കഴിഞ്ഞ വർഷം അവസാനം തുടങ്ങിയ തെറിയാണ്. മാസങ്ങൾ പലതു കഴിഞ്ഞിട്ടും അതിന്റെ ചൂരു മാറിയിട്ടില്ല. അധികമായി എന്ന് ചിലരും ഒട്ടും കൂടിപ്പോയിട്ടില്ലെന്ന് മറ്റു ചിലരും പറയുന്നു. ഈ തെറി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നാണ് എന്നു വാദിക്കുന്നവർ അതിനുമുകളിൽ കൂടുതൽ തെറികൾ നിരത്തി ആ സ്വാതന്ത്ര്യത്തിന്റെ സൗധം പടുത്തുയർത്തുകയാണ്. 2022 മുന്നോട്ടു വച്ച, 2023ലും ഒരുപക്ഷേ ചലച്ചിത്രലോകം നേരിടേണ്ടി വന്നേക്കാവുന്ന ചോദ്യമിതാണ്- മലയാളസിനിമ സംസാരിക്കുന്ന ഭാഷ എത്രത്തോളം മലീമസമാണ്? പ്രമേയങ്ങൾ എത്രത്തോളം വിപ്ലവകരവും രംഗങ്ങൾ അശ്ലീലമയവുമാണ്? ഉത്തരം പറയും മുൻപ്, മലയാളസിനിമയിലെ ഭാഷ ഇത്രകാലം എങ്ങനെയായിരുന്നു എന്നു പരിശോധിക്കേണ്ടി വരും, ഒപ്പം പ്രമേയങ്ങൾ എത്രമാത്രം വിപ്ലവകരമായിരുന്നുവെന്നും... മലയാള സിനിമയിൽ അശ്ലീലമേ ഉണ്ടായിരുന്നില്ലേ എന്ന മട്ടിലൊരു അന്വേഷണവും അനിവാര്യം. വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ശുദ്ധഭാഷയുടെ ചുരുളഴിയുമ്പോൾ

ചുരുളി സിനിമയിൽനിന്ന്.

‘ചുരുളി’യിലെ അസഭ്യവർഷത്തെ വിമർശനത്തിന് വിധേയരാക്കിയവരിൽ ചിലർ ഉന്നയിച്ച വാദം ഇതാണ്: കുടുംബത്തോടൊപ്പം സിനിമ കാണാനിരുന്നപ്പോൾ തെറി കേട്ട് ഞെട്ടിത്തരിച്ചു. മാതാപിതാക്കൾ ശാസിച്ചു, പങ്കാളി പിണങ്ങി, കുട്ടികൾ ഇപ്പോൾ ആ തെറികൾ ആവർത്തിക്കുന്നു. സിനിമയെ മലയാളി പ്രേക്ഷകർ എങ്ങനെ കാണുന്നു എന്നിടത്തു തുടങ്ങണം സിനിമയുടെ ഭാഷയിലെ മാലിന്യവും ദൃശ്യങ്ങളിലെ നൈർമല്യവും വിലയിരുത്താൻ. പാർക്കിലോ ബീച്ചിലോ പോലെ കുടുംബത്തോടൊപ്പം പോകാനുള്ള ഒരു സ്ഥലമാണ് മലയാളിക്ക് സിനിമ തീയറ്റർ. അങ്ങനെ, പങ്കാളിക്കും കുട്ടികൾക്കും മാതാപിതാക്കൾക്കും ഒപ്പം പൊട്ടിച്ചിരിച്ചും, മാതൃകാപരവും സദുദ്ദേശപരവുമായ രംഗങ്ങൾ കണ്ട് കോരിത്തരിച്ചും, ഒടുവിൽ നല്ലൊരു സന്ദേശം നൽകുന്ന ക്ലൈമാക്സ് കണ്ട് കയ്യടിച്ചും ആസ്വദിക്കുന്ന കലാരൂപമായി ഇന്നും സിനിമയെ കാണുന്നവർക്ക് ‘ചുരുളി’ പോലുള്ള സിനിമകൾ ചുരുട്ടിക്കെട്ടണമെന്നു തോന്നുന്നതിൽ തെറ്റില്ല. 

