രണ്ടു കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി ബുദ്ധിമുട്ടാണ്: അവതാരകയോട് മനോജ് കെ. ജയൻ
‘‘രണ്ട് കല്യാണം കഴിച്ചതുകൊണ്ട് ഇനി വിവാഹം കഴിക്കാൻ കഴിയില്ല, അടുത്ത ജന്മത്തിൽ നമുക്ക് ഒന്നാകാം’’–മനോജ് കെ. ജയന്റെ രസകരമായ ഈ ഡയലോഗ് അടങ്ങിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പട്ടാമ്പിയിലെ എംഇഎസ് ഇന്റർനാഷനൽ സ്കൂളിൽ അതിഥിയായെത്തിയ താരം

‘‘രണ്ട് കല്യാണം കഴിച്ചതുകൊണ്ട് ഇനി വിവാഹം കഴിക്കാൻ കഴിയില്ല, അടുത്ത ജന്മത്തിൽ നമുക്ക് ഒന്നാകാം’’–മനോജ് കെ. ജയന്റെ രസകരമായ ഈ ഡയലോഗ് അടങ്ങിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പട്ടാമ്പിയിലെ എംഇഎസ് ഇന്റർനാഷനൽ സ്കൂളിൽ അതിഥിയായെത്തിയ താരം അധ്യാപകർക്കു പുരസ്‌കാരം നൽകുന്നതിനിടെയാണ് രസകരമായ സംഭവമുണ്ടായത്. പുരസ്‌കാരം സ്വീകരിക്കാൻ വേദിയിലെത്തിയ അധ്യാപിക, മനോജ് കെ. ജയന്റെ കടുത്ത ആരാധികയാണെന്നും വിവാഹം കഴിക്കാൻ വരെ ആഗ്രഹമുണ്ടായിരുന്നുവെന്നും അവതാരക മൈക്കിലൂടെ അനൗൺസ് ചെയ്യുകയുണ്ടായി. അതിനു മറുപടിയായിട്ടാണ് മനോജ് കെ. ജയൻ ഇത്തരത്തിൽ പ്രതികരിച്ചത്. നടൻ തന്നെയാണ് ഈ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചതും.
‘‘ഈ പരിപാടിക്ക് ശേഷം ആങ്കർ ചെയ്ത ടീച്ചറും അവാർഡ് വാങ്ങിയ ടീച്ചറും തമ്മിൽ പിണങ്ങിയോ അതോ കൂടുതൽ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും എംഇഎസ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഈ സംഭവം ഏറെ രസകരമായിരുന്നു.’’–വിഡിയോ പങ്കുവച്ച് മനോജ് കെ. ജയൻ കുറിച്ചു.
‘‘ആള്, സാറിന്റെ കട്ട ഫാനാണ് കേട്ടോ, സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണ്’’ എന്നാണ് അവതാരക അനൗൺസ് ചെയ്തത്. ഇതുകേട്ട് പൊട്ടിച്ചിരിച്ച മനോജിന്റെ മറുപടി ഇങ്ങനെ: ‘‘വെരി സോറി. രണ്ട് കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി വളരെ ബുദ്ധിമുട്ടാണ്. ഒരു കല്യാണമേ കഴിച്ചിട്ടുള്ളെങ്കിൽ പിന്നെയും നമുക്കു ആലോചിക്കാമായിരുന്നു. ടീച്ചർ അടുത്ത ജന്മത്തിൽ...’’