സിനിമയ്ക്ക് ലാഗ് ഉണ്ടെന്നു പറയുന്നവർ എഡിറ്റിങ് എന്താണെന്ന് അറിഞ്ഞിരിക്കണം: അഞ്ജലി മേനോൻ
സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്ന് സംവിധായിക അഞ്ജലി മേനോൻ. ഒരു സിനിമ തുടങ്ങി ആദ്യ സീൻ കഴിയുമ്പോഴേ സോഷ്യൽ മീഡിയയിൽ മോശം അഭിപ്രായം ഇടുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വളരെ സീരിയസായ സിനിമാ ചർച്ചകൾ നടക്കുന്ന ഫോറവും സോഷ്യൽ മീഡിയയിൽ ഉണ്ട്.
സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്ന് സംവിധായിക അഞ്ജലി മേനോൻ. ഒരു സിനിമ തുടങ്ങി ആദ്യ സീൻ കഴിയുമ്പോഴേ സോഷ്യൽ മീഡിയയിൽ മോശം അഭിപ്രായം ഇടുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വളരെ സീരിയസായ സിനിമാ ചർച്ചകൾ നടക്കുന്ന ഫോറവും സോഷ്യൽ മീഡിയയിൽ ഉണ്ട്.
സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്ന് സംവിധായിക അഞ്ജലി മേനോൻ. ഒരു സിനിമ തുടങ്ങി ആദ്യ സീൻ കഴിയുമ്പോഴേ സോഷ്യൽ മീഡിയയിൽ മോശം അഭിപ്രായം ഇടുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വളരെ സീരിയസായ സിനിമാ ചർച്ചകൾ നടക്കുന്ന ഫോറവും സോഷ്യൽ മീഡിയയിൽ ഉണ്ട്.
സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ എഴുതുന്നതാണു നല്ലതെന്ന് സംവിധായിക അഞ്ജലി മേനോൻ. ഒരു സിനിമ തുടങ്ങി ആദ്യ സീൻ കഴിയുമ്പോഴേ സോഷ്യൽ മീഡിയയിൽ മോശം അഭിപ്രായം ഇടുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വളരെ സീരിയസായ സിനിമാ ചർച്ചകൾ നടക്കുന്ന ഫോറവും സോഷ്യൽ മീഡിയയിൽ ഉണ്ട്. സിനിമ എഡിറ്റിങ് എങ്ങനെയാണെന്നു പഠിക്കാതെ സിനിമയ്ക്ക് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറയുന്നു.
‘‘ഒരു സിനിമ മുഴുവൻ കാണാതെ സിനിമയെക്കുറിച്ച് റിവ്യൂ എഴുതുന്നത് മോശമാണ്. ആദ്യ സീൻ കഴിഞ്ഞ് അല്ലെങ്കിൽ ഇന്റർവെൽ കഴിയുമ്പോൾ ഒക്കെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വരുന്നത് ഞാൻ കണ്ടിട്ടുണ്ട്. മിക്കതും ഫാൻസ് റിലേറ്റഡ് ആണ്. പക്ഷേ അതല്ലാതെ എഴുതുന്ന പലതും കണ്ടിട്ടുണ്ട്. അത് വളരെ നിരുത്തരവാദപരമാണ്. മുഴുവനായി ഒരു സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നതിൽ കാര്യമുണ്ട്.
ഞാൻ ഈ വർഷം മൂന്നു പടങ്ങളാണ് ചെയ്തത്, വണ്ടർ വുമൺ, ഒരു ഷോർട്ഫിലിം, ഒരു ഡോക്യൂമെന്ററി. ഇന്ത്യൻ എക്സ്പ്രസിന്റെ സ്ക്രീൻ എന്ന പേപ്പറിന്റെ എഡിറ്ററായ ഉദയ താരയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ഷൂട്ട് ചെയ്തത്. അവർ ഒരുപാടു സിനിമകൾ റിവ്യൂ ചെയ്ത ആളാണ്. ഷോലെ ഇറങ്ങിയപ്പോൾ, എല്ലാവരും മോശം സിനിമ എന്നു പറഞ്ഞപ്പോൾ ഇത് കൾട്ട് ക്ലാസ്സിക് ആകുമെന്ന് എഴുതി വച്ച സ്ത്രീയാണ്. അവർ ആദ്യ റിവ്യൂ ചെയ്തപ്പോൾ ചെയ്ത ഒരു തയാറെടുപ്പ് ഉണ്ട്. അവർ അതിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ അതിശയിച്ചുപോയി. ഒരു സിനിമയെക്കുറിച്ച് റിവ്യൂ എഴുതുമ്പോൾ, ആ സിനിമ എങ്ങനെ ഉണ്ടാക്കിയെന്ന് എഴുതുന്ന ആൾക്ക് അറിവുണ്ടായിരിക്കണം. രാജ്‌കപൂർ സാറിന്റെ സെറ്റിൽ പോയി ഒരു ചിത്രം ഷൂട്ട് ചെയ്യുന്നത് എങ്ങനെയെന്ന് അവർ കണ്ടു പഠിച്ചു, എഡിറ്റിങ് എന്താണെന്ന് അറിയാൻ ഋഷികേശ് മുഖർജിയുടെ അടുത്ത് അയച്ചു. അങ്ങനെ പല ആളുകളുടെ അടുത്ത് പോയി സിനിമ എന്തെന്നു പഠിച്ചതിനു ശേഷമാണു അവർ അവരുടെ ആദ്യത്തെ റിവ്യൂ എഴുതുന്നത്. റിവ്യൂ ചെയ്യുന്നവർക്ക് പലപ്പോഴും അങ്ങനെയൊരു പശ്ചാത്തലം ഉണ്ടാകാറില്ല. അത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു.