ADVERTISEMENT

∙ ഒരു മനോഹര കുടുംബചിത്രം

പ്രേം നസീറും ഷീലയും (ഇടത്), പൃഥ്വിരാജും പ്രിയ ആനന്ദും (വലത്)

മലയാള സിനിമയുടെ തുടക്കം മുതൽ വാണിജ്യസിനിമകളെ നമ്മൾ വിപണനം ചെയ്തിട്ടുള്ളത് അങ്ങനെയാണ്. കുടുംബചിത്രം, ക്ലീൻ ഫാമിലി എന്റർടെയ്‍നർ, കുട്ടികളെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം എന്നിങ്ങനെയുള്ള പരസ്യവാചകങ്ങളിൽതന്നെ ഏതുതരം പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. ബാലചന്ദ്ര മേനോനും സത്യൻ അന്തിക്കാടും ഫാസിലും സംവിധാനം ചെയ്യുന്ന സിനിമകൾ കുടുംബസമേതം കാണാനുള്ളതാണെന്ന് പലപ്പോഴായി അറിഞ്ഞും അറിയാതെയും ബ്രാൻഡ് ചെയ്യപ്പെട്ടു. കുടുംബപ്രേക്ഷകർ എന്നൊരു പ്രയോഗം തന്നെ മാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചു. കഥാബീജം ആലോചിക്കുമ്പോൾ മുതൽ തിരക്കഥ പൂർത്തിയാക്കുമ്പോൾ വരെ സംവിധായകനും തിരക്കഥാകൃത്തും ഈ കുടുംബപ്രേക്ഷകരെ തീയറ്ററിൽ എത്തിക്കാനുള്ള സൂത്രവിദ്യകൾ പരീക്ഷിക്കും. ഓരോ സീനും എഴുതുമ്പോൾ ശ്രദ്ധിക്കും–തീയറ്ററിൽ വന്നിരിക്കുന്ന അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തെ അലോസരപ്പെടുത്തുന്ന എന്തെങ്കിലുമുണ്ടോ? ഓരോ സംഭാഷണവും പരിശോധിക്കും– ആ സന്തുഷ്ടകുടുംബത്തിന്റെ സിനിമാസ്വാദനത്തിന്റെ രസച്ചരടു മുറിക്കുന്ന പദപ്രയോ​ഗങ്ങൾ എവിടെയെങ്കിലുമുണ്ടോ? എഴുത്തിൽ മാത്രമല്ല, ചിത്രീകരണ സമയത്തും ഓരോ രംഗങ്ങളിലും ഇതേ കരുതലും ശ്രദ്ധയുമുണ്ട്. 

ADVERTISEMENT

∙ മരക്കൊമ്പിലെ ഇണക്കുരുവികൾ

ആദ്യരാത്രിയിൽ നായകനും നായികയും മണിയറക്കട്ടിലിൽ വന്നിരിക്കും. ഒരു ഗ്ലാസ് പാൽ പങ്കിട്ടു കുടിക്കും. നായകൻ കയ്യിലൊന്നു തൊടുമ്പോൾ തന്നെ നായികയുടെ കണ്ണുകൾ പാതിയടയും. പിന്നെ രണ്ടുപേരും കട്ടിലിലേക്കു ചായുകയായി. ഞാനൊന്നും കണ്ടില്ലേ എന്ന മട്ടിൽ ക്യാമറ ജനാലയിലൂടെ പുറത്തേക്ക് സൂം ചെയ്ത് അകലെ മരക്കൊമ്പിൽ കൊക്കുരുമ്മുന്ന രാക്കിളികളിൽ ഫോക്കസ് ചെയ്യുമ്പോഴേക്കും പ്രഭാതമായി. രാവിലെ നവവധുവിന്റെ നാണവും കട്ടിലിലെ ചതഞ്ഞരഞ്ഞ മുല്ലപ്പൂക്കളുമൊക്കെ കണ്ട് മുതിർന്ന പ്രേക്ഷകർ ആദ്യരാത്രിയിൽ നടന്നതെന്തൊക്കെയാണെന്ന് ഭാവനയിൽ കണ്ടുകൊള്ളണം. കുട്ടികൾ അതൊന്നും അറിയേണ്ട. 

