അന്ന് സ്റ്റീഫൻ പറഞ്ഞത് ഇന്ന് സംഭവിച്ചിരിക്കുന്നു; ഡ്രഗ് ഫണ്ടിങ്; മുരളി ഗോപി പറയുന്നു
ലൂസിഫര്‍ സിനിമയിൽ പ്രതിപാദിച്ച ലഹരിമരുന്നിന്റെ വിപത്ത് ഇത്ര വേഗം ഒരു ജനതയുടെ മുകളിലേക്കു പതിക്കുമെന്നു കരുതിയിരുന്നില്ലെന്ന് തിരക്കഥാകൃത്ത് മുരളി

ലൂസിഫര്‍ സിനിമയിൽ പ്രതിപാദിച്ച ലഹരിമരുന്നിന്റെ വിപത്ത് ഇത്ര വേഗം ഒരു ജനതയുടെ മുകളിലേക്കു പതിക്കുമെന്നു കരുതിയിരുന്നില്ലെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. കേരളത്തിലെ യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ ഈ വിപത്തിനെ തുടച്ചുനീക്കാനാകില്ലെന്നും മുരളി ഗോപി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
‘‘2018 ൽ ലൂസിഫർ എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിങ് എന്ന ഡമോക്ലീസിന്റെ വാൾ, 5 വർഷങ്ങൾക്കു ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും.
സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ എത്രതന്നെ പൊതു ഉദ്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.’’–മുരളി ഗോപിയുടെ വാക്കുകൾ.