ഫിലിം ബസാർ നിർദേശിച്ച 20 സിനിമകളിൽ ഇടം നേടി വിനയ് ഫോർട്ടിന്റെ 2 സിനിമകൾ
പതിനാറാമത് എൻഎഫ്ഡിസി (നാഷ്നൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ) ഫിലിം ബസാറിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് സിനിമകളിൽ ഇടംപിടിച്ച് വിനയ് ഫോർട്ടിന്റെ ആട്ടവും ഫാമിലിയും. വ്യൂവിങ് റൂം സെക്‌ഷനിലെ 247 ചിത്രങ്ങളിൽ നിന്നുമാണ് ഫിലിം ബസാർ നിർദേശിക്കുന്ന ഇരുപത് സിനിമകളില്‍ ഈ രണ്ട് മലയാള സിനിമകൾ ഇടംപിടിച്ചത്.പ്രശാന്ത്

പതിനാറാമത് എൻഎഫ്ഡിസി (നാഷ്നൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ) ഫിലിം ബസാറിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് സിനിമകളിൽ ഇടംപിടിച്ച് വിനയ് ഫോർട്ടിന്റെ ആട്ടവും ഫാമിലിയും. വ്യൂവിങ് റൂം സെക്‌ഷനിലെ 247 ചിത്രങ്ങളിൽ നിന്നുമാണ് ഫിലിം ബസാർ നിർദേശിക്കുന്ന ഇരുപത് സിനിമകളില്‍ ഈ രണ്ട് മലയാള സിനിമകൾ ഇടംപിടിച്ചത്.പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ദായം ആണ് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു മലയാള ചിത്രം.
ഇന്ത്യയിൽ നിന്നും സൗത്ത് ഏഷ്യയിൽ നിന്നുമുള്ള മികച്ച സിനിമകളെ പിന്തള്ളിയാണ് ആട്ടവും ഫാമിലിയും ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ആനന്ദ് ഏകർഷിയാണ് ആട്ടം സിനിമയുടെ സംവിധായകൻ. ഡോൺ പാലത്തറയാണ് ഫാമിലിയുടെ സംവിധാനം. ഈ രണ്ട് സിനിമകളിലും പ്രധാന വേഷത്തിൽ എത്തുന്നത് വിനയ് ഫോർട്ട് ആണ്.
വിനയ് ഫോർട്ട് എന്ന നടനെ സംബന്ധിച്ചടത്തോളം ഏറെ അഭിമാനകരമായ നേട്ടം കൂടിയാണിത്. ഫിലിം ബസാർ കൂടാതെ മറ്റ് നിരവധി രാജ്യാന്തര മേളകളിൽ ഈ ചിത്രങ്ങൾ ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.
ഫിലിം ബസാർ നിർദേശിച്ച 20 സിനിമകള്‍
1) ആട്ടം (ആനന്ദ് ഏകർഷി) മലയാളം
2)അഗൻതുക് (പ്രൊബിര്‍ കുമാർ സർകാർ) ബംഗാളി
3) ആഗ്ര (കനു ബെഹൾ) ഹിന്ദി
4)ഓൾ ഇന്ത്യ റാങ്ക് (വരുൺ ഗ്രോവർ) ഹിന്ദി
5) ബഹദുർ (ദിവ ഷാ) ഹിന്ദി
6) ബെ കുചെയെ ഖൊഷ്ഭക്ത് (ശ്രീമൊയീ സിങ്) പേർഷ്യൻ
7) ദായം (പ്രശാന്ത് വിജയ്) മലയാളം
8) ജിയർ ലതിക (കൻചൻ പന്ത്) ഹിന്ദി
9) ദില്ലി ഡാർക് (ദിബാകർ ദാസ് റോയ്) ഹിന്ദി
10) ഫാമിലി (ഡോൺ പാലത്തറ) മലയാളം
11) ഗുരാസ് (സൗരവ് റായ്) നേപ്പാള്‍
12) ഇൻ ദ് ബെല്ലി ഓഫ് എ ടൈഗർ (സിദ്ദാർഥ ജത്‌ല) ഹിന്ദി
13) ജോരം (ദേവശിഷ് മഖിജ) ഹിന്ദി
14) ജോസെഫ്കി മചാ (പബൻ കുമാർ)
15) മണാൽ (ചന്ദ്രശേഖരം വിസാകെസ) ശ്രീലങ്ക
16) മിത്യ (സുമന്ത് ഭത്) കന്നഡ
17) പുഷ്തൈനി (വിനോത് റാവന്ത്) ഇംഗ്ലിഷ്
18) സുൽതാന കാ സപ്ന (ഇസബെൽ ഹെർഗുവേര) ഇംഗ്ലിഷ്
19) ദ് സ്കാവഞ്ചെർ ഡ്രീംസ് (സുമൻ ഘോഷ്) ഹിന്ദി
20) വിസ്പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ (ലുബ്ദക് ചാറ്റർജി) ഹിന്ദി
നവംബർ 20 മുതൽ 24 വരെയാണ് എൻഎഫ്ഡിസി ഫിലിം ബസാർ പ്രദർശനം.
വിനയ് ഫോർട്ട്, ഷറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട്ടം. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമിക്കുന്ന നാലാമത്തെ ചിത്രമായ ആട്ടത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ് അനീഷ് നിർവഹിക്കുന്നു.
വിനയ് ഫോർട്ടിനെ നായകനാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ഫാമിലിയും ഏറെ പ്രതീക്ഷ ഉണർത്തുന്ന സിനിമയാണ്. നിൽജ കെ. ബേബി, ദിവ്യ പ്രഭ, മാത്യു തോമസ്, അഭിജ ശിവകല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ന്യൂട്ടൺ സിനിമയാണ് നിർമാണം. ഡോൺ പാലത്തറയും ഷെറിൻ കാതറിനും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ജലീൽ ബാദുഷ. ആര്‍ട് അരുൺ ജോസ്. സംഗീതം ബേസിൽ സി.ജെ. മേക്കപ്പ് മിറ്റ ആന്റണി.