തുടർന്ന് ഒരു ഗാനമായിരിക്കും. അനുപല്ലവി തുടങ്ങുമ്പോൾ ആശുപത്രി, ഗൈനക്കോളജിസ്റ്റ്, ഭാര്യയെ ശുശ്രൂഷിക്കുന്ന ഭർത്താവ്, വീട്ടിൽ തൊട്ടിൽ, വേറേതൊക്കെയോ കുട്ടികളുടെ ചിത്രങ്ങളൊട്ടിച്ച്, കിലുക്കിയും കുലുക്കിയും ഉൾപ്പെടെ നൂറുകണക്കിനു കളിപ്പാട്ടങ്ങൾ നിരത്തിയ മുറി തുടങ്ങിയ രംഗങ്ങളാണ്. ചരണത്തിൽ വീണ്ടും ആശുപത്രി, ടെൻഷനടിക്കുന്ന ഭർത്താവ്, കുഞ്ഞുമായി വരുന്ന നഴ്സ്, ഭർത്താവിന്റെയും (അങ്ങേരുടെ അമ്മയുടെയും) സന്തോഷപ്രകടനം, പ്രസവം കഴിഞ്ഞ് തളർന്നുറങ്ങുന്ന ഭാര്യയുടെ കവിളിൽ ‘വെൽഡൺ മൈ ഗേൾ’ എന്ന ഭാവത്തോടെ തട്ടുന്ന ഭർത്താവ് തുടങ്ങിയ രംഗങ്ങൾ. പ്രേക്ഷകർക്കു ദഹിക്കാൻ ബുദ്ധിമുട്ടുള്ള വൈവാഹിക ലൈംഗികത എന്ന വിഷയത്തെ ഒരു കാലത്ത് മലയാള സിനിമ ഇങ്ങനെയാണ് സമീപിച്ചത്. 

തല്ലുമാല സിനിമയിൽ ടൊവിനോ തോമസ്

അപ്പൻ സിനിമയുടെ പോസ്റ്റർ.

∙ മരണമെന്ന മഹാനാടകം

മനുഷ്യജീവിതത്തിലെ ഏറ്റവും സാധാരണമായ പ്രതിഭാസമായ മരണത്തെ ഏറ്റവും അസാധാരണമായ ഒന്നായി അവതരിപ്പിച്ച് നാടകവൽക്കരിക്കുന്നതിലും മലയാള സിനിമ അസാധാരണമായ വൈഭവമാണ് കാണിച്ചിട്ടുള്ളത്. ഇന്റർവെല്ലിൽ മരിക്കാനിരിക്കുന്ന കഥാപാത്രത്തിന് തുടക്കം മുതലേ അപാരമായ വൈകാരിക പശ്ചാത്തലം നൽകും. മറ്റു കഥാപാത്രങ്ങളോടുള്ളതിനേക്കാൾ ഗാഢമായ ബന്ധം ഈ കഥാപാത്രവുമായി മറ്റെല്ലാവർക്കും ഉണ്ടായിരിക്കും. തുടർന്ന് ഇയാൾ മരിക്കുന്നു. അതിന്റെ ആഘാതം മറ്റു കഥാപാത്രങ്ങളെ തകർക്കുന്നു. രോഗം, മരണം തുടങ്ങിയവയെ അത്യന്തം നാടകവൽക്കരിക്കുന്നത്, ഇതിനെയൊക്കെ നേരിടുകയും ഇതിലൂടെ കടന്നുപോവുകയും ചെയ്യുന്ന കുടുംബപ്രേക്ഷകരെ സ്വാധീനിക്കാൻ വേണ്ടിയാണ്. സ്ത്രീ പ്രേക്ഷകർ കരഞ്ഞാൽ ബോക്സോഫിസ് വിജയം ഉറപ്പാണെന്ന് സംവിധായകരും തിരക്കഥാകൃത്തുക്കളും വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരുവശത്ത് ലൈംഗികതയെ പൂഴ്ത്തി വയ്ക്കാൻ ഗാനങ്ങൾ  ഉപയോഗിക്കുമ്പോൾ മറുവശത്ത് രോഗത്തെയും മരണത്തെയും നാടകവൽക്കരിക്കാനും മലയാള സിനിമ ഗാനങ്ങൾ തന്നെയാണ് ഉപകരണമാക്കിയിട്ടുള്ളത്. എൺപതുകളിലും തൊണ്ണൂറുകളിലും അത്തരം രംഗങ്ങളെ വികാരനിർഭരമാക്കിയ ശോകഗാനങ്ങൾ മലയാളത്തിൽ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. 

