‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ രാവിലെ ടിവിയിൽ ഈ പാട്ട്. കാരണം അന്വേഷിച്ചവർ ഞെട്ടി. പ്രേം നസീർ മരിച്ചു. അതിന്റെ അനുസ്മരണമാണ്. സത്യത്തിൽ ഞെട്ടിപ്പോയി. പത്രത്തിൽ വാർത്തയില്ല. തിരുവനന്തപുരത്തും അന്വേഷിച്ചു. അവിടെയുമില്ല. നസീർ ആശുപത്രിയിലാണെന്ന വിവരം പോലും പത്രങ്ങളിൽ വന്നിരുന്നില്ല. വൈകിട്ടായിരുന്നു കബറടക്കം. ഉച്ചയോടെ ചിറയിൻകീഴിലെത്തിയപ്പോൾ ജനസാഗരം തന്നെ. കേട്ടറിഞ്ഞവർ ചിറയിൻകീഴിലേക്ക് എത്തി. റോഡുകൾക്ക് ഇരുവശവും മനുഷ്യമതിൽ. മരങ്ങൾക്കു മുകളിൽവരെ യുവാക്കൾ കയറിയിരിക്കുന്നു. വാഹനങ്ങൾക്കു പോകാൻ അൽപം സ്ഥലമിട്ട് ജനങ്ങൾ റോഡുകളെല്ലാം കയ്യടക്കി. ഒടുവിൽ അനൗൺസ്മെന്റ് വാഹനമടക്കം വലിയൊരു വാഹനവ്യൂഹത്തിന്റെ അകടമ്പടിയോടെ പ്രേംനസീർ അവസാനമായി നാട്ടിലും വീട്ടിലുമെത്തി. അതായിരുന്നു പ്രേംനസീറിന്റെ അന്ത്യയാത്ര. കെഎസ്ആർടിസിയുടെ പകുതി പണിതീർത്ത ബസിലായിരുന്നു മൃതദേഹം. മഞ്ചലുമായി ബസിൽ നിന്നിറങ്ങിയത് മമ്മുട്ടിയും മോഹൻലാലുമടക്കമുള്ള താരനിര ! വീട്ടിലെ ചടങ്ങുകൾക്കുശേഷം അടുത്തുളള കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ കബറടക്കം. ആ പള്ളിയുടെ നിർമാണം പൂർത്തിയായിരുന്നില്ല. നസീറിന്റെ പ്രത്യേക ഉത്സാഹത്തിലാണ് നിർമാണം നടന്നിരുന്നത്. അതു പൂർത്തിയായി കാണാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഥാപാത്രങ്ങളെ സാക്ഷിയാക്കി, നസീറിന്റെ മടക്കം 

ADVERTISEMENT

നസീർ വിട പറയുമ്പോഴും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നിറഞ്ഞ സദസിൽ പ്രദർശനം നടത്തുന്നു. ഇതൊരു ഭാഗ്യമല്ലേ. ഈ ചോദ്യം പ്രേം നവാസിന്റെതാണ്. വ്യത്യസ്തമായ ചിന്തയായിരുന്നു അദ്ദേഹത്തിന്. നസീർ മരിച്ചതിൽ അഗാധമായ ദുഃഖമുണ്ട്. പക്ഷേ ഒന്നാലോചിച്ചാൽ ഇതും ഒരു ഭാഗ്യമല്ലേ. 38 കൊല്ലത്തോളം അഭിനയിക്കാൻ കഴിയുക, ഇതാ ഇപ്പോഴും രണ്ടു പുതിയ പടങ്ങൾ തിയറ്ററിൽ ഓടുന്നു. കടത്തനാടൻ അമ്പാടിയും ധ്വനിയും ആ സമയം പ്രധാന ചിത്രങ്ങളാണ്.  ലൈംലൈറ്റിൽ തന്നെ നിന്നതുകൊണ്ടല്ലേ ഇന്നലെ ഇത്രയും ആളുകൾ വന്നത്. വ്യത്യസ്തമായ അഭിപ്രായം പ്രേം നവാസ് പങ്കു വച്ചു. 

