സോഷ്യൽമീഡിയ ലോകത്ത് തീരെ സജീവമല്ലാത്ത നടനാണ് തമിഴ് സൂപ്പർതാരം അജിത്. അദ്ദേഹത്തിന്റെ ഭാര്യ ശാലിനിയും ഇതേപാത തന്നെയാണ് പിന്തുടർന്നിരുന്നത്. ഇപ്പോഴിതാ ശാലിനി ഇൻസ്റ്റഗ്രാം ലോകത്തേക്ക് എത്തിയിരിക്കുകയാണ്. ആകെ രണ്ടു ചിത്രങ്ങളാണ് ശാലിനി പോസ്റ്റ് ചെയ്തിട്ടുള്ളത്. ലണ്ടനിലെ അവധി ആഘോഷത്തിനിടെ അജിത്തിനൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യൽമീഡിയയിൽ തീരെ സജീവമല്ലാത്ത നടനാണ് തമിഴ് സൂപ്പർതാരം അജിത്. അദ്ദേഹത്തിന്റെ ഭാര്യ ശാലിനിയും ഇതേ പാത തന്നെയാണ് പിന്തുടർന്നിരുന്നത്. ഇപ്പോഴിതാ ശാലിനി ഇൻസ്റ്റഗ്രാമിലേക്ക് എത്തിയിരിക്കുകയാണ്. ആകെ രണ്ടു ചിത്രങ്ങളാണ് ശാലിനി പോസ്റ്റ് ചെയ്തിട്ടുള്ളത്. ലണ്ടനിലെ അവധി ആഘോഷത്തിനിടെ അജിത്തിനൊപ്പം നില്‍ക്കുന്ന ശാലിനിയെ ചിത്രത്തിൽ കാണാം.

ശാലിനിയുടെ പേരിൽ സമൂഹമാധ്യമങ്ങളിലായി നിരവധി വ്യാജ അക്കൗണ്ടുകളുണ്ട്. യഥാര്‍ഥ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ശ്യാമിലിയാണ് ശാലിനിയുടെ ഇൻസ്റ്റഗ്രാം വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. shaliniajithkumar2022 എന്ന പേരിലുള്ള അക്കൗണ്ടിൽ ഇതുവരെ ഒരുലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്.

ADVERTISEMENT

അജിത്കുമാറിന്റെ ഭാര്യയായ ശേഷം സിനിമാലോകത്തുനിന്ന് ഇടവേളയെടുത്ത നടിയാണ് മലയാളികളുടെ സ്വന്തം ബേബി ശാലിനിയായ ശാലിനി അജിത്കുമാർ. പിന്നീട് രണ്ടു മക്കളുടെ അമ്മയായി, കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ച ശാലിനി സിനിമാ തിരക്കുകളിൽ നിന്നൊക്കെ മാറി നിന്നു. മാത്രമല്ല പൊതുവേദികളിലോ സിനിമയിലെ ഗ്ലാമർ പരിപാടികളിലോ ഒന്നും ശാലിനിയെ കണ്ടിരുന്നില്ല.

സോഷ്യൽ മീഡിയയിൽ പോലും ശാലിനി സജീവമല്ലാതായി. എന്നാൽ അനുജത്തി ശ്യാമിലിയുടെ അക്കൗണ്ടിലൂടെ ശാലിനിയുടെയും മക്കളായ അനൗഷ്കയുടെയും അദ്വൈതിന്റെയും വിശേഷങ്ങള്‍ ആരാധകർ അറിഞ്ഞിരുന്നു. ശാലിനി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി എത്തുമ്പോൾ അജിത് ആരാധകരും സന്തോഷത്തിലാണ്.