ചുരുളി സിനിമയിൽനിന്ന്.

∙ ബ്രേക്കപ്പിൽ അപാര മേയ്‍ക്കപ്പ്

ഉടൽ സിനിമയിൽനിന്ന്.

അതിനാടകീയതകൊണ്ട് ഭീകരമാക്കിയ മറ്റൊന്നാണ് വിരഹം അല്ലെങ്കിൽ ബ്രേക്കപ്പ്. പ്രണയം വിവാഹത്തിൽ കലാശിക്കുന്ന ഒന്നാണെന്ന സങ്കൽപം മലയാള സിനിമ എന്നേ ഊട്ടിയുറപ്പിച്ചതാണ്. നായകനും നായികയും ക്ലൈമാക്സിൽ ഒരുമിക്കുന്നില്ലെങ്കിൽ സിനിമ ഫ്ലോപ്പാകുമെന്നതിൽ സംശയമില്ലാതിരുന്ന കാലം. നായകനും നായികയും കഥയിൽ മറ്റാരെങ്കിലുമായി സ്നേഹത്തിലായാലും സിനിമ വിജയിക്കണമെങ്കിൽ ക്ലൈമാക്സിൽ നായകനും നായികയും ഒന്നിച്ചേ പറ്റൂ. പ്രേക്ഷകർ കൈയ്യടിച്ചു കണ്ണീരണിഞ്ഞ് സ്വീകരിച്ച സിനിമകളിൽ പലതിന്റെയും ക്ലൈമാക്സിൽ ‘ഇന്നാ പിടിച്ചോ നിന്റെ പെണ്ണിനെ’ എന്നുപറഞ്ഞ് സ്വന്തം പ്രേമഭാജനത്തെ നായകന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുന്ന രംഗമുണ്ട്. ക്ലൈമാക്സിലെ ആ രംഗം വരെ നായകനും ഉപനായകനും തുല്യ പ്രാധാന്യം ആണെങ്കിൽ, അവസാന നിമിഷത്തിൽ നായികയെ സ്വന്തമാക്കുന്ന ആളെ പ്രേക്ഷകർ നായകനായി പ്രഖ്യാപിക്കും. 

നായിക ആരെ തിരഞ്ഞെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഫാൻസ് അസോയിയേഷനുകൾ സ്വന്തം താരമാണ് നായകനെന്ന് ആശ്വസിച്ച് നിർവൃതിയടഞ്ഞ ചരിത്രവുമുണ്ട്. തുല്യപ്രാധാന്യമുള്ള നടന്മാർ അഭിനയിക്കുന്ന സിനിമകളിൽ ഇത്തരം പ്രതിഭാസങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. ഒന്നാമത്തെ നായകൻ നായികയെ സ്നേഹിക്കുന്നു. എന്നാൽ നായിക രണ്ടാമത്തെ നായകനെയാണ് സ്നേഹിക്കുന്നത്. ഈ ത്രികോണപ്രണയം കാലങ്ങളോളം കുടുംബപ്രേക്ഷകരെ കോരിത്തരിപ്പിച്ച സിനിമകളിലെ ത്രില്ലിങ് പ്ലോട്ടായിരുന്നു. ക്ലൈമാക്സിൽ രണ്ടാമത്തെ നായകൻ നായികയെ ഒന്നാമത്തെ നായകന് ‘ഇഷ്ടദാനമായി’ നൽകും. രണ്ടുപേരെയും ഒരു പോലെ സ്നേഹിക്കുന്ന നായിക ഒരെതിർപ്പും ഇല്ലാതെ ‘എന്നാപ്പിന്നെ അങ്ങനെയാകട്ടെ’ എന്ന ഭാവത്തോടെ ആ തീരുമാനം അനുസരിക്കുകയും ചെയ്യുന്നു. സൂപ്പർ താരങ്ങൾ അഭിനയിച്ച സിനിമയിൽ ആരെ വിവാഹം കഴിക്കണമെന്ന് ഇലയിട്ടു നോക്കി തീരുമാനിച്ച നായികയ്ക്ക് കയ്യടിച്ച പ്രേക്ഷകരാണ് നമ്മൾ.  