പ്രേം നസീറിന്റെ മൃതദേഹവുമായി മമ്മൂട്ടിയും മോഹൻലാലും

കുത്തി വച്ചോ, ഞാനറിഞ്ഞില്ലല്ലോ 

എങ്ങനെയായിരുന്നു നസീറിന്റെ അവസാന നിമിഷം. നസീറിന്റെ അന്ത്യനിമിഷങ്ങളെക്കുറിച്ചു പലരിൽ നിന്നുമായി വിവരങ്ങൾ ലഭിച്ചു. കുടലിൽ അൾസറുമായാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. അത്രയ്ക്കു ഗുരുതരമല്ല. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കവേ സന്ദർശകരിൽ നിന്ന് അഞ്ചാം പനി പകർന്നതാണെന്നാണു കരുതുന്നത്. ഡോക്ടർമാർക്കു പോലും അഞ്ചാംപനിയുടെ ആക്രമണം മനസ്സിലായില്ല. ശരീരത്തിൽ കുരുക്കൾ വരാത്തതരം അ‍ഞ്ചാംപനിയുമുണ്ടല്ലോ. മാത്രമല്ല 61–ാം വയസിൽ അഞ്ചാംപനി വരുമെന്നു കരുതാനുമാവില്ല. മരിക്കുന്നതിന്റെ തലേന്നു വൈകിട്ട് നസീർ മുറിയിൽ നിന്നവരോടു ചോദിച്ചു. നാലുമണിക്ക് കുത്തിവയ്പുള്ളതല്ലേ ? ആരോ പറ‍ഞ്ഞു: കുത്തിവയ്പെടുത്തിട്ട് നഴ്സ് പോയതേയുള്ളൂ. ‘ഞാനറിഞ്ഞില്ലല്ലോ, അപ്പോൾ ഞാനൊരു വെജിറ്റബിളായോ’ ? ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന സംസാരം. പിന്നീട് സ്ഥിതി വഷളായി. പുലർച്ചയോടെ നസീർ ഗുരുതരാവസ്ഥയിലായി. നസീർ മരിച്ചുവെന്ന് ന്യൂസ് ഏജൻസി വാർത്ത നൽകി. പത്രങ്ങൾ അവസാന എഡിഷനിൽ ആ വാർത്ത ചേർത്തു, അച്ചടി തുടങ്ങും മുൻപു തിരുത്തിയ വാർത്ത വന്നു, നസീർ മരിച്ചിട്ടില്ല. പുലർച്ചെ നാലുമണിയോടെയാണു മരണം സ്ഥിരീകരിച്ചത്. 

ബീഫ് ചവച്ചു തുപ്പിക്കളയുന്നതും ഒരു നസീർ സ്റ്റൈൽ 

ADVERTISEMENT

വ്യത്യസ്തനായിരുന്നു നസീർ. എല്ലാം കൊണ്ടും. പലപ്പോഴും നസീറിനൊപ്പമുണ്ടായിരുന്ന മോഹൻദാസ് എന്ന സുഹൃത്ത് നസീറിന്റെ ശീലങ്ങൾ ഓർത്തു. വീട്ടിലെത്തിയാൽ ടേപ് റെക്കാർഡറിൽ പാട്ട് ഉച്ചത്തിൽ വയ്ക്കുന്ന ശീലമുണ്ടായിരുന്നത്രേ നസീറിന്. നൂറുകണക്കിനു ലളിതഗാനങ്ങൾ സിനിമയിൽ പാടി അഭിനയിച്ച അദ്ദേഹം കേട്ടിരുന്നതു പക്ഷേ ശാസ്ത്രീയ സംഗീതമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ പോകുമ്പോൾ സാധാരണ ചായക്കടകളിൽ നിന്നു പരിപ്പുവട വാങ്ങിക്കഴിക്കുന്നത് നസീറിന്റെ ശീലമായിരുന്നു. ജനത്തെ ഭയന്ന് കാർ ദൂരെ മാറ്റിയിട്ട് സഹായികളെക്കൊണ്ടാണ് വട വാങ്ങിപ്പിക്കുക. ബീഫ് ചൂയിങ്ങംപോലെ ചവച്ച് തുപ്പിക്കളയുകയായിരുന്നത്രേ പതിവ്. വണ്ണം വയ്ക്കാതിരിക്കാനുള്ള മുൻകരുതൽ. ശീർഷാസനവും കുതിരസവാരിയടക്കമുള്ള കസർത്തുകളുമെല്ലാം നടത്തി.  

