തലയില്‍ മുടിയില്ലെന്നേയുള്ളു, ബുദ്ധിയുണ്ട്: ജൂഡിന് അഭിനന്ദനങ്ങളുമായി മമ്മൂട്ടി
ജൂഡ് ആന്തണി ജോസഫിന്റെ പുതിയ ചിത്രമായ 2018 നെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന
ജൂഡ് ആന്തണി ജോസഫിന്റെ പുതിയ ചിത്രമായ 2018 നെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന
ജൂഡ് ആന്തണി ജോസഫിന്റെ പുതിയ ചിത്രമായ 2018 നെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന
ജൂഡ് ആന്തണി ജോസഫിന്റെ പുതിയ ചിത്രമായ 2018 നെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണു കുന്നപ്പിള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കാവ്യഫിലിംസിന്റെ മൂന്ന് ചിത്രങ്ങളുടെ ലോഞ്ചിങ് നടന്ന ചടങ്ങിലാണ് 2018ന്റെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ കണ്ടിട്ട് വലിയ സന്തോഷം തോന്നിയെന്നും ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
‘‘ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആരും മറന്നു പോകാത്ത ഒരു വര്‍ഷമാണ് 2018. നമ്മളെ ഒരുപാട് കാര്യം ഓര്‍മിപ്പിക്കുകയും നമ്മള്‍ ഒരുപാട് കാര്യം മറക്കാന്‍ ശ്രമിക്കുകയുംപഠിപ്പിക്കുകയും ചെയ്ത വര്‍ഷമാണ് 2018. നമുക്കാര്‍ക്കും സുപരിചിതമല്ലാത്ത വളരെ അപരിചിതമായ ഒരു പ്രകൃതി ദുരന്തം നമ്മളെ തൊട്ടു തലോടി തഴുകി. നമ്മുടെ ഭയപ്പെടുത്തി മുന്നോട്ട് പോയ വര്‍ഷം. പിന്നീട് അതിന്റെ അനുരണങ്ങള്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വന്നെങ്കിലും ഈ പ്രളയം നമ്മളെ തയാറെടുപ്പിക്കുകയായിരുന്നു.
ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും ടെലിവിഷന്‍ ഷോകളിലൂടെയും ഈ പ്രണയത്തിനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിട്ടുണ്ട്. കാഴ്ചകള്‍ കണ്ടു നമ്മള്‍ അദ്ഭുതപ്പെടുകയും ഭയക്കുകയും ചെയ്തിട്ടുണ്ട്. നമ്മള്‍ സങ്കടപ്പെട്ടു ഒരുപാട് പേരെ നമുക്ക് നഷ്ടമായി. എങ്കിലും നമ്മള്‍ അറിയാത്ത നമ്മള്‍ കേട്ടിട്ടില്ലാത്ത നമ്മുടെ കണ്‍വെട്ടത്ത് ഒട്ടും വന്നു പോകാത്ത ഒത്തിരി ആളുകളുടെ വളരെയേറെ കഷ്ടപ്പാടുകളും സാഹസങ്ങളും ഈ സിനിമയിലൂടെ പുറത്തു വരുമെന്നാണ് കരുതുന്നത്. പത്രത്തില്‍ വായിച്ച് ഒരുപാട് വിവിധ നായകന്മാരെ നമ്മള്‍ ഓര്‍ക്കുന്നത് നമ്മള്‍ കാണുന്ന സിനിമയിലൂടെ അവരെ കാണുമ്പോള്‍ കുറച്ചുകൂടി ഊര്‍ജ്ജവും ആവേശവും കുറച്ചുകൂടി നമ്മളിലേക്ക് അതിന്റെ വികാരവും പ്രകടിപ്പിക്കാന്‍ കഴിയും എന്ന ബോധ്യം എനിക്ക് ഉണ്ട്. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈ സിനിമ എന്നെ തികച്ചും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
നമ്മള്‍ ഇങ്ങനെ വെറുതെ ഹോളിവുഡ് ആണ് ബോളിവുഡ് ആണ് എന്നൊക്കെ പറയും. പക്ഷേ ഈ സിനിമ വെറുതെയല്ല അങ്ങനെ പറയുന്നതെന്ന് നമ്മളെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തിയേക്കാം അത്രത്തോളം വിശ്വസനീയമായ രീതിയിലാണ് ഇതിന്റെ ഓരോ ഷോട്ടുകളും ജൂഡ് ഒരുക്കിയിരിക്കുന്നത്.’’– മമ്മൂട്ടി പറഞ്ഞു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍,വിനീത് ശ്രീനിവാസന്‍, സുധീഷ്, അപര്‍ണ ബാലമുരളി, തന്‍വിറാം, ഇന്ദ്രന്‍സ്, ശിവദ, ജൂഡ്ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, തുടങ്ങി എഴുപതോളം താരങ്ങളാണ് ചിത്രത്തില്‍ എത്തുന്നത്. 125 ലേറെ താരങ്ങള്‍ അണിനിരക്കുന്ന വമ്പന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്.
അഖില്‍ പി. ധര്‍മ്മജനാണ് ചിത്രത്തിന്റെ സഹ എഴുത്തുകാരന്‍. 'എവരിവണ്‍ ഈസ് എ ഹീറോ' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ വമ്പന്‍ ഹിറ്റുകളായ ലൂസിഫര്‍, മാമാങ്കം, എമ്പുരാന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച മോഹന്‍ദാസാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സ്-വിഷ്ണു ഗോവിന്ദ്. വസ്ത്രാലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോനെക്സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഗോപകുമാര്‍.ജി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോ.ഡയറക്ടര്‍ സൈലക്‌സ് എബ്രഹാം. സ്റ്റില്‍സ് സിനത് സേവ്യര്‍, ഫസലുള്‍ ഹഖ്. വിഎഫ്എക്‌സ്-മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍സ് യെല്ലോടൂത്ത്.
English Summary: Actor Mammootty praises Jude Anthony Joseph's new film 2018