അച്ഛനാകാൻ ഒരുങ്ങി അറ്റ്ലീ; നിറവയർ ചിത്രം പങ്കുവച്ച് പ്രിയ
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവച്ച് സംവിധായകൻ അറ്റ്ലി. തങ്ങൾ മാതാപിതാക്കളാകാൻ ഒരുങ്ങുകയാണെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും അറ്റ്ലീ പറഞ്ഞു. ജീവിതത്തിൽ അദ്ഭുതങ്ങൾ സംഭവിക്കാൻ ചിലപ്പോൾ ഒരുപാട് നാളുകൾ വേണ്ടിവരുമെന്നും

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവച്ച് സംവിധായകൻ അറ്റ്ലി. തങ്ങൾ മാതാപിതാക്കളാകാൻ ഒരുങ്ങുകയാണെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും അറ്റ്ലീ പറഞ്ഞു. ജീവിതത്തിൽ അദ്ഭുതങ്ങൾ സംഭവിക്കാൻ ചിലപ്പോൾ ഒരുപാട് നാളുകൾ വേണ്ടിവരുമെന്നും പക്ഷേ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തിൽ കൂടി കടന്നുപോവുകയാണെന്നും അറ്റ്ലിയും പ്രിയയും അറിയിച്ചു. പൂർണഗർഭിണിയായ പ്രിയയ്ക്കൊപ്പം നിൽക്കുന്ന മനോഹര ചിത്രങ്ങളാണ് അറ്റ്ലി ട്വിറ്ററിലൂടെ പങ്കുവച്ചത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു പിന്നാലെ 2014 ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം. ശങ്കറിന്റെ അസോഷ്യേറ്റായി സിനിമാ കരിയർ ആരംഭിച്ച അറ്റ്‌ലീ ‘രാജാറാണി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് വിജയ്‌യെ നായകനാക്കി തുടർച്ചയായ മൂന്ന് ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് തെന്നിന്ത്യയിലെ വിലപിടിപ്പുള്ള സംവിധായകനായി മാറി.
ഷാറുഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലി. ടെലിവിഷൻ അവതാരകയാണ് അറ്റ്ലിയുടെ ഭാര്യ കൃഷ്ണപ്രിയ.