പ്രേം നസീറിന്റെ കുടുംബ ചിത്രം

നസീറിന്റെ മണിയോർഡർ ലിസ്റ്റിൽ അജ്ഞാതർ 

ഒരിക്കൽ നസീർ തിരുവനന്തപുരത്തു രാവിലെ വിമാനമിറങ്ങിയപ്പോൾ സഹായിയോട് പറഞ്ഞു. മാധവിക്കുട്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റിയെന്നു കേട്ടു. ഒന്നു കണ്ടാലോ ? ആരെയൊക്കെയോ വിളിച്ചു വീട് മനസ്സിലാക്കി നസീർ നേരെ അവിടേക്കു പോയി. കോളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് സാക്ഷാൽ മാധവിക്കുട്ടി. നസീറിനെ കണ്ടതും അവർ പക്ഷേ ക്ഷുഭിതയായി. നിങ്ങൾ എന്തു മനുഷ്യനാണ്, നേരത്തെ വിളിച്ചിട്ടുവേണ്ടേ വരാൻ. എനിക്കു കുളിച്ചൊരുങ്ങാൻ സമയം തന്നില്ലല്ലോ ! കുറെ നേരം സംസാരിച്ച് അവർ പിരിഞ്ഞു. എല്ലാ മാസവും കൃത്യമായി പലർക്കും മണിയോർഡർ അയച്ചിരുന്നു നസീർ. അതു പോലും സ്വന്തമായാണു ചെയ്തിരുന്നതെന്ന് മകൾ പിന്നീട് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതു സത്യമാകാം.  കാട്ടുമുറാക്കൽ പള്ളിയിലെ കബർസ്ഥാനിലും പോയപ്പോൾ അതു ബോധ്യമായി.  ദൂരെദിക്കിൽ നിന്നെത്തിയ ചിലർ അവിടെ നിൽപുണ്ടായിരുന്നു. നസീർ സഹായിച്ചിട്ടുള്ള ആരെങ്കിലുമാകാം. ആ നല്ല മനുഷ്യനെ അവസാനമായി ഒരു നോക്കു കാണാൻ കഴിയാത്തതിന്റെ ദുഃഖമായിരുന്നു അവർക്ക്.

ADVERTISEMENT

നസീറിന്റെ എസ്ബി കോളജിൽ കൂവലുണ്ടോ 

നസീർ പഠിച്ചത് ചങ്ങനാശേരി എസ്.ബി കോളജിലാണ്. കോളജിലെ പൂർവവിദ്യാർഥികളിൽ എക്കാലവും ആഢ്യത്വമുള്ള മുഖമാണ് പ്രേംനസീർ. അദ്ദേഹത്തെപ്പറ്റിയുള്ള ധാരാളം കഥകൾ കേട്ടാണു കോളജ് വിദ്യാഭ്യാസം കടന്നുപോയത്. നസീർ നടനായി അരങ്ങേറ്റം കുറിച്ചത് എസ്.ബിയിലെ കല്ലറയ്ക്കൽ ഹാളിന്റെ വേദിയിലാണ്. ആ ഹാൾ ഇന്നില്ല, നസീർ താമസിച്ചിരുന്ന ന്യൂമാൻ ഹോസ്റ്റലിലെ മുറിയും പൊളിച്ചു. എസ്.ബിയിലെ നാടകമത്സരത്തിൽ മികച്ച നടന് പ്രേംനസീർ സ്മാരക ട്രോഫിയാണ് സമ്മാനിക്കുന്നത്. നിത്യനായകനായി തിളങ്ങിയ അദ്ദേഹത്തിന്റെ ആദ്യവേഷം പക്ഷേ വില്ലന്റേതായിരുന്നു. ഷേക്സ്പിയറുടെ മർച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തിലെ പലിശക്കാരൻ ഷൈലോക്കിന്റെ വേഷമായിരുന്നു അത്.

