മഞ്ഞു പെയ്യുന്ന ഹിമാലയ സാനുക്കളിലൂടെ പൃഥ്വിരാജോ ടൊവിനോയോ നായികമാർക്ക് ഒപ്പം ആടിപ്പാടുന്ന രംഗം ഇനി തിരുവനന്തപുരത്തു ചിത്രീകരിക്കാം. അമേരിക്കയിലെ ഏതെങ്കിലും നഗരത്തിലെ ത്രസിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളും മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ചിത്രീകരിക്കാൻ യുഎസിൽ പോകണമെന്നില്ല. നേരെ ചിത്രാഞ്ജലി

മഞ്ഞു പെയ്യുന്ന ഹിമാലയ സാനുക്കളിലൂടെ പൃഥ്വിരാജോ ടൊവിനോയോ നായികമാർക്ക് ഒപ്പം ആടിപ്പാടുന്ന രംഗം ഇനി തിരുവനന്തപുരത്തു ചിത്രീകരിക്കാം. അമേരിക്കയിലെ ഏതെങ്കിലും നഗരത്തിലെ ത്രസിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളും മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ചിത്രീകരിക്കാൻ യുഎസിൽ പോകണമെന്നില്ല. നേരെ ചിത്രാഞ്ജലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞു പെയ്യുന്ന ഹിമാലയ സാനുക്കളിലൂടെ പൃഥ്വിരാജോ ടൊവിനോയോ നായികമാർക്ക് ഒപ്പം ആടിപ്പാടുന്ന രംഗം ഇനി തിരുവനന്തപുരത്തു ചിത്രീകരിക്കാം. അമേരിക്കയിലെ ഏതെങ്കിലും നഗരത്തിലെ ത്രസിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളും മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ചിത്രീകരിക്കാൻ യുഎസിൽ പോകണമെന്നില്ല. നേരെ ചിത്രാഞ്ജലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ഞു പെയ്യുന്ന ഹിമാലയ സാനുക്കളിലൂടെ പൃഥ്വിരാജോ ടൊവിനോയോ നായികമാർക്ക് ഒപ്പം ആടിപ്പാടുന്ന രംഗം ഇനി തിരുവനന്തപുരത്തു ചിത്രീകരിക്കാം. അമേരിക്കയിലെ ഏതെങ്കിലും നഗരത്തിലെ ത്രസിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങളും മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ചിത്രീകരിക്കാൻ യുഎസിൽ പോകണമെന്നില്ല. നേരെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയാൽ മതി. ചലച്ചിത്ര രംഗത്തെ സാങ്കേതിക വിപ്ലവം മലയാള സിനിമാ പ്രവർത്തകർക്ക് വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ വിരൽത്തുമ്പിൽ ലഭ്യമാകാൻ പോകുകയാണ്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്തെ മനോഹരമായ തിരുവല്ലം കുന്നിലെ ചിത്രാഞ്ജലി സ്റ്റുഡിയോ ലോകോത്തര നിലവാരമുള്ള ഫിലിം സിറ്റി ആയി മാറുന്നതോടെയാണത്. ഇതോടെ കഥകൾക്ക് അനുയോജ്യമായ കൃത്രിമ പശ്ചാത്തലം, അത്യാധുനിക റിക്കാർഡിങ്, ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനം, റിമോട്ട് കളറിങ് സിസ്റ്റം, അത്യാധുനിക എഡിറ്റിങ് സിസ്റ്റം എന്നിവയെല്ലാം ഇവിടെ ലഭ്യമാകും. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലാണ് ചിത്രാഞ്ജലി സ്റ്റുഡിയോ. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ.കരുണാണ് ഇപ്പോൾ കോർപറേഷൻ ചെയർമാൻ. എന്തെല്ലാം സൗകര്യങ്ങളാണ് ചിത്രാഞ്ജലിയിൽ ഒരുങ്ങുന്നത്? അത് മലയാള സിനിമയിലെ ചെലവു ചുരുക്കലിന് എത്രമാത്രം സഹായകരമാകും? സാങ്കേതികതയിൽ എന്തു പുതിയ മാറ്റങ്ങളായിരിക്കും ഫിലിം സിറ്റി കൊണ്ടു വരിക? പുത്തൻ സെറ്റുകൾ ഏതെല്ലാമായിരിക്കും? താരങ്ങൾക്ക് എന്തെല്ലാമായിരിക്കും സൗകര്യങ്ങൾ? ഷാജി എൻ.കരുൺ വിശദീകരിക്കുന്നു...