∙ ന്യൂജനറേഷൻ ബ്രാൻഡിങ്

ന്യൂ ജനറേഷൻ സിനിമ എന്നൊന്നുണ്ട് എന്നാണ് പല നിരൂപകരും വിലയിരുത്തുന്നത്. ഏകദേശം പത്തു വർഷം മുൻ‌പ് പുറത്തിറങ്ങിയ ചില സിനിമകളിലാണ് ന്യൂജനറേഷൻ ബ്രാൻഡിങ്ങിന്റെ തുടക്കം. ന്യൂ ജനറേഷൻ സിനിമ എന്ന് തിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന അളവുകോലുകളിൽ ഒന്ന് നായകനും നായികയും ഉൾപ്പെടെ അതിലെ പ്രധാന കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന തെറികൾ ആയിരുന്നു. ‘പോടാ പുല്ലേ, പോടാ തെണ്ടീ, നായിന്റെ മോനെ’ തുടങ്ങിയവയ്‍ക്ക് അപ്പുറത്തേക്ക് ‘സുവർണകാല’ സിനിമയിലെ കഥാപാത്രങ്ങൾ തെറി വിളിക്കാറില്ല. കടുപ്പത്തിൽ തെറി വിളിക്കാനുള്ള അവകാശം ഉള്ളത് വില്ലന്മാർക്കാണ്. അതും വില്ലന്റെ ഗ്രേഡ് അനുസരിച്ച് തെറിക്കും നിയന്ത്രണമുണ്ടാകും. ശരാശരി വില്ലൻ ആണെങ്കിൽ ‘കഴുവേർടെ മോനെ’ എന്നൊക്കെ വിളിക്കാം.  ഭീകര വില്ലനാണെങ്കിൽ ‘പന്ന*&*_^%$$ മോനെ’ എന്നൊക്കെ വിളിച്ചു കളയും. അതിനപ്പുറത്തേക്ക് ഒരു തെറി എൺപതുകളിലും തൊണ്ണൂറുകളിലും ഒരു തിരക്കഥാകൃത്തും പരീക്ഷിച്ചിട്ടില്ല. ആ തെറികൾ പോലും കുടുംബ പ്രേക്ഷകർ ആഗ്രഹിക്കുന്നതല്ല എന്ന ബോധ്യത്തോടെ തന്നെയാണ് സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളത്. വില്ലന്റെ ഭീകരത വെളിവാക്കാൻ ആ തെറികൾ അനിവാര്യമായിരുന്നതിനാൽ അവ സിനിമയിൽ അവതരിപ്പിക്കപ്പെട്ടു. ക്ലൈമാക്സിൽ ഈ തെറിയൊക്കെ പറഞ്ഞ വില്ലനെ നായകൻ തല്ലിച്ചതയ്ക്കുമ്പോൾ, തെറിപറയുന്നവർക്ക് എന്തു സംഭവിക്കും എന്ന സന്ദേശവും പ്രേക്ഷകനു ലഭിക്കും. അങ്ങനെ ആദ്യ സീനുകളിൽ വിളിച്ച തെറികൾക്ക് പരിഹാരവുമാകും.  