സിനിമയ്ക്ക് ലാഗ് ഉണ്ട് എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ എനിക്കു ചിരി വരാറുണ്ട്. അത് പറയുന്നവർ എഡിറ്റിങ് എന്താണെന്ന് കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. സിനിമയുടെ പേസ് എന്താകണം എന്ന് ഡയറക്ടർ തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഒരു ബന്ധവും ഇല്ലാത്ത സിനിമകൾ താരതമ്യം ചെയ്തിട്ട് ചിലർ സംസാരിക്കുന്നതു കാണാം. സിനിമയുടെ കഥ എങ്ങനെയാണ് പറയുന്നതെന്നും ആ സിനിമ എന്താണെന്നും അറിഞ്ഞിരിക്കണം. ക്രിട്ടിക് റിവ്യൂ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അത് വളരെ പ്രധാനവുമാണ്. ഫിലിം ക്രിട്ടിസിസം ഞങ്ങൾക്കൊക്കെ പഠിക്കാൻ ഒരു സബ്ജക്ട് തന്നെ ആയിരുന്നു. പക്ഷേ ആ മീഡിയത്തെപ്പറ്റി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്.
റിവ്യൂ ചെയ്യുന്നവർ സിനിമ എന്തെന്ന് മനസ്സിലാക്കിയിട്ടു ചെയ്യുകയാണെങ്കിൽ അത് ഗുണം ചെയ്യും. സിനിമ പാരഡീസോ എന്ന പേരിലൊക്കെയുള്ള ഡിസ്കഷൻ ഫോറം ശ്രദ്ധിച്ചാൽ വളരെ വിലയേറിയ ചർച്ചകൾ ആണ് അവിടെ നടക്കുന്നത്. ഞാൻ ഇതൊക്കെ ശ്രദ്ധിക്കാറുണ്ട്. നമ്മൾ പറഞ്ഞുവച്ച കാര്യങ്ങൾ എല്ലാം അവർ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ എനിക്ക് ഭയങ്കര സന്തോഷം തോന്നും. ഒടിടിയിൽ വരുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിലുള്ള റിവ്യൂ വളരെ പ്രധാനമാണ്. അങ്ങനെ ഒരു ഓഡിയൻസ് വളർന്നു വരുമ്പോൾ നിരൂപണം ചെയ്യുന്നവർ കാര്യങ്ങൾ മനസ്സിലാക്കി ചെയ്താൽ അത് എല്ലാവർക്കും ഗുണം ചെയ്യും. സിനിമ റിവ്യൂ ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കണം. ഉദയ താരയുടെ ഷോലെ ഇന്റർവ്യൂ തന്നെ ഒരു സ്റ്റഡി മെറ്റീരിയൽ ആണ്. അവരുടെ ജീവിതത്തെപ്പറ്റി ഒരു ഡോക്യുമെന്ററി തയാറാക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അവരുടെ ഒരു ബയോപിക് ആണ് ചെയ്യുന്നത്. അതിൽ നമ്മുടെ സബ്ജെക്റ്റ് തന്നെ ഇതാണ്. ഫിലിം ജേണലിസത്തിന് ഫിലിം സ്റ്റാർ ജേണലിസത്തിൽ നിന്ന് ഒരുപാട് വ്യത്യാസമുണ്ടെന്ന് ഉദയതാര പറയാറുണ്ട്. അതിൽ തന്നെ എല്ലാമുണ്ട്. സിനിമ എന്താണെന്നു പഠിച്ചിട്ട് റിവ്യൂ ചെയ്യുമ്പോൾ ക്വാളിറ്റി ഉള്ള റിവ്യൂ കിട്ടും.’’ അഞ്ജലി മേനോൻ പറയുന്നു.