 

ADVERTISEMENT

∙ ഇംഗ്ലണ്ടിൽ ഇരുന്നും ജോലി, ഹംഗറിയിലെ ഓർക്കെസ്ട്രയും

ചിത്രാഞ്ജലി സ്റ്റുഡിയോ. ചിത്രം: മനോരമ

 

ഇന്ത്യയിലെ ഏറ്റവും വലിയ അത്യാധുനിക റിക്കാർഡിങ് തീയറ്റർ ഇനി തിരുവനന്തപുരത്ത് ആയിരിക്കും. ഇതിന്റെ നിർമാണം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തുടങ്ങിക്കഴിഞ്ഞു. 150 കോടി രൂപ ചെലവഴിച്ചു തിരുവല്ലത്തു നിർമിക്കുന്ന ഫിലിം സിറ്റിയുടെ ഭാഗമാണ് ഇത്. ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനവും 24 ചാനലുമുള്ള റിക്കാർഡിങ് തീയറ്ററാണ് നിർമിക്കുന്നത്. പുറമേ 8കെ സാങ്കേതിക സംവിധാനമുള്ള 3 ഡിജിറ്റൽ കളറിങ് സിസ്റ്റം കൂടി പുതിയതായി സ്ഥാപിക്കുമെന്നും ഷാജി എൻ.കരുൺ പറയുന്നു. ഇത് നിലവിൽ വരുന്നതോടെ സിനിമാ സാങ്കേതിക രംഗത്തു വലിയ വിപ്ലവമായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം പറയുന്നു. ഇംഗ്ലണ്ടിലുള്ള കളറിസ്റ്റിന് ഓൺലൈനായി തിരുവനന്തപുരത്തെ ജോലി ചെയ്യാം എന്നതാണ് പ്രത്യേകത. ഇതിനായി റിമോട്ട് കളറിങ് സിസ്റ്റം കൊണ്ടു വരും. റിക്കാർഡിങ് തിയറ്ററും ഇതേ രീതിയിൽ പ്രവർത്തിക്കും. ഹംഗറിയിലെ 100 പേരുള്ള ഓർക്കസ്ട്രയുടെ സംഗീതം ഓൺലൈനായി റിക്കാർഡ് ചെയ്യാൻ പുതിയ സംവിധാനത്തിൽ സാധിക്കുമെന്നും ഷാജി പറയുന്നു. അതിനുള്ള സാങ്കേതിക വൈദഗ്ധ്യവും ഹംഗറിയിലെ ഓർക്കസ്ട്രയെ നിയന്ത്രിക്കാനുള്ള കഴിവും സംഗീത സംവിധായകന് ഉണ്ടാകണമെന്നു മാത്രം.

 

ഷാജി എൻ.കരുൺ
ADVERTISEMENT

∙ ഷൂട്ടിങ്ങിന് 4 എസി ഫ്ലോറുകൾ

 

ചിത്രാഞ്ജലിയിൽ ഇപ്പോൾ എസി ചെയ്യാത്ത 2 ഷൂട്ടിങ് ഫ്ലോർ ആണ് ഉള്ളത്. ഇതിനു പകരം എസി ചെയ്ത 4 ഫ്ലോറുകൾ നിർമിക്കാനാണ് പദ്ധതി. ഇതിൽ ഒരെണ്ണം എൽഇഡി സംവിധാനത്തോടു കൂടി ആയിരിക്കും. സ്റ്റുഡിയോ ഫ്ലോറിൽ നിൽക്കുന്ന അഭിനേതാക്കളുടെ പശ്ചാത്തലം എൽഇഡിയിലൂടെ സൃഷ്ടിക്കുന്ന ആധുനിക സംവിധാനമാണ് ഇപ്പോൾ സിനിമയിൽ ഉപയോഗിക്കുന്നത്. പണ്ട് ഗ്രീൻമാറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പച്ച സ്ക്രീനിനു മുന്നിൽ നിർത്തി ആളുകളെ അഭിനയിപ്പിക്കുമായിരുന്നു. പിന്നീട് ഇഷ്ടമുള്ള പശ്ചാത്തലം സാങ്കേതികവിദ്യ ഉപയോഗിച്ച് അതിൽ കൂട്ടിച്ചേർക്കും. എന്നാൽ ഗ്രീൻ മാറ്റ് സാങ്കേതിക വിദ്യ ഇപ്പോൾ എല്ലാവരും ഉപേക്ഷിക്കുകയാണ്. പകരം എൽഇഡി പശ്ചാത്തലത്തിൽ ഹിമാലയമോ അമേരിക്കയോ പുനഃസൃഷ്ടിക്കാം. ആ പ്രകൃതിയിൽനിന്നുകൊണ്ടു താരങ്ങൾക്ക് അഭിനയിക്കാം. ഇതിനു മാത്രമായി ഒരു ഫ്ലോർ നീക്കി വയ്ക്കുകയാണ്.

