ഇഷ്ട താരങ്ങളെ കാണുമ്പോൾ പരിസരം മറന്നുപോകുന്ന ആരാധകരെ നാം കാണാറുണ്ട്. പ്രിയപ്പെട്ട നടിയെ കണ്ട് ഫോട്ടോ എടുക്കുന്നതിനിടെ മുടിയിൽ തീപിടിച്ചതുപോലും അറിയാതെ പോയ ഒരു സ്ത്രീയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടി നിത്യ ദാസിനൊപ്പം ഫോട്ടോ എടുത്ത ആരാധികയുടെ മുടിയിലാണ് തീ പിടിച്ചത്. മുടി കത്തുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഷ്ട താരങ്ങളെ കാണുമ്പോൾ പരിസരം മറന്നുപോകുന്ന ആരാധകരെ നാം കാണാറുണ്ട്. പ്രിയപ്പെട്ട നടിയെ കണ്ട് ഫോട്ടോ എടുക്കുന്നതിനിടെ മുടിയിൽ തീപിടിച്ചതുപോലും അറിയാതെ പോയ ഒരു സ്ത്രീയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടി നിത്യ ദാസിനൊപ്പം ഫോട്ടോ എടുത്ത ആരാധികയുടെ മുടിയിലാണ് തീ പിടിച്ചത്. മുടി കത്തുന്നത് പെട്ടന്നു തന്നെ നിത്യ കണ്ടതോടെ ഒഴിവായത് വലിയ ദുരന്തമാണ്.

കൊടുവള്ളിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് വേണ്ടി എത്തിയതായിരുന്നു നിത്യ ദാസ്. നടന്‍ മാമൂക്കോയയ്‌ക്കൊപ്പമാണ് നിത്യ ചടങ്ങില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയെ പരിചയപ്പെടുന്നതിന്റെയും സെല്‍ഫിയും ഫോട്ടോയും എടുക്കുന്നതിന്റെയും തിരക്കിലായിരുന്നു. നിത്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനായി എത്തിയ രണ്ട് സ്ത്രീകള്‍ ആദ്യം സെല്‍ഫി എടുത്തു. അതിന് ശേഷം ഫോട്ടോയ്ക്ക് പോസ് കൊടുത്തു നിൽക്കവെ പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു. തീ മുടിയിൽ നന്നായി കത്തി തുടങ്ങിയപ്പോള്‍ നിത്യ ദാസ് കണ്ടു. നടി പേടിച്ച് കൂവി വിളിച്ചപ്പോഴാണ് മറ്റുള്ളവരും അത് കണ്ടത്.

ADVERTISEMENT

പെട്ടെന്ന് അണച്ചത് കാരണം വലിയ അപകടം ഉണ്ടായില്ല. ‘‘സാരിയില്‍ തീ പിടിക്കാത്തത് തന്നെ ഭാഗ്യം. പെട്ടെന്ന് താന്‍ പേടിച്ചു പോയി’’ എന്ന് നിത്യ ദാസ് പിന്നീട് പറയുന്നതും വിഡിയോയില്‍ കാണാം. തക്കസമയത്തു തന്നെ നിത്യ അത് കണ്ട് പ്രതികരിച്ചതു കാരണം ഒഴിവായത് വലിയ ദുരന്തം തന്നെയാണ്. അപകടത്തിന് ശേഷം ഭയപ്പെട്ട് അവിടെ നിന്നും മാറി നിന്ന നിത്യ തിരിഞ്ഞു നോക്കി അവരോട് ഫോട്ടോ എടുത്തോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് പറഞ്ഞപ്പോൾ ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അവരെ വിളിക്കുന്നതും വിഡിയോയിൽ കാണാം.

പേടിച്ചുപോയ അവരെ സമാധാനിപ്പിച്ച ശേഷം ഒന്നിച്ച് ഫോട്ടോ എടുത്ത് കുശലം പറയാനും നിത്യ മറന്നില്ല. നിത്യയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് വിഡിയോയിൽ കമന്റ് ചെയ്യുന്നത്.