സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമിച്ച ക്യാംപസ് ത്രില്ലർ ഹയ യുവാക്കളോടൊപ്പം ആവേശത്തോടെ കുടുംബങ്ങളും ഏറ്റെടുക്കുന്നു. യുവാക്കളുടെ അഭിരുചി മുൻ നിർത്തി ക്യാംപസ് സിനിമയെന്ന ലേബലിൽ ഇറങ്ങുന്ന സിനിമകളിൽ പലതും കുടുംബങ്ങളിലേക്കെത്താറില്ല. അതേസമയം കുടുംബങ്ങൾ ഏറ്റെടുത്ത മനോഹരമായ ക്യാംപസ് ചിത്രങ്ങളും നമ്മുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമിച്ച ക്യാംപസ് ത്രില്ലർ ഹയ യുവാക്കളോടൊപ്പം ആവേശത്തോടെ കുടുംബങ്ങളും ഏറ്റെടുക്കുന്നു. യുവാക്കളുടെ അഭിരുചി മുൻ നിർത്തി ക്യാംപസ് സിനിമയെന്ന ലേബലിൽ ഇറങ്ങുന്ന സിനിമകളിൽ പലതും കുടുംബങ്ങളിലേക്കെത്താറില്ല. അതേസമയം കുടുംബങ്ങൾ ഏറ്റെടുത്ത മനോഹരമായ ക്യാംപസ് ചിത്രങ്ങളും നമ്മുടെ മുന്നിലുണ്ട്. ക്ലാസ്മേറ്റ്‌സും ഹൃദയവും അതിനുദാഹരണമാണ്. ക്യാംപസിന്റെ നാലു ചുവരുകളിൽ നിന്ന് കുടുംബങ്ങളിലേക്കെത്താൻ പ്രാപ്തമായ പ്രമേയങ്ങളായിരുന്നു അതിനു കാരണം. എന്നാൽ ഈ ചിത്രങ്ങൾക്കുമപ്പുറം പൊള്ളുന്ന ഒരു സാമൂഹ്യ വിഷയത്തെ ഉയർത്തിക്കൊണ്ടുവരാൻ കൂടി ഹയയ്ക്കു കഴിഞ്ഞിരിക്കുന്നു. ‌

ADVERTISEMENT

പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും ഇതിനകം തന്നെ മികച്ച അഭിപ്രായം നേടിയ ക്യാംപസ് മൂവി ത്രില്ലർ ഹയയെയും കുടുംബങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. കൗമാര കാലഘട്ടത്തിലെ വിഹ്വലതകൾ ഫലപ്രദമായി ആവിഷ്കരിക്കുന്നതാണ് ചിത്രം. കുറച്ചു കാലമായി യുവജനതയിൽ, പ്രത്യേകിച്ചും കോളജ് വിദ്യാർഥികൾക്കിടയിൽ വിപുലപ്പെട്ടിട്ടുള്ള പ്രണയ പകയെന്ന ഗൗരവമുള്ള വിഷയത്തെ ആധാരമാക്കിയാണ് സിനിമ. മാതാപിതാക്കളുടെ മനസ്സിൽ നൊമ്പരവും പുനരാലോചനയും സൃഷ്ടിക്കാൻ പ്രാപ്തമായ തിരക്കഥയാണ് ഹയയുടേത്. 

ADVERTISEMENT

മാധ്യമ പ്രവർത്തകനായ മനോജ് ഭാരതിയുടേതാണ്‌ രചന. സിനിമ കണ്ട് പുറത്തിറങ്ങിയ കുടുംബങ്ങൾ ഒന്നടങ്കം ചിത്രത്തെക്കുറിച്ച് മനസ്സിൽത്തട്ടിയുള്ള അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. ഒരു വലിയ ആശങ്കയെ മനസ്സിലുടക്കുന്ന യാഥാർഥ്യമായി സംവദിപ്പിക്കാൻ സംവിധായകൻ വാസുദേവ് സനലിനു കഴിഞ്ഞിരിക്കുന്നു. ആക്‌ഷനും, സെന്റിമെന്റ്സിനുമെല്ലാം കൃത്യമായ സ്ഥാനം നൽകുന്ന ക്രാഫ്റ്റിന്റെ കൗശലമാണ് സംവിധായകൻ പുറത്തെടുത്തിരിക്കുന്നത്. അതേസമയം സംഗീത സാന്ദ്രമായ, അങ്ങേയറ്റം കളർഫുള്ളായ എന്റർടെയ്നർ ആകാനും ഹയയ്ക്കു കഴിയുന്നു.