പത്തൊൻപതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ എത്തി
സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ. ഈ വർഷം ഓണം റിലീസായി സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്. ‘‘പത്തൊമ്പതാം നൂറ്റാണ്ട് ഇന്നു മുതൽ നിങ്ങൾക്ക് ആമസോൺ പ്രൈമിൽ കാണാം. ഇരുനൂറ്റി

സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പത്തൊൻപതാം നൂറ്റാണ്ട് ആമസോൺ പ്രൈമിൽ. ഈ വർഷം ഓണം റിലീസായി സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിച്ചത്.
‘‘പത്തൊമ്പതാം നൂറ്റാണ്ട് ഇന്നു മുതൽ നിങ്ങൾക്ക് ആമസോൺ പ്രൈമിൽ കാണാം. ഇരുനൂറ്റി അമ്പതോളം തീയറ്ററുകളിൽ തിരുവോണത്തിനു റിലീസു ചെയ്ത ചിത്രം ആറാഴ്ചയിൽ അധികം തിയറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും ഇനിയും ഈ ചിത്രം കാണാത്തവർ ഏറെയുണ്ടാകും. ഒടിടിയിൽ അവരും ഈ സിനിമ കാണണം അഭിപ്രായം അറിയിക്കണം.നിങ്ങളുടെ അഭിപ്രായത്തിനും വിമർശനത്തിനും ഏറെ വില നൽകുന്ന ഒരാളാണ് ഞാൻ.’’–വിനയൻ പറഞ്ഞു.
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ കണ്ട്രോളർ : രാജൻ ഫിലിപ്പ്. പിആർ ആന്റ് മാർക്കറ്റിങ്: കണ്ടന്റ് ഫാക്ടറി.