ദശരഥത്തിന്റെ കഥ ലോഹിതദാസ് മോഷ്ടിച്ചതോ? ആ വാടകഗർഭ രഹസ്യം അന്നേ വെളിപ്പെട്ടു!
ചലച്ചിത്രതാരം നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും വിവാഹം കഴിഞ്ഞു നാലുമാസത്തിനകം ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായെന്ന പ്രഖ്യാപനം വന്ന ശേഷമാണ് വാടകഗര്‍ഭധാരണത്തിന്റെ നിയമവശങ്ങള്‍ സജീവചര്‍ച്ചയായത്. നിയമപരമായി മുന്നേ വിവാഹിതരായിരുന്നുവെന്ന് ഇരുവരും തെളിയിച്ചതോടെ കഥ ശുഭപര്യവസായിയായി. ഈ
ചലച്ചിത്രതാരം നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും വിവാഹം കഴിഞ്ഞു നാലുമാസത്തിനകം ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായെന്ന പ്രഖ്യാപനം വന്ന ശേഷമാണ് വാടകഗര്‍ഭധാരണത്തിന്റെ നിയമവശങ്ങള്‍ സജീവചര്‍ച്ചയായത്. നിയമപരമായി മുന്നേ വിവാഹിതരായിരുന്നുവെന്ന് ഇരുവരും തെളിയിച്ചതോടെ കഥ ശുഭപര്യവസായിയായി. ഈ
ചലച്ചിത്രതാരം നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും വിവാഹം കഴിഞ്ഞു നാലുമാസത്തിനകം ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായെന്ന പ്രഖ്യാപനം വന്ന ശേഷമാണ് വാടകഗര്‍ഭധാരണത്തിന്റെ നിയമവശങ്ങള്‍ സജീവചര്‍ച്ചയായത്. നിയമപരമായി മുന്നേ വിവാഹിതരായിരുന്നുവെന്ന് ഇരുവരും തെളിയിച്ചതോടെ കഥ ശുഭപര്യവസായിയായി. ഈ
ചലച്ചിത്രതാരം നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും വിവാഹം കഴിഞ്ഞു നാലുമാസത്തിനകം ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായെന്ന പ്രഖ്യാപനം വന്ന ശേഷമാണ് വാടകഗര്‍ഭധാരണത്തിന്റെ നിയമവശങ്ങള്‍ സജീവചര്‍ച്ചയായത്. നിയമപരമായി മുന്നേ വിവാഹിതരായിരുന്നുവെന്ന് ഇരുവരും തെളിയിച്ചതോടെ കഥ ശുഭപര്യവസായിയായി. ഈ സന്ദര്‍ഭത്തില്‍ മലയാളികളില്‍ ചലരെങ്കിലും പഴയൊരു സിനിമയെപ്പറ്റി ഓര്‍ത്തിരിക്കും. ഇന്ത്യന്‍ സിനിമയില്‍, ഗര്‍ഭപാത്രം വാടകയ്ക്കു കൊടുത്തു വൈകാരിക സംഘര്‍ഷം അനുഭവിച്ച ആദ്യകഥാപാത്രം മലയാളിയാണല്ലോ. മൂന്നു പതിറ്റാണ്ടു മുൻപ് സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ചലച്ചിത്രമായ ‘ദശരഥ’ത്തിലെ ആനി. മോഹന്‍ലാല്‍ അനായാസേന പകര്‍ന്നാടിയ രാജീവ് മേനോനു വേണ്ടി ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയ ആനിയെ അവതരിപ്പിച്ചത് രേഖയായിരുന്നു. മുരളിയുടെ കഥാപാത്രമായ ചന്ദ്രദാസിന്റെ ഭാര്യ.
ദശരഥം പുറത്തിറങ്ങി അധികം വൈകാതെ വിവാദവും തലപൊക്കി. അക്കാലത്ത് മലയാളിക്ക് ചിന്തിക്കാന്‍ പറ്റാത്തൊരു പ്രമേയം എങ്ങനെ ലോഹിതദാസിനെപ്പോലൊരു സാധാരണക്കാരന്‍ കണ്ടെത്തിയെന്ന് നിരൂപകരില്‍ ചിലര്‍ നെറ്റിചുളിച്ചു. ഉത്തരവും അവര്‍ തന്നെ കണ്ടെത്തി. വിദേശസിനിമയില്‍ നിന്നുള്ള മോഷണം. എന്നാല്‍ ശരിക്കും എവിടെനിന്നാണ് ദശരഥത്തിന്റെ കഥാബീജം കണ്ടെത്തിയതെന്ന രഹസ്യം ലോഹിതദാസ് വെളിപ്പെടുത്തിയിരുന്നു. അധികമാരും അതു ശ്രദ്ധിച്ചില്ലെന്നു മാത്രം. സിനിമ ആസ്വദിച്ചവരാകട്ടെ ‘ഗവേഷകരുടെ’ ആരോപണത്തിനു ചെവികൊടുത്തതുമില്ല.
