറയുന്നത് ഇങ്ങനെ: 

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷമാണ് ഈ കഥ മുന്നിലെത്തുന്നത്. സ്ക്രിപ്റ്റ് ചർച്ചകൾക്കിടയിലാണ് റോഷാക്ക് എന്ന വ്യത്യസ്തമായ പേരും വൈറ്റ് റൂം ടോർച്ചറും ഒക്കെ രൂപപ്പെട്ടത്. രണ്ടുവർഷം കൊണ്ടാണു സമീർ അബ്ദുൽ സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. അതിരപ്പിള്ളി വനമേഖലയിലായിരുന്നു ഷൂട്ടിങ്. ലൂക്കിന്റെ റോൾ മമ്മൂട്ടി തന്നെ ചെയ്യണമെന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. കോട്ടയം നസീർ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദീൻ, ജഗദീഷ് തുടങ്ങിയവർക്കെല്ലാം ഇതുവരെ കണ്ടു പരിചയമില്ലാത്ത റോളുകളാണു നൽകിയത്. സിനിമ ഇറങ്ങുന്നതിനു മുൻപേ റോഷാക്ക് എന്ന പേരും വൈറ്റ് റൂം ടോർച്ചറുമാണു ചർച്ചയായതെങ്കിൽ സിനിമ ഇറങ്ങിയ ശേഷം ഇവരുടെ അഭിനയമികവാണ് ചർച്ചയായത്.

 

റോഷാക്ക് ചിത്രീകരണത്തിനിടെ.
ADVERTISEMENT

‘വാതിൽ, ജനാലകൾ, ഭിത്തി, തറ, ഫാൻ തുടങ്ങി ശുചിമുറിക്കു വരെ വെള്ള നിറം. നിഴൽ പോലും ഉണ്ടാകാത്ത തരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം. കഴിക്കാൻ തരുന്നത് രുചിയോ മണമോ ഇല്ലാത്ത വെള്ള നിറത്തിലുള്ള ഭക്ഷണം. മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന അത്രയും കനത്ത നിശ്ശബ്ദത. പുറത്തെ ശബ്ദം അകത്തു കേൾക്കാത്ത തരത്തിൽ സൗണ്ട് പ്രൂഫ് സംവിധാനം. പുറത്തു നിൽക്കുന്ന ഗാർഡുകളുടെ ഷൂസ് പോലും പഞ്ഞി വച്ച് ശബ്ദം കേൾക്കാത്ത തരത്തിലാക്കും. മുറിയിലെ ഭിത്തി ഉൾപ്പെടെ എല്ലാം മിനുസമുള്ളതായിരിക്കും. ഇതെല്ലാം റൂമിനകത്തിരിക്കുന്ന വ്യക്തിയുടെ സ്പർശന ശേഷിയെ പോലും ബാധിക്കും. മുറിയിൽനിന്നു പുറത്തിറങ്ങുമ്പോൾ എനിക്ക് മാതാപിതാക്കളുടെ മുഖം പോലും ഓർമയിൽ തെളിയുന്നുണ്ടായിരുന്നില്ല’.

 

ഈ മുറിയിൽ വെറും രണ്ടുമണിക്കൂർ കഴിഞ്ഞാൽ പോലും ഒരാളുടെ മാനസികനില തകരാറിലാകുമെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. അടിച്ചും ഉരുട്ടിയും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനേക്കാൾ ശാസ്ത്രീയവും ക്രൂരവുമാണ് ഈ പീഡനമുറ. ഏതാനും ആഴ്ചകൾ മുതൽ വർഷങ്ങൾ വരെ നീളുന്നതാണ് വൈറ്റ് റൂം ടോ‍ർച്ചർ. ശാരീരിക പീഡനത്തെക്കാൾ ക്രൂരമാണ് മാനസിക പീഡനം എന്ന കണ്ടെത്തലിൽ ഇറാനാണു വൈറ്റ് റൂം ടോർച്ചറിനു തുടക്കമിട്ടത്. പിന്നീട് അമേരിക്ക, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ കുറ്റവാളികളുടെ രഹസ്യങ്ങൾ ചോർത്താനായി ഈ രീതി പതിവായി ഉപയോഗിച്ചു. 

 

റോഷാക്ക് ടെസ്റ്റിലെ ചിത്രങ്ങളിലൊന്ന്.
ADVERTISEMENT

ഈ മുറിയിൽ കുറച്ച് ദിവസങ്ങൾ കഴിയുന്നതോടെ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും മറക്കും. വെളുപ്പല്ലാതെ മറ്റൊരു നിറം കാണാനായി ചിലർ സ്വന്തം ശരീരത്തിൽ കടിച്ചു മുറിവുണ്ടാക്കി ചോര വരുത്തുക വരെ ചെയ്യും. ചിലർ ആത്മഹത്യയ്ക്കു ശ്രമിക്കും. വൈറ്റ് റൂമിൽനിന്നു മോചിതരായ പലരും ഉറക്കഗുളിക ഇല്ലാതെ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇറാൻ ഭരണകൂടത്തെ എതിർക്കുന്ന രാഷ്ട്രീയത്തടവുകാരെയും മനുഷ്യാവകാശപ്രവർത്തകരെയും പത്രപ്രവർത്തകരെയുമൊക്കെയാണ് ഏറ്റവുമധികം പീഡനങ്ങൾക്കു വിധേയമാക്കിയിട്ടുള്ളത്. കടുത്ത മനുഷ്യാവകാശലംഘനമെന്നു ലോകം പറഞ്ഞിട്ടും, നിയമപരമായി നിരോധിച്ചിട്ടും ഇറാനിലെ ജയിലുകളിൽ ഇന്നും വൈറ്റ് റൂം ടോ‍ർച്ചർ അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