ഒരിക്കൽ എസ്ബിയിൽ പഠിക്കുമ്പോൾ സിനിമാ സംവിധായകൻ ബാലചന്ദ്രമേനോൻ ആർട്സ് ക്ലബ് ഉദ്ഘാടനത്തിനെത്തി. കാര്യം നിസ്സാരം സിനിമയിലേതുപോലെ തലയിൽ ടവൽ കെട്ടിയാണ് മേനോൻ എത്തിയത്.പുറമേ കൂളിങ് ഗ്ലാസും.

പ്രസംഗം തുടങ്ങും മുൻപ് കുട്ടികൾ വിളിച്ചുകൂവി– കണ്ണട ഊരണം.അദ്ദേഹം അപ്പോൾ തന്നെ കൂളിംഗ് ഗ്ലാസ് ഊരി. തുടർന്നു പറഞ്ഞു. തലേക്കെട്ട് അഴിക്കാൻ പറയരുതേ. അതു പ്രത്യേക ആവശ്യത്തിനാണ് കെട്ടിയിരിക്കുന്നത്. കോളജ് വിദ്യാർഥികളല്ലേ അവർ ചില്ലറ ബഹളങ്ങൾ തുടർന്നു.

മേനോൻ പറഞ്ഞു. ഞാൻ ഒരു സിനിമാ പ്രസിദ്ധീകരണത്തിന്റെ ലേഖകനായിരുന്നു. അക്കാലത്ത് എത്രയോ ഉയരത്തിലുള്ള പ്രേംനസീറിനെ ഇന്റർവ്യു ചെയ്യാൻ പോയി. തുടക്കക്കാരനായിട്ടും എന്നോടു എത്ര മാന്യമായാണ് അദ്ദേഹം പെരുമാറിയത്. ഇതിനുള്ള കാരണം ഞാൻ പിന്നീട് ആലോചിച്ചു. അപ്പോഴാണ് ഈ കോളജിൽ പഠിച്ചതിന്റെ ഗുണമാണ് അത് എന്ന് മനസ്സിലായത്. ഇവിടെ ഇപ്പോഴുള്ള കുട്ടികളും പ്രേംനസീർമാരാണെന്ന ധാരണയിലാണ് ഞാൻ വന്നത്. ഇപ്പോൾ മനസ്സിലായി, ഭൂരിപക്ഷം പേരും നസീർമാർ തന്നെ. അവിടവിടെ ഒന്നു രണ്ട് അടൂർഭാസിയും ബഹദൂറും ഉണ്ട്, സാരമില്ല. പിന്നീട് കുട്ടികളുടെ കൂക്കുവിളി ഉണ്ടായതേയില്ല !  കാര്യം നിസ്സാരം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമ്പോൾ മേനോന്റെ വിഗ് എത്തിയിരുന്നില്ല. നല്ല കഷണ്ടിയുള്ള മേനോനു വിഗ് കൂടിയേ തീരൂ. അതിന്റെ പേരിൽ ഷൂട്ടിങ് മുടങ്ങുമെന്നായി. അപ്പോൾ നസീറാണ് പറഞ്ഞത്, കാർ മെക്കാനിക്കിന്റെ വേഷമല്ലേ, ടവൽ തലയിൽ കെട്ടിയാൽ പോരെ എന്ന്. അങ്ങനെയാണ് ടവലിന്റെ വരവ്. പിന്നീട് കുറെക്കാലം മേനോന്റെ ട്രേഡ് മാർക്കായി തലയിലെ ടവൽ

