രണ്ട് മാസം; തടി കുറച്ച് പുതിയ ലുക്കിൽ നിവിൻ പോളി
നടൻ നിവിൻ പോളിയുടെ ട്രാൻസ്ഫർമേഷൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് നിവിന്റെ രൂപമാറ്റമെന്നാണ്

നടൻ നിവിൻ പോളിയുടെ ട്രാൻസ്ഫർമേഷൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കുറച്ചു നാളുകളായി ശരീര വണ്ണത്തിന്റെ പേരിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കുകയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് നിവിന്റെ രൂപമാറ്റമെന്നാണ് റിപ്പോർട്ട്.
ഏകദേശം രണ്ട് മാസം കൊണ്ടാണ് അദ്ദേഹം വണ്ണം കുറച്ചതെന്നതും പ്രശംസനീയം. ഏറെ നാളുകളായി കുടുംബത്തിനൊപ്പം ദുബായിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് കേരളത്തിൽ തിരിച്ചെത്തിയത്.
റാമിന്റെ തമിഴ് ചിത്രം യേഴു കടൽ യേഴു മലൈ ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വിനയ് ഗോവിന്ദിന്റെ താരം, ഹനീഫ് അദേനി പ്രോജക്ട് എന്നിവയാണ് പുതിയ സിനിമകൾ. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67ലും നിവിൻ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്.