∙ കൊറിയൻ കോപ്പിയോ?
1989 ലാണ് ദശരഥം റീലീസ് ചെയ്യപ്പെട്ടത്. 1987 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രമായ ‘ദ് സറോഗേറ്റ് വുമണിന്റെ’ കോപ്പിയാണ് ദശരഥമെന്നായിരുന്നു മലയാളി ‘ഗവേഷകരുടെക്ഷ കണ്ടെത്തല്‍. ഇന്നത്തെപ്പോലെ നമ്മുടെ നാട്ടില്‍ ഇന്റര്‍നെറ്റോ ഒടിടിയോ ഇല്ലാത്ത കാലം. വിദേശത്തോ ഇന്ത്യയിലോ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളകളില്‍ പങ്കെടുക്കുന്നവര്‍ക്കും ചലച്ചിത്രസംബന്ധിയായ ഇംഗ്ലിഷ് പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നവര്‍ക്കും മാത്രമേ അന്നു കൊറിയയില്‍നിന്നും ജപ്പാനില്‍നിന്നുമൊക്കെയുള്ള ചിത്രങ്ങളെപ്പറ്റിപ്പോലും അറിവുണ്ടായിരുന്നുള്ളൂ. ഹോളിവുഡ് സിനിമകള്‍ ഇവിടെ വ്യാപകമായി റിലീസ് ചെയ്യപ്പെട്ടിരുന്നെങ്കിലും മറ്റു വിദേശഭാഷകളില്‍ നിന്നുള്ള ക്ലാസിക് ചിത്രങ്ങള്‍ കണ്ടാസ്വദിച്ചത് ഫിലിം സൊസൈറ്റികളില്‍ അംഗങ്ങളായവരും ചലച്ചിത്രകലയെ പഠനവിഷയമാക്കിയവരും മാത്രം. 1987 ലെ ഏഷ്യ പസിഫിക് ഫിലിം ഫെസ്റ്റിവലിലാണ് മികച്ച ചിത്രം, സംവിധായകന്‍, മികച്ച നടി, സഹനടി എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങള്‍ സറൊഗേറ്റ് വുമണ്‍ നേടുന്നത്. ഇതേ വര്‍ഷത്തെ വെനീസ് ചലച്ചിത്രമേളയിലും ഈ ചിത്രത്തിലെ അഭിനയത്തിന് കാങ് സൂ യോന്‍ മികച്ച നടിയെന്ന ബഹുമതി നേടി. ഈ വാര്‍ത്തകളില്‍ നിന്നെല്ലാം ചലച്ചിത്രപ്രേമികള്‍ക്കു ലഭിച്ചിരിക്കണം ചിത്രത്തിന്റെ കഥാതന്തു.
എന്നാല്‍ ഭാഷാസ്വാധീനം കുറവായതിനാല്‍ ഇംഗ്ലിഷ് ചിത്രങ്ങള്‍ പോലും കാണാറുണ്ടായിരുന്നില്ലെന്ന് ലോഹിതദാസ് തുറന്നുപറഞ്ഞു. ഇതുകൊണ്ടും ഗവേഷകര്‍ തൃപ്തരായില്ല. സറൊഗേറ്റ് വുമണ്‍ കണ്ട ഏതെങ്കിലുമൊരു ബുദ്ധിജീവി കഥ ലോഹിതദാസിനു പറഞ്ഞുകൊടുത്തതാവാനും സാധ്യതയുണ്ടല്ലോ. നല്ലൊരു തിരക്കഥാകൃത്തിന് കഥയുടെ തുമ്പ് കിട്ടിയാല്‍ മതി, അതില്‍ പിടിച്ചു കയറിക്കോളും. പ്രത്യേകിച്ചും ലോഹിതദാസിനെപ്പോലെ ഒരെഴുത്തുകാരന് ഇതു വളരെ എളുപ്പവുമാണ്. സംവിധായകനായി സിബി മലയില്‍ കൂടി ഒപ്പം ചേര്‍ന്നാല്‍ പിന്നെ പറയാനുമില്ല. ഏതു വിദേശ കഥാപാത്രത്തെയും അവര്‍ കുളിപ്പിച്ച് കേരളീയ വസ്ത്രം ചാര്‍ത്തി മുന്നില്‍ നിര്‍ത്തും. ഇങ്ങനെ പോയി ആരോപണങ്ങള്‍.
