ബാലിയിൽ പ്രാർഥനയുമായി അമല പോൾ; ചിത്രങ്ങൾ
ബാലിയിൽ അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ബാലിയിലെ കുളക്കടവിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. വെള്ളത്തിൽ ഇറങ്ങി പൂജയും പ്രാർഥനയും നടത്തുന്ന അമലയെ ചിത്രങ്ങളിൽ കാണാം. മഹാശിവരാത്രിയുടെ ഭാഗമായുള്ള പ്രാർഥനയാണെന്ന് അമല പറയുന്നു. കഴിഞ്ഞ ദിവസം

ബാലിയിൽ അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ബാലിയിലെ കുളക്കടവിൽ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. വെള്ളത്തിൽ ഇറങ്ങി പൂജയും പ്രാർഥനയും നടത്തുന്ന അമലയെ ചിത്രങ്ങളിൽ കാണാം. മഹാശിവരാത്രിയുടെ ഭാഗമായുള്ള പ്രാർഥനയാണെന്ന് അമല പറയുന്നു.
കഴിഞ്ഞ ദിവസം ബാലിയിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റിൽ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവയ്ക്കുകയുണ്ടായി. മാത്രമല്ല ഒറ്റയ്ക്കാണ് നടിയുടെ ഈ യാത്രയും.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചറി’ലൂടെയായിരുന്നു അമലയുടെ തിരിച്ചുവരവ്. മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ പൊലീസ് ഓഫിസറായാണ് അമല എത്തിയത്.
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിതം’, അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി ചിത്രം ‘ഭോല’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന സിനിമകൾ.