ആ ‘പ്രഗ്നനൻസി ടെസ്റ്റ്’ ഈ ചിത്രത്തിനു വേണ്ടി; പുതിയ ചിത്രം പ്രഖ്യാപിച്ച് അഞ്ജലി മേനോൻ
പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ‘പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ്’ പോസ്റ്റിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായിക അഞ്ജലി മേനോൻ. താൻ സംവിധാനം ചെയ്യുന്ന ‘വണ്ടർ വുമൺ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ്

പാർവതി തിരുവോത്തും നിത്യ മേനനും സയനോരയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ‘പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവ്’ പോസ്റ്റിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായിക അഞ്ജലി മേനോൻ. താൻ സംവിധാനം ചെയ്യുന്ന ‘വണ്ടർ വുമൺ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരങ്ങൾ ഈ പോസ്റ്റ് പങ്കുവച്ചതെന്ന് അഞ്ജലി മേനോൻ പറഞ്ഞു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം സോണി ലിവിലാണ് റിലീസ് ചെയ്യുന്നതെന്നും പ്രേക്ഷകരുടെ പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അഞ്ജലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.
‘‘ഞാനിപ്പോൾ വന്നിരിക്കുന്നത് ഒരു സന്തോഷവാർത്ത പറയുവാൻ വേണ്ടിയാണ്. എന്തായാലും അത് ഗർഭധാരണവുമായി ബന്ധപ്പെട്ട വാർത്തയല്ല. അതിനെക്കുറിച്ച് ഈ സിനിമയിൽ അഭിനയിക്കുന്ന ഞങ്ങളുടെ താരങ്ങളിൽ നിന്നും കേട്ടുകാണും. അതെ ഞങ്ങളുടെ പുതിയ സിനിമയെക്കുറിച്ച് പറയാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്.
ഗർഭധാരണത്തെക്കുറിച്ച് കൂടുതലൊന്നും ഞാൻ പറയുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരങ്ങളിൽനിന്ന് അത്തരത്തിലുള്ള പോസ്റ്റുകൾ നിരവധി വന്നിരുന്നല്ലോ. ഇത്തരം വാർത്തകളോട് പ്രിയ പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു അത്. പ്രമോകൾ പുറത്തുവന്നപ്പോൾ ഉയർന്നുവന്ന പ്രതികരണങ്ങളും സ്നേഹവും ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. ഞങ്ങളോട് കാണിച്ച ആവേശകരമായ പ്രതികരണങ്ങൾക്കും സ്നേഹത്തിനും മനസ്സ് നിറഞ്ഞ നന്ദി.
പുതിയ ചിത്രം റിലീസിന് തയാറെടുക്കുന്നു എന്ന് സന്തോഷപൂർവം അറിയിക്കുകയാണ്. വണ്ടർ വുമൺ എന്നാണു ചിത്രത്തിന്റെ പേര്. മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ഒത്തുചേർന്നുള്ള വളരെ രസകരമായ യാത്രയായിരുന്നു ഈ സിനിമ. നിർമാതാക്കളായ ആർഎസ്‌വിപി സിനിമാസും ഫ്ലയിങ് യൂണികോൺ എന്റർടെയ്ൻമെന്റും ചേർന്നാണ് വണ്ടർ വുമൺ നിങ്ങളിലേക്ക് എത്തിക്കുന്നത്. സോണി ലിവിലൂടെ ഒടിടി റിലീസായാണ് ചിത്രമെത്തുന്നത്.
നദിയ മൊയ്തു, നിത്യ മേനൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയ വണ്ടർ വുമൺസ് ആണ് ചിത്രത്തിലെ താരങ്ങൾ. വളരെ കഴിവുള്ള ഒരുനിര സപ്പോർട്ടിങ് താരങ്ങളുമുണ്ട്. ഈ സിനിമ ഇംഗ്ലിഷിലാണ് നിർമിച്ചിരിക്കുന്നത്. നിരവധി ഭാഷകൾ സംസാരിക്കുന്ന ആളുകൾ നമ്മുടെ രാജ്യത്തുണ്ട്. അവർക്കെല്ലാം ഒരുപോലെ കാണാൻ വേണ്ടിയാണ് ചിത്രം ഇംഗ്ലിഷിൽ എത്തിക്കുന്നത്. ചിത്രത്തെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായം അറിയാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്‌ക്രീനിൽ ഇതുവരെ കാണാത്തതും എന്നാൽ ഉറപ്പായും അഡ്രസ് ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് വണ്ടർ വുമണിൽ ഞങ്ങൾ പറയുന്നത്. നിങ്ങളുടെ പ്രതികരണത്തിനായി ഞങ്ങൾ ഓരോരുത്തരും കാത്തിരിക്കുകയാണ്.’’– അഞ്ജലി മേനോൻ പറഞ്ഞു.