എന്നാല്‍ കൊറിയന്‍ ചിത്രത്തിന്റെ കഥയും ദശരഥത്തിന്റെ കഥയും തമ്മില്‍ ഒരു സ്ത്രീ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നു എന്ന സമാനതയൊഴിച്ചാല്‍ മറ്റു തരത്തിലുള്ള ബന്ധങ്ങളൊന്നുമില്ല. കുലീന കുടുംബത്തിലെ കാരണവരായ ഷിന്‍ എന്നയാളും ഭാര്യയും, കുട്ടികളില്ലാതെ വേവലാതിപ്പെടുന്നതും അനന്തരാവകാശിയായി ഒരാണ്‍കുട്ടിയെ ലഭിക്കാന്‍ വേണ്ടി വേലക്കാരിയായ പതിനേഴുകാരിയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നതുമാണ് ചലച്ചിത്രത്തിന്റെ ആദ്യഭാഗം. ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കാന്‍ തയ്യാറായ ഓക് ന്യോ എന്ന യുവതിയുമായി ഷിന്‍ പ്രണയത്തിലാവുകയാണ്. ഇരുവരുടെയും രഹസ്യസമാഗമം പിടിക്കപ്പെടുന്നതോടെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയെ സംഘര്‍ഷഭരിതമാക്കുന്നത്. ദശരഥമാകട്ടെ മാതൃത്വത്തിന്റെ മഹത്വമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ജീവിതം ആഘോഷിച്ചു തീര്‍ത്ത മോഹന്‍ലാലിന്റെ രാജീവ് മേനോന്‍ സുകുമാരി അവതരിപ്പിച്ച മാഗിയില്‍ അമ്മയെ കണ്ടെത്തുന്നതിന്റെ വികാരതീവ്രതയിലേക്കും കഥ സഞ്ചരിക്കുന്നു.
∙ ആ കഥ വന്നതിങ്ങനെ...
കാലത്തിനു മുൻപേ നടന്ന സിനിമയെന്ന് ഇന്നും മലയാളികള്‍ പറയുന്ന ദശരഥത്തിന്റെ കഥ വന്ന വഴി വിശദമായിത്തന്നെ ലോഹിതദാസ് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. സത്യസന്ധമല്ലാത്ത ചലച്ചിത്ര രചനകള്‍ ചിലപ്പോള്‍ കേവലവിജയം നേടിയേക്കാമെങ്കിലും ചിരപ്രതിഷ്ഠയുണ്ടാവില്ല എന്ന ആമുഖത്തോടെയാണ് ‘കഥയുടെ കാണാപ്പുറങ്ങള്‍’ എന്ന പുസ്തകത്തില്‍ അദ്ദേഹം ദശരഥത്തിന്റെ കഥ കണ്ടെത്തിയ സാഹചര്യം വിവരിക്കുന്നത്.
ചാലക്കുടിയില്‍ താമസിക്കുന്ന കാലത്ത് റോട്ടറി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു ലോഹിതദാസ്. പിന്നീട് സംവിധായകനായി മാറിയ സുന്ദര്‍ദാസും അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരന്‍ സുഭാഷും മറ്റുമായിരുന്നു ക്ലബ്ബിന്റെ മുന്‍നിര പ്രവര്‍ത്തകര്‍. ക്ലബിന്റെ പ്രധാനപരിപാടിയായിരുന്നു രക്തദാനം. അതുമായി ബന്ധപ്പെട്ട് കുറേയധികം ഡോക്ടര്‍മാരുമായി സൗഹൃദമുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇതിനിടെയാണ് പരിചയത്തിലുള്ള ഒരു പ്രഗത്ഭ ലേഡി ഡോക്ടര്‍ ലോഹിതദാസിന് ഒരു കത്തു കൊടുത്തയയ്ക്കുന്നത്. രക്തദാനത്തിനു പുറമേ ആരോഗ്യമുള്ള യുവാക്കളുടെ ബീജം ദാനം ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു കത്തിലെ ചോദ്യം. അതു വായിച്ചപ്പോള്‍ അദ്ദേഹത്തിനു തമാശയും നാണവുമാണ് തോന്നിയത്. പക്ഷേ നേരില്‍ച്ചെന്നു കണ്ടപ്പോള്‍ ഡോക്ടര്‍ സ്വതസിദ്ധമായ ഗൗരവഭാവത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചു. കൃത്രിമ ബീജസങ്കലനം കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് അവലംബിക്കാവുന്ന മാര്‍ഗമാണെന്ന് അന്നാണ് അദ്ദേഹത്തിനു മനസ്സിലായത്. എല്ലാം രഹസ്യമായിരിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.
