സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന സന്തോഷം പങ്കുവച്ച് സംവിധായകൻ ലാൽ ജോസ്. പതിനാറ് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് നായക കഥാപാത്രം സുബീഷിനെ തേടിയെത്തുന്നതെന്ന് ലാൽ ജോസ് പറയുന്നു. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന സന്തോഷം പങ്കുവച്ച് സംവിധായകൻ ലാൽ ജോസ്. പതിനാറ് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് നായക കഥാപാത്രം സുബീഷിനെ തേടിയെത്തുന്നതെന്ന് ലാൽ ജോസ് പറയുന്നു. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും താൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

‘‘സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്മേറ്റ്‌സ് എന്ന എന്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു.  സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തിൽ പല സംവിധായകരുടെ സിനിമകളിൽ സുബീഷ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. 

ADVERTISEMENT

സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തിൽ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും ഞാൻ തന്നെയാവും. 

ADVERTISEMENT

നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്‌ജിത്ത്‌ പൊതുവാൾ, രഞ്ജിത്ത് ടി.വി. എന്നിവർ ചേർന്നാണ്. കൂടുതൽ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാൻ തയാറല്ലെന്ന നിശ്ചയദാർഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവിൽ എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നു.’’–ലാൽ ജോസ് പറയുന്നു.