ഉരു മാർച്ച് 3ന് റിലീസ്
ഗൾഫിലെ പ്രവാസി കൂട്ടായ്മയിൽ രൂപം കൊണ്ട പ്രവാസി കുടുംബത്തിന്റെ സ്നേഹത്തിന്റെ കഥയും ബേപ്പൂരിലെ ഉരു നിർമാണവും പ്രമേയമാകുന്ന ഉരു സിനിമ മാർച്ച് 3 ന് കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. അറബ് ലോകവുമായി ബന്ധപ്പെടുത്തിയുള്ള 'ഉരു' സിനിമാ വിശേഷങ്ങൾ നേരത്തെ അറബ് ലോകത്ത് അറബ് പത്രം ഉൾപ്പടെയുള്ള

ഗൾഫിലെ പ്രവാസി കൂട്ടായ്മയിൽ രൂപം കൊണ്ട പ്രവാസി കുടുംബത്തിന്റെ സ്നേഹത്തിന്റെ കഥയും ബേപ്പൂരിലെ ഉരു നിർമാണവും പ്രമേയമാകുന്ന ഉരു സിനിമ മാർച്ച് 3 ന് കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. അറബ് ലോകവുമായി ബന്ധപ്പെടുത്തിയുള്ള 'ഉരു' സിനിമാ വിശേഷങ്ങൾ നേരത്തെ അറബ് ലോകത്ത് അറബ് പത്രം ഉൾപ്പടെയുള്ള മാധ്യമങ്ങൾക്ക് വാർത്തയായിരുന്നു. സൗദി നടൻ ഹുസൈൻ അൽ സൽമാൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഉരു എന്ന മലയാള സിനിമയുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകൾ താനുമായി ബന്ധപ്പെടുന്ന അറബ് കലാകാരന്മാരുടെ കൂട്ടായ്മയുമായി പങ്കുവച്ചപ്പോൾ അവർ ഉരു സിനിമയുടെ അണിയറ ശില്പികളുമായി ബന്ധപ്പെടാൻ താൽപര്യം കാണിച്ച കാര്യം ഹുസൈൻ അൽ സൽമാൻ പറഞ്ഞു. സൗദി അറേബ്യ ഉൾപ്പടെ അറബ് ലോകത്ത് സിനിമയുടെ വസന്തകാലമാണ് വരാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമ നിർമാണ മേഖലയ്ക്കു വേണ്ടി അതി നൂതന സംവിധാനങ്ങളോടെ സ്റ്റുഡിയോ കോംപ്ലക്സുകൾ സൗദിയിൽ ഉയർന്ന് വരുന്നതും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമ നിർമാതാക്കൾ സൗദിയിലേക്ക് വരാൻ താല്പര്യം കാണിക്കുന്നതും ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഷാറുഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ഡൻകിയുടെ ഒരു ചെറിയ ഭാഗം അടുത്തിടെ സൗദി അറേബ്യയിലെ നിയോമിൽ വച്ചാണ് ചിത്രീകരിച്ചത്. സൗദിയിൽ അറബ് സിനിമാ മേഖലയിലേക്ക് ചെറുപ്പക്കാർ കടന്ന് വരുന്നുണ്ടെന്നും ഫെബ്രുവരി 15 ന് സൗദിയിലും ഈജിപ്തിലും റിലീസ് ചെയ്ത സമ്പൂർണ സൗദി അറേബ്യൻ സിനിമയായ "അൽ ഹമൂർ എച്ച് എ" എന്ന കോമഡി സിനിമക്ക് സൗദിയിലെ തിയറ്ററുകളിൽ നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ഹുസൈൻ അൽ സൽമാൻ പറഞ്ഞു. കേരളത്തിലെ പ്രേക്ഷകർ ഉരു സിനിമയിലെ തന്റെ അറബ് ബിസിനസ്സ്കാരനായ കഥാപാത്രത്തെ എങ്ങിനെ സ്വീകരിക്കുമെന്നറിയാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഹുസൈൻ അൽ സൽമാൻ.
സൗദി അറേബ്യയിൽ ദമ്മാമിൽ ജോലി ചെയ്യുന്ന ഗൾഫ് ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ നിർമിച്ച ഉരു സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചത് കേരളത്തിലും യുഎഇ യിലുമായി ദീർഘകാലം മധ്യമ പ്രവർത്തന രംഗത്ത് സജീവമായിരുന്ന ഇ.എം. അഷ്റഫാണ്. മാമുക്കോയ, കെ.യു. മനോജ്, മഞ്ജു പത്രോസ് എന്നിവരാണ് ഉരുവിലെ പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ ഗാനരചന പ്രഭാ വർമ്മ , സംഗീതം കമൽ പ്രശാന്ത്.