ലോഹിതദാസും സുഹൃത്തുക്കളായ യുവാക്കളും ഈ ഉദ്യമത്തോടു സഹകരിച്ചു. ഈ സന്ദര്‍ഭത്തിലാണ് സ്വന്തം ബീജം ഏതു സ്ത്രീയിലാണ് പരീക്ഷിക്കുന്നതെന്നറിയാനുള്ള അതിയായ ആഗ്രഹം മുളപൊട്ടുന്നത്. ലേഡി ഡോക്ടറുടെയടുത്ത് ഗര്‍ഭിണികള്‍ വന്നുപോകുന്നത് നിരീക്ഷിക്കല്‍ അദ്ദേഹം ശീലമാക്കി. ആരാണ് തന്റെ ജീവനില്‍നിന്നു പിറക്കുന്ന കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നത്...? ഈ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. എല്ലാവരോടും സ്‌നേഹം തോന്നിത്തുടങ്ങി. ഈ അനുഭവം മനസ്സില്‍ മായാതെ കിടന്നു. എന്നാല്‍ കൃത്രിമ ബീജസങ്കലനമല്ല, ദശരഥത്തിന്റെ പ്രമേയമെന്ന് ലോഹിതദാസ് പറയുന്നു. അതു മാതൃത്വത്തിന്റെ മഹത്വമാണ്.
ദശരഥത്തിലെ കേന്ദ്രകഥാപാത്രമായ രാജീവ് മേനോന് അമ്മയെന്നാല്‍ പ്രസവിച്ച ഏതോ ഒരു സ്ത്രീ മാത്രമാണ്. അമ്മ അയാളെ സ്‌നേഹിച്ചില്ല. അയാള്‍ അമ്മയേയും. സുഖഭോഗങ്ങള്‍ അനുഭവിച്ചു മടുത്തപ്പോഴാണ് അയാള്‍ക്കു കുട്ടികളുമായി ഇടപഴകാനും അവരുടെ സ്‌നേഹം അനുഭവിക്കാനുമുള്ള അവസരമുണ്ടാകുന്നത്. അനാഥക്കുട്ടികളെ ദത്തെടുക്കാന്‍ ഡോക്ടറെ സമീപിക്കുമ്പോഴാണ് രാജീവ് കൃത്രിമബീജസങ്കലനത്തെപ്പറ്റി കേള്‍ക്കുന്നത്. ഗര്‍ഭം പേറാനുള്ള സ്ത്രീയെ അന്വേഷിച്ചു കണ്ടെത്തുകയെന്നതായി പിന്നീടയാളുടെ ജോലി. അതും സാധിച്ചു.
