കോളജിൽ സിനിമയുടെ പ്രമോഷനെത്തിയ അപർണ ബാലമുരളിയോടുള്ള വിദ്യാർഥിയുടെ പെരുമാറ്റം അവിശ്വസനീയവും അറപ്പുളവാക്കുന്നതുമാണെന്ന് മഞ്ജിമ മോഹൻ. "അവിശ്വസനീയവും വെറുപ്പുളവാക്കുന്നതും" എന്നാണ് ഈ സംഭവത്തെക്കുറിച്ച് മഞ്ജിമ മോഹൻ സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്. തങ്കം സിനിമയുടെ പ്രമോഷനായി ലോ കോളേജിൽ എത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജിൽ സിനിമയുടെ പ്രമോഷനെത്തിയ അപർണ ബാലമുരളിയോടുള്ള വിദ്യാർഥിയുടെ പെരുമാറ്റം അവിശ്വസനീയവും അറപ്പുളവാക്കുന്നതുമാണെന്ന് മഞ്ജിമ മോഹൻ. "അവിശ്വസനീയവും വെറുപ്പുളവാക്കുന്നതും" എന്നാണ് ഈ സംഭവത്തെക്കുറിച്ച് മഞ്ജിമ മോഹൻ സോഷ്യൽമീഡിയയിൽ പ്രതികരിച്ചത്. തങ്കം സിനിമയുടെ പ്രമോഷനായി ലോ കോളേജിൽ എത്തിയ അപർണയോടാണ് കോളേജിലെ വിദ്യാർഥി അപമര്യാദയായി പെരുമാറിയത്. യുവാവിന്റെ പെരുമാറ്റം അതിരുകടന്നതാണെന്നും അപർണയുടെ പ്രതികരണം കുറഞ്ഞു പോയെന്നുമാണ് സംഭവത്തിൽ സോഷ്യൽ മീഡിയ പ്രതികരിച്ചത്.

ADVERTISEMENT

തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസൻ അടക്കമുള്ളവർ ലോ കോളജിലെത്തിയത്. ന‌ടിക്ക് പൂവു നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അസ്വസ്ഥയാകുകയും ‘എന്താടോ, ലോ കോളജ് അല്ലേ’ എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപര്‍ണ പിന്നീ‌ട് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ADVERTISEMENT

സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയ വിമർശനമാണ് കോളജ് യൂണിയനെതിരെ ഉയർന്നത്. ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് നടിയോട് മോശമായി പെരുമാറിയ വിദ്യാർഥിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന് പിന്നാലെ കോളജ് യൂണിയന്റെ ഖേദ പ്രകടനം നടത്തുകയും ചെയ്തു.