സമൂഹത്തിൽ നിലവിലുള്ള ആചാരങ്ങളോടും വിശ്വാസങ്ങളോടുമൊക്കെ അക്കാലത്തെ ജനപ്രിയ സിനിമകൾ ഇതേ സമീപനമാണ് പുലർത്തിയിട്ടുള്ളത്. ആദ്യ സീനിൽ ആരാധനാലയം കാണിച്ചുകൊണ്ട് തുടങ്ങുന്നത്രയും തീവ്രമായ മതബോധത്തിൽനിന്നാണ് കേട്ടാലറയ്ക്കുന്ന തെറിപറയുന്ന സീനുകളിൽ തുടങ്ങുന്ന സിനിമകളിലേക്ക് മലയാളസിനിമ എത്തിയത്. ന്യൂ ജനറേഷൻ സിനിമ തകർത്തെറിഞ്ഞ മറ്റൊന്ന്, നായികാനായകൻമാർ തമ്മിലുള്ള അനുരാഗ രംഗങ്ങളിലെ ലൈംഗികപരിധികളാണ്. വൈവാഹിക ലൈംഗികത മാത്രമല്ല, വിവാഹപൂർവ ലൈംഗികത, വിവാഹേതര ലൈംഗികത തുടങ്ങിയവയൊന്നും നല്ല നായകനോ നായികയ്‍ക്കോ ചേർന്നതല്ലെന്ന സങ്കൽപം പുതിയ സിനിമകൾ തകർത്തെറിഞ്ഞു. കഴുവേർടെ മോനെ എന്നും പൊ*&&^%* മോനെ എന്നും വിളിച്ച തൊണ്ണൂറുകളിലെ വില്ലൻമാർ ക്ലൈമാക്സിൽ ഇടി കൊണ്ട് ഇഞ്ചപ്പരുവം ആയപ്പോൾ, ഒന്നിടവിട്ട സീനുകളിൽ ‘മൈ...’ കൂട്ടി വിളിച്ച ന്യൂജനറേഷൻ നായകന് ഒരു ചുക്കും സംഭവിച്ചില്ല. 

തെറിയും ലൈംഗികസ്വാതന്ത്ര്യവും കഴിഞ്ഞാൽ പുത്തൻ സിനിമകൾ പ്രഘോഷിച്ചിട്ടുള്ളത് ലിംഗനീതിയും സ്ത്രീപക്ഷ ചിന്തകളുമാണ്. അതാകട്ടെ, വിവാഹം എന്ന പ്രസ്ഥാനത്തോടും സങ്കൽപത്തോടുമുള്ള പ്രതിഷേധമായാണ് പല സിനിമകളിലും അവതരിപ്പിക്കപ്പെട്ടത്. എൺപതുകളിലും തൊണ്ണൂറുകളിലും അവതരിപ്പിച്ചു ക്ലീഷേ ആയ സീനുകൾ ആവർത്തിക്കാതിരിക്കാൻ വഴിമാറി ചിന്തിച്ച സിനിമകൾ, നായകനും നായികയും ഒന്നിക്കാതെയോ ഒന്നിച്ചുകഴിയുന്നവരെ വേർപിരിച്ചോ കഥയിൽ പുതുമ കൊണ്ടു വന്നു. 

∙ അടിപിടി, തെറിവിളി, ലൈംഗികത

വയലൻസ് അവതരിപ്പിക്കുന്നതിൽ മലയാള സിനിമ ഒരിക്കലും പിന്നിലായിരുന്നില്ല. സുവർണകാലത്തെ സവർണസിനിമകൾ ക്ലൈമാക്സിൽ വില്ലനെ അയാളുടെ കൊള്ളസങ്കേതത്തിലിട്ട് കത്തിക്കുന്നത് പതിവായിരുന്നു. ഇപ്പോഴത്തെ സിനിമയിൽ വലിയ ക്യാൻവാസിലുള്ള വയലൻസിനു പകരം സൂക്ഷ്മതലത്തിൽ അതിവിശദാംശങ്ങളോടെ അവതരിപ്പിക്കുന്ന വയലൻസിനാണ് പ്രാമുഖ്യം. അടിപിടി, അക്രമം, കൂലിത്തല്ല്, വെട്ട്, കുത്ത്, കൊലപാതകം തുടങ്ങിയ അടിസ്ഥാന അക്രമങ്ങൾക്കു പുറമേ അംഗഭംഗം വരുത്തുന്നതു മുതൽ ശവക്കുഴി തോണ്ടി പ്രതികാരം ചെയ്യുന്നതു വരെയുള്ള രംഗങ്ങൾ പോയവർഷം മലയാളസിനിമ കണ്ടുകഴിഞ്ഞു. സുവർണകാലത്തെ ഭാവുകത്വം അനുസരിച്ചാണെങ്കിൽ കുടുംബപ്രേക്ഷകർ തീയറ്ററിന് പരിസരത്തേക്കു പോലും അടുക്കേണ്ടതല്ല.  എന്നാൽ ഈ സിനിമകളൊക്കെ ബോക്സോഫീസിൽ തരക്കേടില്ലാത്ത വിജയം നേടി. തെറിവിളിയും ലൈംഗികരംഗങ്ങളും ഉള്ള സിനിമകളും വ്യാപകമായി സ്വീകരിക്കപ്പെട്ടു. മൈ... കൂട്ടി തെറി വിളിക്കുന്ന കഥാപാത്രങ്ങൾ സിനിമയിൽ സാധാരണയായി. എന്നാൽ തെറിവിളിയും ലൈംഗികതയും വയലൻസും മലയാളസിനിമയെ ഏതെങ്കിലും തരത്തിൽ സഹായിച്ചിട്ടുണ്ട് എന്നോ ഇവയൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണെന്നോ പറയാൻ കഴിയില്ല. 