രോഗിയായ ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചുപിടിക്കാനുള്ള പണത്തിനു വേണ്ടി ആനിയെന്ന സ്ത്രീ ഗര്‍ഭം ധരിക്കാന്‍ സന്നദ്ധയാവുന്നു. പത്തു മാസത്തിനു ശേഷം മുറിച്ചുമാറ്റാവുന്ന വെറുമൊരു ട്യൂമര്‍ മാത്രമാണ് ഗര്‍ഭമെന്നാണ് ആദ്യമവള്‍ കരുതുന്നത്. എന്നാല്‍ പുതുജീവന്‍ ഉള്ളില്‍ തുടിച്ചുതുടങ്ങുന്നതോടെ അവള്‍ അമ്മയാവാന്‍ തുടങ്ങുന്നു. സ്വന്തം കുഞ്ഞിനു വേണ്ടി സര്‍വസൗഭാഗ്യങ്ങളും ഉപേക്ഷിക്കാന്‍ അവള്‍ തയാറാവുകയാണ്. ജീവിതത്തിലാദ്യമായി, ഈ ഘട്ടത്തിലാണ് രാജീവ് ഒരമ്മയുടെ സ്‌നേഹത്തിന്റെ തീവ്രത മനസ്സിലാക്കുന്നത്. അയാളാകട്ടെ സ്വന്തം കുഞ്ഞിനെ മറ്റൊരാള്‍ക്കു വിട്ടുകൊടുക്കാനാവാത്ത അച്ഛന്റെ മാനസികാവസ്ഥയിലുമെത്തുന്നു. ഒടുവില്‍ ആനിയിലെ അമ്മയെ അംഗീകരിക്കുകയും പരിചാരികയായ സ്ത്രീയോട്, ‘മാഗിയെ ഞാന്‍ അമ്മേയെന്നു വിളിച്ചോട്ടെ’ എന്നു ചോദിക്കുന്ന മകനായി മാറുകയും ചെയ്യുന്നു രാജീവ് മേനോന്‍. ചാലക്കുടിയിലെ ലേഡി ഡോക്ടറുടെ പരിശോധനാമുറിക്കു മുന്നില്‍ ഒളിഞ്ഞു നിന്ന് ഗര്‍ഭിണികളെ നിരീക്ഷിച്ചപ്പോള്‍ അവരോടു തോന്നിയ സ്‌നേഹത്തില്‍ നിന്നും മല്ലഞ്ചിറക്കാവിലെ മുറ്റത്ത് സുഹൃത്തുക്കളുമായി നടത്തിയ സംവാദത്തില്‍ നിന്നുമാണ് ദശരഥം സിനിമയുടെ പിറവിയെന്നു ലോഹിതദാസ് വിശദീകരിക്കുന്നു.
സന്താനഭാഗ്യമില്ലാതിരുന്ന ദശരഥന്‍ യാഗഫലം ഭാര്യമാര്‍ക്കു വീതിച്ചു നല്‍കി പുത്രലാഭം നേടുന്നു. പുരാണത്തില്‍ സ്വാഭാവികമല്ലാത്ത ഗര്‍ഭധാരണങ്ങളുടെ എത്രയോ കഥകളുണ്ട്. മാംസപിണ്ഡം മുറിച്ച് ഭരണിയില്‍ സൂക്ഷിച്ചാണ് ദുര്യോദനാദികളായ നൂറ്റുവരുണ്ടായത്. മത്സ്യവും മാനുമെല്ലാം മനുഷ്യക്കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍ വഹിച്ച കഥയും സുലഭം. കൃത്രിമ ബീജസങ്കലനത്തിന് മലയാളി വിദേശീയരുടെ തലച്ചോറിലേക്കു തുളഞ്ഞിറങ്ങേണ്ടതില്ലെന്നും ലോഹിതദാസ് പറഞ്ഞു.
∙ അവസാനിക്കുന്നില്ല...
ദശരഥത്തിന്റെ രണ്ടാം ഭാഗം ഇറക്കുകയെന്നത് സംവിധായകന്‍ സിബി മലയിലിന്റെ സ്വപ്നമായിരുന്നു. ഈയിടെ ഇറങ്ങിയ ‘കൊത്ത്’ സിനിമയുടെ തിരക്കഥാകൃത്ത് ഹേമന്ദകുമാര്‍ അങ്ങനെയൊരു തിരക്കഥയും തയാറാക്കി. എന്നാല്‍ മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സങ്കടത്തോടെ സിബി ആ സംരംഭം ഉപേക്ഷിച്ചു. ഇപ്പോഴിതാ വാടകഗര്‍ഭധാരണം പ്രമേയമാക്കി തെലുഗു ഭാഷയില്‍ ഒരു സയന്‍സ് ഫിക്‌ഷന്‍ ആക്ഷന്‍ ത്രില്ലര്‍ ഒരുങ്ങുകയാണ്-യശോദ. ഹരി, ഹരീഷ് എന്നിവര്‍ ചേര്‍ന്നു സംവിധനം ചെയ്യുന്ന ചിത്രം മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കും. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കേണ്ടി വരുന്ന സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് യശോദയും. ഉണ്ണി മുകുന്ദനാണ് ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാമന്ത റൂത്ത് പ്രഭുവാണ് ചിത്രത്തിലെ ആക്‌ഷന്‍ നായിക. വരലക്ഷ്മി ശരത്കുമാര്‍, ദിവ്യ ശ്രീപ്രദ, സമ്പത്ത് രാജ് തുടങ്ങിയ താരനിരയുമുണ്ട്. നവംബര്‍ 11നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
എത്ര മുൻപേ നടന്നു മലയാളത്തിലെ ചലച്ചിത്രപ്രതിഭകള്‍!
English Summary: Surrogate Controversy: How Lohithadas get the Story of Dasharatham Movie?