‘എംപുരാൻ’ ഓഗസ്റ്റ് 15 ന് തുടങ്ങും; ലൊക്കേഷൻ ഹണ്ട് അവസാനിച്ചു
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘എംപുരാൻ’ ഓഗസ്റ്റ് 15 ന് തുടങ്ങും. ഷൂട്ട് തുടങ്ങുന്നതും ലൊക്കേഷനുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ലായിരുന്നു. ആദ്യ സിനിമയിലെന്നപോലെ മോഹൻലാലിനൊപ്പം മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘എംപുരാൻ’ ഓഗസ്റ്റ് 15 ന് തുടങ്ങും. ഷൂട്ട് തുടങ്ങുന്നതും ലൊക്കേഷനുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ലായിരുന്നു. ആദ്യ സിനിമയിലെന്നപോലെ മോഹൻലാലിനൊപ്പം മഞ്ജു വാരിയർ, ടൊവിനൊ തോമസ് തുടങ്ങിയവരും ഉണ്ടാകും.താര നിർണയം. പൂർത്തിയായിട്ടില്ല. ലൊക്കേഷനുകൾക്കുവേണ്ടി സംവിധായകൻ പൃഥിരാജും സംഘവും ആറുമാസത്തോളമായി നടത്തിയ യാത്രകൾ ഉത്തരേന്ത്യയിൽ അവസാനിച്ചു.
ആയിരക്കണക്കിനു വിഡിയോകളും ഫോട്ടോകളും പരിശോധിച്ച ശേഷമാണു ലൊക്കേഷനുകൾ തീരുമാനിച്ചത്. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ടാകും ഇത്. മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല എംപുരാൻ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും, ഇന്ത്യൻ സിനിമ എന്ന നിലയിൽ ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിത്. ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.
ഇന്ത്യയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രം 6 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണു പൂർത്തിയാകുന്നത്. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. ഉത്തരേന്ത്യൻ യാത്രയിൽ പൃഥിരാജിനൊപ്പം ക്യാമറമാൻ സുജിത് വാസുദേവ്, കലാ സംവിധായകൻ മോഹൻദാസ്, അസോഷ്യേറ്റ് ഡയറക്ടർ വാവ കൊട്ടാരക്കര തുടങ്ങിയവരുമുണ്ട്. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ, റിലീസ് തിയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം തുടങ്ങുന്നത്.