∙ പോയ വർഷത്തിന്റെ സ്വാതന്ത്ര്യം

2022ൽ പുറത്തിറങ്ങിയ സിനിമകൾ പരിശോധിച്ചാൽ ആവിഷ്കാര സ്വാതന്ത്ര്യം ആവോളം പ്രയോജനപ്പെടുത്തിയ ചലച്ചിത്രങ്ങൾ അനേകം നമുക്കു മുന്നിലുണ്ട്. തെറിവിളിയിൽ ‘ചുരുളി’ സിനിമ പുതിയൊരു ബെഞ്ച്മാർക്ക് ആയി മാറി. ചുരുളി പോലെ, ചുരുളിക്കൊപ്പം അല്ലെങ്കിൽ ചുരുളിയുടെ അടുത്തൊന്നും വരില്ല, ചുരുളി പോലൊന്നുമല്ല എന്നിങ്ങനെയൊക്കെയുള്ള അളവുകോലുകൾ ഓരോ സിനിമയിലും എത്രത്തോളം തെറി ഉണ്ട് എന്നതിന്റെ അടയാളവാക്ക് ആയി മാറി. ലൈംഗികതയുടെ കാര്യത്തിലും പരീക്ഷണങ്ങൾക്ക് സിനിമ വിധേയമായി. ഉടൽ, ചതുരം തുടങ്ങിയ സിനിമകൾ കൈകാര്യം ചെയ്ത പ്രമേയങ്ങൾ‌ നഗ്നതയും ലൈംഗികതയും അവതരിപ്പിക്കുന്നതിനു വേണ്ടി മാത്രം തിരഞ്ഞെടുത്തതാണെന്ന ആരോപണം പോലുമുണ്ടായി. 

2022ൽ ബോക്സോഫീസിൽ ഏറ്റവും അധികം കലക്‌ഷൻ നേടിയ സിനിമകളിൽ കുടുംബചിത്രം എന്നു വിശേഷിപ്പിക്കാവുന്നത് മൂന്നാംസ്ഥാനത്തുള്ള ‘ഹൃദയം’ മാത്രമാണ്. 100 കോടിയിലേറെ കലക്‌ഷൻ നേടിയ ‘ഭീഷ്മപർവ്വം’, തല്ലും കൂട്ടത്തല്ലുമായി പ്രേക്ഷകരെ രസിപ്പിച്ച ‘തല്ലുമാല’ എന്നിവ കലക്‌ഷനിൽ ‌‌ഒന്നും രണ്ടും സ്ഥാനങ്ങളിൽ ആണ്. കോടതിമുറിയിലെ നാടകം ഹരം പിടിപ്പിച്ച ‘ജനഗണമന’യും ‘ന്നാ താൻ കേസുകൊടും’ 2022ലെ ഏറ്റവും അധികം കലക്‌ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ഒടിടി ഹിറ്റുകൾ അതിലേറെയുമുണ്ട്.

English Summary: How Malayalam Cinema has Changed with Time? How Much Relevant is 2022 for Film Industry?