മാസ്റ്ററിനു ശേഷം വിജയ‌്‌‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ലിയോ എന്നാണ് സിനിമയുടെ പേര്. വിക്രം സിനിമയുടെ പ്രഖ്യാപനത്തോടൊപ്പം റിലീസ് ചെയ്ത പ്രമൊ വിഡിയോ പോലെ ‘ബ്ലഡി സ്വീറ്റ്’ എന്ന ടൈറ്റിലിൽ ഈ ചിത്രത്തിനും ഗംഭീര പ്രമൊ വിഡിയോ ലോകേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസ്റ്ററിനു ശേഷം വിജയ‌്‌‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ലിയോ എന്നാണ് സിനിമയുടെ പേര്. വിക്രം സിനിമയുടെ പ്രഖ്യാപനത്തോടൊപ്പം റിലീസ് ചെയ്ത പ്രമൊ വിഡിയോ പോലെ ‘ബ്ലഡി സ്വീറ്റ്’ എന്ന ടൈറ്റിലിൽ ഈ ചിത്രത്തിനും ഗംഭീര പ്രമൊ വിഡിയോ ലോകേഷ് ഒരുക്കിയിട്ടുണ്ട്. 

ADVERTISEMENT

കൈതിയും വിക്രവും പോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രമാണോ ദളപതി 67 എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിക്രം സിനിമയിലൂടെ തന്റേതായ യൂണിവേഴ്സ് പ്രഖ്യാപിച്ച ലോകേഷ് ഈ ചിത്രത്തിൽ എന്ത് മാജിക്ക് ആകും ഒരുക്കിവച്ചിരിക്കുക എന്ന ആകാംക്ഷയും ആരാധകരിലുണ്ട്. 

ADVERTISEMENT

തൃഷയാണ് ചിത്രത്തിൽ നായിക. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ  ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്‌ഷൻ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.

ADVERTISEMENT

കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ്.

ആര്‍ട് എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്, രത്നകുമാര്‍ ആൻഡ് ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍. ഒക്ടോബർ 19ന് ചിത്രം റിലീസിനെത്തും.