സമാന്ത പ്രധാനവേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം യശോദയുടെ ട്രെയിലർ പുറത്തുവിട്ടു. വാടകഗർഭധാരണമാണ് സിനിമയുടെ പ്രമേയം. കോടീശ്വരന്മായ ദമ്പതികൾക്കു വേണ്ടി വാടകഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. വാടക അമ്മയായ യശോദയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. സാമന്തയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമാന്ത പ്രധാനവേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രം യശോദയുടെ ട്രെയിലർ പുറത്തുവിട്ടു. വാടകഗർഭധാരണമാണ് സിനിമയുടെ പ്രമേയം. കോടീശ്വരന്മായ ദമ്പതികൾക്കു വേണ്ടി വാടകഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. വാടക അമ്മയായ യശോദയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്. സാമന്തയുടെ അത്യുഗ്രൻ ആക്‌ഷൻ സീക്വന്‍സുകള്‍ ട്രെയിലറിൽ കാണാം. ഉണ്ണി മുകുന്ദനും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു.

ADVERTISEMENT

തെലുങ്കില്‍ വിജയ് ദേവരകൊണ്ട, തമിഴില്‍ സൂര്യ, കന്നഡയില്‍ രക്ഷിത് ഷെട്ടി, മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഹിന്ദിയില്‍ വരുണ്‍ ധവാന്‍ എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി  നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.  ശ്രീദേവി മൂവീസ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിർമിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.  

ADVERTISEMENT

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍,  റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ADVERTISEMENT

പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍. പിആര്‍ഒ: ആതിര ദില്‍ജിത്ത്