നിത്യ ഹരിത ചെയർമാനോ, ചങ്ങനാശേരിയിൽ 

ചങ്ങനാശേരിയിലെ സ്വപ്ന ജ്വല്ലറി ഉദ്ഘാടനത്തിന് ഒരിക്കൽ അദ്ദേഹം വന്നു. അന്ന് മുനിസിപ്പൽ ചെയർമാനായിരുന്നത് ജോസഫ് ജോസഫ് കോയിപ്പള്ളിയാണ്. പല തവണ കൗൺസിലറായിരുന്നു അദ്ദേഹം. ഒത്തുതീർപ്പ് സ്ഥാനാർഥിയായി പലവട്ടം മുനിസിപ്പൽ ചെയർമാനുമായി. വ്യവസായിയായ അദ്ദേഹം ഒരു സിനിമ നിർമിച്ചിട്ടുണ്ട്– തൊട്ടാവാടി.അതിൽ നസീറായിരുന്നു നായകൻ. അധ്യക്ഷപ്രസംഗത്തിൽ കോയിപ്പള്ളി പറഞ്ഞു– നസീർ രാഷ്ട്രീയത്തിലേക്കു വരുന്നതായി കേട്ടു. നസീറിനു നേരെ കൈചൂണ്ടി അദ്ദേഹം തുടർന്നു. നിങ്ങളെപ്പോലെയുള്ള മാന്യന്മാർക്കു പറ്റിയ മേഖലയല്ല രാഷ്ട്രീയം’. ജനങ്ങൾ അത് കൈയടിച്ചു പാസാക്കി. നസീർ ഇതിനു മറുപടി പറയുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അദ്ദേഹം പറഞ്ഞതിങ്ങനെ: വർഷങ്ങൾക്കു മുൻപ് ഞാൻ എസ് ബിയിൽ പഠിക്കുമ്പോൾ കോയിപ്പള്ളിയായിരുന്നു നഗരസഭാ ചെയർമാൻ. ഇപ്പോഴും അദ്ദേഹം തന്നെ. ഇതാര് നിത്യഹരിത ചെയർമാനോ ?

രാഷ്ട്രീയത്തിൽ ആർക്കാണ് വെയ്റ്റ്, നസീറിനോ ഉണ്ണിമേരിക്കോ 

1983 ൽ പത്മഭൂഷൺ ലഭിച്ചപ്പോൾ നസീറിന് സ്വന്തം നാടായ ചിറയിൻകീഴ് വൻ ആദരമൊരുക്കി. ഹംസരഥവും ഘോഷയാത്രയും പൊതുസമ്മേളനവുമൊക്കെയായി ഗംഭീരപരിപാടി. കേരളം കണ്ട ഏറ്റവും വലിയ ജനസഞ്ചയങ്ങളിലൊന്നായിരുന്നു അത്. അതോടെയാണ് നസീറിന്റെ രാഷ്ട്രീയ പ്രവേശം ചർച്ചയായത്. പല പാർട്ടികൾ അദ്ദേഹത്തെ ക്ഷണിച്ചു, തമിഴ്നാട് മാതൃകയിൽ സ്വന്തം പാർട്ടിയുണ്ടാക്കാൻ ചിലർ അദ്ദേഹത്തെ ഉപദേശിച്ചു. അവിടെയും കെ. കരുണാകന്റെ തന്ത്രം വിജയിച്ചു. ബന്ധുവായ തലേക്കുന്നിൽ ബഷീർ എം.പിയുടെ സ്വാധിനത്തിൽ പ്രേംനസീർ കോൺഗ്രസിലെത്തി. രാഷ്ട്രീയക്കാരനെന്ന നിലയിൽ നസീറിന്റെ ആദ്യപത്രസമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബിലായിരുന്നു. സൗമ്യനായി മികച്ച രീതിയിൽ അദ്ദേഹം പത്രക്കാരെ നേരിട്ടു വിജയിച്ചു. ആരോ ചോദിച്ചു: ഉണ്ണിമേരിയും കോൺഗ്രസിൽ ചേരുന്നെന്നു വാർത്തയുണ്ടല്ലോ. ഉത്തരം: വരട്ടെ, ഞങ്ങളിൽ ആരു വരുമ്പോഴാണ് ‘വെയ്റ്റ്’ എന്നു നോക്കാമല്ലോ.

