പ്രേക്ഷകരുടെ നിലവാരം കൂടി, അവരെ തൃപ്തിപ്പെടുത്താൻ ബുദ്ധിമുട്ടാണ്: ബാബുരാജ്
ആസ്വദിച്ചു ചെയ്ത കഥാപാത്രമാണ് ‘ഗോൾഡ്’ എന്ന ചിത്രത്തിലേതെന്നും പക്ഷേ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതു കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും നടൻ ബാബുരാജ്. ഒരു സംവിധായകന്റെ ഒരു സിനിമ തിയറ്ററിൽ പരാജയപ്പെട്ടു എന്നു കരുതി അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളെ താറടിച്ചു കാണിക്കുന്ന

ആസ്വദിച്ചു ചെയ്ത കഥാപാത്രമാണ് ‘ഗോൾഡ്’ എന്ന ചിത്രത്തിലേതെന്നും പക്ഷേ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതു കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും നടൻ ബാബുരാജ്. ഒരു സംവിധായകന്റെ ഒരു സിനിമ തിയറ്ററിൽ പരാജയപ്പെട്ടു എന്നു കരുതി അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളെ താറടിച്ചു കാണിക്കുന്ന പ്രവണത ശരിയല്ല. ലോക സിനിമകൾ ആസ്വദിക്കുന്ന ഇന്നത്തെ മലയാളി പ്രേക്ഷകരുടെ നിലവാരം ഒരുപാടു കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ തൃപ്തിപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണെന്നും ബാബുരാജ് മനോരമ ഓൺലൈനിനോടു പറഞ്ഞു
‘‘ഗോൾഡ് എന്ന ചിത്രം സംവിധാനം ചെയ്ത അൽഫോൻസ് പുത്രനെ സംബന്ധിച്ച് ഏഴു വർഷത്തെ ഇടവേള കഴിഞ്ഞു വരുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും നല്ല ചിത്രം ആയിരിക്കണം ഇത് എന്ന രീതിയിലാണ് സിനിമ ചെയ്‌തത്. ഒരു സിനിമയുടെ വിജയത്തിനും പരാജയത്തിനുമുള്ള കാരണം ഇതുവരെ നിർവചിക്കാൻ കഴിഞ്ഞിട്ടില്ല. ചില സിനിമകൾ കാണുമ്പോൾ ഇതാണോ സൂപ്പർ ഹിറ്റായി ഓടിയത് എന്നു തോന്നും. ചില സിനിമകൾ എന്താ ഓടാതിരുന്നത് എന്നു തോന്നും. അതിനു പല ഉദാഹരണങ്ങൾ ഉണ്ട്. എന്റെ മുപ്പതു വർഷത്തെ അനുഭവപരിചയം വച്ച് പറയുന്നതാണ്. മോശമാവാൻ വേണ്ടി ഒരാൾ സിനിമ എടുക്കില്ലല്ലോ. ഒരു സംവിധായകന്റെ ഒരു സിനിമ മോശമായി എന്നു കരുതി അദ്ദേഹത്തിന്റെ ഇതുവരെയുള്ള വർക്കുകളെ മുഴുവൻ താറടിച്ചു കാണിക്കുന്ന പ്രവണത ശരിയല്ല. അതിനോട് എനിക്കു യോജിക്കാൻ കഴിയില്ല.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ടിക്കറ്റ് എടുത്തു സിനിമ കാണാൻ കയറുന്ന പ്രേക്ഷകനുണ്ട്. പക്ഷേ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സിനിമയില്ല. ഒരാൾക്ക് ഇഷ്ടപ്പെട്ട സിനിമ മറ്റൊരാൾക്കു മോശമായി തോന്നിയേക്കാം. അതെല്ലാം പ്രേക്ഷകരുടെ അഭിരുചിയെ ആശ്രയിച്ചിരിക്കും. പ്രേക്ഷകരുടെ ബുദ്ധി നിലവാരം ഒരുപാട് കൂടിയിട്ടുണ്ട്. കൊറോണക്കാലത്ത് ലോകസിനിമകൾ ഒരുപാടു കാണാൻ അവസരം കിട്ടിയ ഇന്നത്തെ യുവതലമുറയുടെ കാഴ്ചപ്പാട് മാറിയിട്ടുണ്ട്. കേരളത്തിൽ നല്ല സിനിമാ സെൻസ് ഉള്ള യുവാക്കളുണ്ട്. അവരുടെ അടുത്തേക്ക് ഒരു സാധാരണ സിനിമയൊന്നും കൊണ്ടു ചെന്നാൽ അവർക്കു പിടിക്കില്ല.
പക്ഷേ ഒരുപാടുപേരുടെ കഷ്ടപ്പാടിന്റെ ഫലമാണ് ഒരു സിനിമ. അതിനെ മുഴുവനായി താറടിച്ചു കാണിക്കുന്നത് ശരിയാണോ എന്നുകൂടി ഓരോരുത്തരും ചിന്തിച്ചിരുന്നെങ്കിൽ നന്നായിരുന്നു. അൽഫോൻസ് പുത്രൻ, ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് എന്നവർ ഒരു മോശം സിനിമ എടുക്കണം എന്നു കരുതിയല്ലല്ലോ പടം ചെയ്തത്. അവർ ഒന്നും കാണാതെ ചെയ്യുന്നവരല്ല. വലിയ ഹിറ്റ് പടങ്ങൾ ചെയ്തവരാണ് ഇവർ. ഞാൻ എന്റെ കഥാപാത്രം വളരെ ആസ്വദിച്ച് ചെയ്തതാണ്, എല്ലാവരും നല്ല അഭിപ്രായവും പറയുന്നുണ്ട്. പക്ഷേ സിനിമ വിജയിച്ചാൽ മാത്രമേ നമുക്ക് കഥാപാത്രത്തിന്റെ വിജയവും ആസ്വദിക്കാൻ കഴിയൂ. ചില കമന്റുകൾ വളരെ മോശമാകുന്നുണ്ട്. സിനിമയെ വളരെ മോശം കമന്റുകൾ കൊണ്ട് ആക്രമിക്കുന്നത് കാണുമ്പോൾ ശരിക്കും വിഷമമുണ്ട്.’’–ബാബുരാജ് പറഞ്ഞു.