ബാല തിരക്കഥയിൽ മാറ്റം വരുത്തി: വണങ്കാനിൽ നിന്നും പിന്മാറി സൂര്യ
സംവിധായകൻ ബാല ഒരുക്കുന്ന പുതിയ ചിത്രം വണങ്കാനിൽ നിന്നും സൂര്യ പിന്മാറി. ചിത്രത്തിന്റെ സംവിധായകൻ ബാല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാൻ കാരണം. ‘‘എന്റെ സഹോദരൻ സൂര്യയ്ക്കൊപ്പം വണങ്കാൻ എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു.

സംവിധായകൻ ബാല ഒരുക്കുന്ന പുതിയ ചിത്രം വണങ്കാനിൽ നിന്നും സൂര്യ പിന്മാറി. ചിത്രത്തിന്റെ സംവിധായകൻ ബാല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരക്കഥയിൽ ബാല വരുത്തിയ ചില മാറ്റങ്ങളാണ് സൂര്യ പിന്മാറാൻ കാരണം.
‘‘എന്റെ സഹോദരൻ സൂര്യയ്ക്കൊപ്പം വണങ്കാൻ എന്ന പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്നാൽ കഥയിലെ ചില മാറ്റങ്ങൾ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോൾ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂർണ വിശ്വാസമുണ്ട്. ഇത്രയധികം സ്നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്റെ അനുജന് ഞാൻ ഒരു ചെറിയ നാണക്കേട് പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്റെ കടമ കൂടിയാണ്.
ഞങ്ങൾ രണ്ടുപേരും ചർച്ച ചെയ്ത് 'വണങ്കാൻ' എന്ന സിനിമയിൽ നിന്നും സൂര്യ പിന്മാറുമെന്ന് ഏകകണ്ഠമായി തീരുമാനിച്ചു. അതിൽ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താൽപര്യം മുൻനിർത്തി എടുത്ത തീരുമാനമായിരുന്നു അത്. 'നന്ദ'യിൽ ഞാൻ കണ്ട സൂര്യയെയും 'പിതാമഹാനി'ൽ ഞാൻ കണ്ട സൂര്യയെപോലെ തീർച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം 'വണങ്കാൻ' ചിത്രീകരണം തുടരും. ’’– ബാല ട്വിറ്ററിൽ കുറിച്ചു.
18 വര്‍ഷത്തിന് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന ചിത്രത്തിനാണ് ഇങ്ങനെയൊരു ക്ലൈമാക്സ്. പിതാമഹനിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. തമിഴിലെ മറ്റൊരു താരത്തെ കൊണ്ട് വണങ്കാൻ പൂർത്തീകരിക്കാനാണ് ബാലയുടെ പദ്ധതി. ഈ വർഷം ഏപ്രിൽ മാസത്തിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കൃതി ഷെട്ടിയാണ് ചിത്രത്തില്‍ നായികയാവുന്നത്.
മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജി വി പ്രകാശ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ വി. മായപാണ്ടിയാണ് കലാ സംവിധാനം.