പ്രേം നസീറും ജയഭാരതിയും

നസീറിനെ കാണാൻ തിരക്ക്, പക്ഷേ വോട്ട് എതിർസ്ഥാനാർഥിക്ക് 

അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം പക്ഷേ പരാജയമായി. 1987 മാർച്ചിൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ കേരളമെങ്ങും വൻ ജനക്കൂട്ടത്തെ ആകർഷിച്ച താര പ്രചാരകനായിട്ടും ഫലമുണ്ടായില്ല. ചങ്ങനാശേരിയിൽ അർധരാത്രി പോലും ആയിരക്കണക്കിനാളുകൾ അദ്ദേഹത്തെ കാണാൻ തിങ്ങിക്കൂടി. എല്ലായിടത്തും ഇതുതന്നെയായിരുന്നു സ്ഥിതി. പക്ഷേ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ വിജയം ഇടതുമുന്നണിക്ക്. നായനാർ മുഖ്യമന്ത്രിയായി. നസീർ വോട്ട് ചെയ്ത ചിറയിൻകീഴിലെ ബൂത്തിൽ പോലും ഇടതുമുന്നണി സ്ഥാനാർഥി ലീഡ് നേടി.

എവിടെ നസീർ സ്മാരകം 

നസീർ ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയത് വലിയ വാർത്തയായിരുന്നു. മുസ്ലിമായ ഒരാൾ ക്ഷേത്രത്തിൽ ആനയെ നൽകുന്നത് അപൂർവമാണല്ലോ. ആ ആനയ്ക്ക് നസീറിന്റെ പേർ തന്നെ നൽകി.അതും അപൂർവതയായിരുന്നു. വർഷങ്ങൾക്കു ശേഷം ഈ ആനയെ കാണാൻ നസീറെത്തി. എന്നാൽ കാലത്തിനൊത്ത വളർച്ചയില്ലാത്ത അവസ്ഥയിലായിരുന്നു ആന. നസീർ പറഞ്ഞു: ഇവനും നിത്യവസന്തമാണെന്നു തോന്നുന്നു ! മരണശേഷം: ചിറയിൻകീഴിലെ സർക്കാർ ഹൈസ്കൂളിനു പ്രേംനസീറിന്റെ പേർ നൽകി. അന്നത്തെ എംഎൽഎയുടെ നേതൃത്വത്തിൽ നസീറിന്റെ പേരിൽ ചിറയിൻകീഴിൽ വലിയൊരു മേള തന്നെ നടത്തി ഫണ്ട് സ്വരൂപിച്ചതായി ഓർമിക്കുന്നു. ശിവാജി ഗണേശനും മറ്റും പങ്കെടുത്ത മഹാ സംഭവമായിരുന്നു അത്. 2021 ൽ പ്രേംനസീറിനു സ്മരകമൊരുക്കാൻ സംസ്ഥാന സർക്കാർ പരിപാടിയിട്ടു. ആകർഷകമായ രൂപ രേഖയും തയ്യാറാക്കി. അതിന്റെ നിർമാണം പുരോഗമിക്കുന്നതായി കേൾക്കുന്നു. നിത്യ ഹരിത നായകന് എന്നും സ്മാരകം ജനമനസുകളിലല്ലേ.