∙ വെനസ്വേലയിലെ തടവറ

 

വെനസ്വേലയിലെ ബൊളീവിയൻ ഇന്റലി‍ജൻസ് സർവീസ് (SEBIN)) രാഷ്ട്രീയത്തടവുകാരെ ഒരു പ്രത്യേക സെല്ലിലാണ് അടച്ചിരുന്നത്. വെറും 9 അടി നീളവും 10 അടി വീതിയുമുള്ള മുറിയിൽ ഒരു സിമന്റ് ബെഡ് മാത്രമാവും ഉണ്ടാവുക. തറ ഉൾപ്പെടെ മുറിക്കകം മുഴുവൻ വെള്ള പൂശിയിരിക്കും. മുറിയിലെ കടുത്ത വെളിച്ചത്തിൽ പകലെന്നോ രാത്രിയെന്നോ തിരിച്ചറിയാനാകാത്ത അവസ്ഥ. കൊടും തണുപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ കനത്ത നിശ്ശബ്ദതയിലുള്ള ആ താമസം അവരുടെ മാനസികനില പാടേ തകർക്കും. പലരും തുടക്കത്തിലേ തന്നെ കുറ്റം സമ്മതിക്കും. ചിലർ ആത്മഹത്യയ്ക്കുവരെ ശ്രമിച്ചെന്നു വരാം. 

 

∙ എന്താണ് റോഷാക്ക് ടെസ്റ്റ്?

 

വൈറ്റ് റൂം പോലെത്തന്നെ ചർച്ചയായതാണ് ‘റോഷാക്ക്’ എന്ന പേരും. മനുഷ്യന്റെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിനുള്ള സൈക്കോളജിക്കൽ ടെസ്റ്റ് ആണ് റോഷാക്ക്. 1921ൽ സ്വിസ് സൈക്യാട്രിസ്റ്റ് ഹെർമൻ റോഷാക്ക് ആണ് ഇത് അവതരിപ്പിക്കുന്നത്. ചില ചിത്രങ്ങൾ (inkblots) കാണിച്ച് മുന്നിലിരിക്കുന്ന ആൾ അതിൽനിന്ന് എന്ത് മനസ്സിലാക്കുന്നു എന്നു കണ്ടെത്തി അയാളുടെ മാനസിക നില രേഖപ്പെടുത്തുന്ന ടെസ്റ്റാണിത്. ഹെർമൻ റോഷാക്കിനു ചെറുപ്പം മുതൽക്കേ ക്ലെക്സോഗ്രഫിയിൽ താൽപര്യമുണ്ടായിരുന്നു. ഒരു പേപ്പറിൽ മഷിയൊഴിച്ചു രണ്ടായി മടക്കി തുറന്നു നോക്കുമ്പോൾ അതിൽ കൃത്യതയില്ലാത്ത ഒരു ചിത്രം കിട്ടില്ലേ? ഈ ചിത്രം എന്താണെന്നു ചോദിച്ചാൽ ഓരോരുത്തരും ഓരോ ഉത്തരമായിരിക്കും നൽകുക. 

 

അദ്ദേഹം സൈക്യാട്രിസ്റ്റ് ആയി ജോലി ചെയ്യുന്നതിനിടെ രോഗികളോടും ഈ ചോദ്യം ചോദിച്ചു. ഓരോ രോഗിയും അവരുടെ മാനസിക നിലയ്ക്കനുസരിച്ചു പല തരത്തിലാണ് ഈ ചിത്രങ്ങളെ നിർവചിക്കുന്നതെന്നു മനസ്സിലാക്കി. അതിൽനിന്ന് അദ്ദേഹം 10 ചിത്രങ്ങൾ (inkblots) ഡിസൈൻ ചെയ്തു. ഈ ചിത്രത്തിൽനിന്ന് എന്തു മനസ്സിലാക്കുന്നു എന്നതനുസരിച്ചു രോഗിയുടെ മാനസിക നില മനസ്സിലാക്കാം എന്നതായിരുന്നു റോഷാക്കിന്റെ കണ്ടെത്തൽ. ഇതു സംബന്ധിച്ച് 1921ൽ Psychodiagnostics എന്ന പുസ്തകം പുറത്തിറക്കി. ആദ്യകാലത്ത് ഈ കണ്ടെത്തൽ വൻ വിമർശനത്തിനു വിധേയമായെങ്കിലും പിന്നീട് മാനസികാരോഗ്യ ചികിത്സയിൽ വൻതോതിൽ ഉപയോഗിച്ചു. മലയാളത്തിൽ ഉള്ളടക്കം, ചുരുളി, ഹോം ഉൾപ്പെടെ പല സിനിമകളിലും ചിത്രങ്ങൾ കാണിച്ച് മാനസികനില മനസ്സിലാക്കുന്ന രീതി അവതരിപ്പിച്ചിട്ടുള്ളതു നമുക്കു കാണാം.  

 

English Summary: What is White Room Torture and Why the name 'Rorschach' to Mammootty's new Movie