ചിത്രാഞ്ജലി സ്റ്റുഡിയോ. ചിത്രം: മനോരമ

 

ADVERTISEMENT

ആറ് ആധുനിക എഡിറ്റിങ് സ്യൂട്ടുകളാണ് പുതിയതായി നിർമിക്കുന്നത്. അവിടെ ഹോട്ടൽ സ്യൂട്ടുകൾ പോലെ താമസ സൗകര്യവും അടുക്കളയും എല്ലാം ഉണ്ടാകും. എഡിറ്റർമാർക്ക് അവിടെ താമസിച്ചും ചർച്ചകൾ നടത്തിയും ഭക്ഷണം കഴിച്ചും എഡിറ്റിങ് നിർവഹിക്കാം. വെബ് സീരീസുകൾക്കും ഒടിടിക്കും കൂടി പ്രയോജനപ്പെടുന്ന ആധുനിക എഡിറ്റിങ് സംവിധാനമാണ് ഏർപ്പെടുത്തുക. അവിടെ എഡിറ്റിങ്ങിന് ഒപ്പം പ്രാഥമിക തലത്തിലുള്ള കളർ കറക്‌ഷനും നടക്കും. ഇതിനായി 8കെ സംവിധാനമാണ് ഏർപ്പെടുത്തുന്നത്.

‘ചെന്നൈ എക്സ്പ്രസ്’ സിനിമയ്ക്കു വേണ്ടി രാമോജി റാവു ഫിലിം സിറ്റിയിലാണ് റെയിൽവേ സ്റ്റേഷന്റെ സെറ്റിട്ടത്. ചിത്രത്തിലെ ഒരു രംഗം.

 

∙ വരും, റെയിൽവേ സ്റ്റേഷനും എയർപോർട്ടും

 

ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയുടെ  മാതൃകയിൽ ഏതാനും സ്ഥിരം സെറ്റുകൾ കൂടി ചിത്രാഞ്ജലിയിൽ നിർമിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ പോയി ഷൂട്ടിങ് നടത്താൻ ഇപ്പോൾ ബുദ്ധിമുട്ട് ആണ്. തിരക്കിനിടെ ചിത്രീകരിക്കാനാവില്ലെന്നു മാത്രമല്ല, അനുമതികൾ നേടിയെടുക്കാനും ഓടി നടക്കണം. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷന്റെ സെറ്റാണ് മുഖ്യമായും നിർമിക്കുക. ഇതിന് ആവശ്യമായ പഴയ ട്രെയിൻ കോച്ചുകൾ റെയിൽവേയിൽനിന്നു വാങ്ങി സ്ഥാപിക്കും. വിമാനത്താവള ടെർമിനലിന്റെ സെറ്റും നിർമിക്കുന്നുണ്ട്. തിരക്കേറിയ വിമാനത്താവളത്തിൽ പോയി സിനിമ ചിത്രീകരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. സുരക്ഷാ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വിമാനത്താവള ടെർമിനലിൽ ചിത്രീകരണത്തിനു പല നിയന്ത്രണങ്ങളും ഉണ്ട്. സെറ്റ് പൂർണമാകുന്നതോടെ അത്തരം തലവേദനകളെല്ലാം ഒഴിവാകും.

