എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ചെന്നൈയിലേക്ക് തിരിച്ചുപോകുകയാണെന്നും ബാല. മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരെയും സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ബാല പറഞ്ഞു. ‘‘ഞാൻ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ തോന്നുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ചെന്നൈയിലേക്ക് തിരിച്ചുപോകുകയാണെന്നും ബാല. മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരെയും സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ബാല പറഞ്ഞു.

ADVERTISEMENT

‘‘ഞാൻ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയതുപോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്റെ അടുത്ത് കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടിൽ പാതിരാത്രിവന്ന് സംസാരിച്ചവരുടെ ഡയലോഗ് ഒക്കെ എനിക്കറിയാം. എന്നിട്ടും ഈ നിമിഷം വരെ ഒരാൾ പോലും എന്നെ വിളിച്ചില്ല. മനോജ് കെ. ജയന്‍ േചട്ടൻ എന്നെ വിളിച്ചിരുന്നു. നല്ല മനുഷ്യനാണ് അദ്ദേഹം. വലിയ വലിയ ആളുകളൊക്കെ എവിടെപ്പോയി. 

ADVERTISEMENT

എന്റെ ജീവിതത്തിൽ ഞാൻ കഞ്ചാവ് തൊട്ടില്ല. വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുളളത്. എല്ലാവരും എന്റെ അരികിൽ വന്ന് പരാതി പറഞ്ഞപ്പോഴാണ് ഞാൻ മീഡിയയുടെ മുന്നിൽ വന്നത്. ഇപ്പോൾ അവരെല്ലാം പരാതി പിൻവലിച്ചു. അവരാണ് ഇങ്ങോട്ടുവന്നത്. ആദ്യം അത് മനസ്സിലാക്കൂ. ഇനി എത്ര ഒച്ചയിൽ ഞാൻ പറയണം. ഇനി നല്ല മനുഷ്യരുടെ കൂടെ മാത്രം പ്രവർത്തിക്കും.’’–ബാല പറഞ്ഞു.

ADVERTISEMENT

ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ‘ഷെഫീക്കിന്റെ സന്തോഷ’ത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ബാലയുടെ ആരോപണങ്ങളാണ് വിവാദത്തിന് തുടക്കം കുറിച്ചത്. തനിക്കു പുറമെ ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം കിട്ടിയില്ലെന്നും ബാല പറഞ്ഞിരുന്നു. ഇത് വലിയ ചര്‍ച്ചകളിലേക്ക് വഴിവച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളെ കണ്ട് ബാലയുടെ മുഴുവന്‍ ആരോപണങ്ങളും തള്ളിയിരുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ നേരത്തെ ബാല നിർമിച്ച ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങാതിരുന്ന കാര്യവും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉണ്ണി മുകുന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തന്നെയാണ് ബാലയുടെ പ്രതികരണം.