 

മനോഹരമായ വെള്ളച്ചാട്ടം, മോസ്ക്, ക്രിസ്ത്യൻ പള്ളി, തറവാട്, അമ്പലക്കുളം എന്നിവയും പുതിയതായി നിർമിക്കും. ചിത്രാഞ്ജലിയിൽ മുൻ കാലത്തു നിർമിച്ച രണ്ട് ക്ഷേത്രങ്ങളുടെ സെറ്റുകൾ ഇപ്പോൾ ഉണ്ട്. അത് കുറേക്കൂടി മിനുക്കി ഭംഗിയാക്കി എടുക്കും. മിക്ക സിനിമകളിലും ഇപ്പോൾ വെള്ളത്തിനടിയിൽ വച്ചുള്ള രംഗങ്ങൾ ധാരാളമായി ഉൾപ്പെടുത്തുന്നുണ്ട്. ഇതു പരിഗണിച്ച് വെള്ളത്തിനടിയിൽ ചിത്രീകരിക്കാനുള്ള വിപുലമായ സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിനായി വലിയ ടാങ്കുകളും ഗ്ലാസും മറ്റും സ്ഥാപിക്കും. വെള്ളത്തിനടിയിലെ രംഗങ്ങൾ റിമോട്ട് സംവിധാനം ഉപയോഗിച്ചു ചിത്രീകരിക്കാൻ പ്രത്യേക ഡ്രോണുകൾ ഉണ്ടാകും. 

 

∙ ഫിലിം സിറ്റിയിൽ നക്ഷത്ര ഹോട്ടലും

 

വലിയ താരങ്ങൾക്കു താമസിക്കാനുള്ള നക്ഷത്ര ഹോട്ടലും ലൈറ്റ് ബോയ് ഉൾപ്പെടെയുള്ളവർക്കായി ഡോർമിറ്ററി ഉൾപ്പെടെയുള്ള വിപുലമായ താമസ സൗകര്യവും  നിർമിക്കുന്നുണ്ട്. ചിത്രീകരണത്തിന് എത്തുന്നവർക്ക് അവിടെത്തന്നെ താമസിച്ചു സിനിമ എടുക്കാം. ഇതിന് ആവശ്യമായ കെട്ടിടങ്ങൾ ചലച്ചിത്ര വികസന കോർപറേഷൻ നിർമിക്കും. നടത്തിപ്പ് ചുമതല പ്രഫഷനൽ ഹോട്ടൽ ഗ്രൂപ്പുകൾക്കു  കൈമാറാനാണ് ആലോചിക്കുന്നത്. രാത്രിയും പകലും ഇടതടവില്ലാതെ ചിത്രീകരണം നടത്താനുള്ള സൗകര്യം ഫിലിം സിറ്റിയിൽ ഉണ്ടാകും. ഈ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്റ്ററന്റുകൾ അവിടെ തുടങ്ങും.

 

ചിത്രാഞ്ജലിയിലെ നക്ഷത്ര ഹോട്ടലിൽ, ഷൂട്ടിങ്ങിന് എത്തുന്ന  സിനിമാക്കാർക്കു മാത്രമല്ല താൽപര്യമുള്ള എല്ലാവർക്കും  മുറിയെടുത്തു താമസിക്കാം. രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണ് എന്നതും പ്രകൃതി സൗന്ദര്യവും ഒട്ടേറെ പേരെ ഇവിടേക്ക് ആകർഷിക്കുമെന്നും ഷാജി എൻ.കരുൺ പറയുന്നു. വിനോദ സഞ്ചാരികൾ ഉൾപ്പെടെ തിരുവനന്തപുരം സന്ദർശിക്കുന്ന ഒട്ടേറെ ആളുകൾ ഈ സൗകര്യം ഉപയോഗിക്കുമെന്നാണു പ്രതീക്ഷ. ചലച്ചിത്ര വികസന കോർപറേഷൻ 2025ൽ അരനൂറ്റാണ്ട് പൂർത്തിയാക്കുകയാണ്. കനക ജൂബിലി സമ്മാനമായി മലയാള സിനിമയ്ക്കും മലയാളികൾക്കും ഫിലിം സിറ്റി  സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാരും കോർപറേഷനും–ഷാജി എൻ.കരുൺ കൂട്ടിച്ചേർക്കുന്നു.

 

English Summary: Chalachithra Academy's Chitranjali Studio to be Turned into Film City Soon