വിതരണക്കാർപോലും തഴഞ്ഞ ചിത്രം; 5 കോടിയിൽ താഴെ മുതൽ മുടക്ക്; ‘രോമാഞ്ചം’ 50 കോടി ക്ലബ്ബിൽ
‘രോമാഞ്ചം’ തിയറ്ററിലെത്തുന്നതിനു മുമ്പ് നിർമാതാവ് ജോൺപോള്‍ ജോർജ് പങ്കുവച്ച കുറിപ്പ് ഓർക്കുന്നുണ്ടോ? ‘‘രോമാഞ്ചം വെള്ളിയാഴ്ച തിയറ്ററില്‍ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതവും കരിയറുമെല്ലാം പണയത്തിലായി. ഇനി നിങ്ങള്‍ പ്രേക്ഷകരില്‍ മാത്രമാണ് ഏക

‘രോമാഞ്ചം’ തിയറ്ററിലെത്തുന്നതിനു മുമ്പ് നിർമാതാവ് ജോൺപോള്‍ ജോർജ് പങ്കുവച്ച കുറിപ്പ് ഓർക്കുന്നുണ്ടോ? ‘‘രോമാഞ്ചം വെള്ളിയാഴ്ച തിയറ്ററില്‍ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതവും കരിയറുമെല്ലാം പണയത്തിലായി. ഇനി നിങ്ങള്‍ പ്രേക്ഷകരില്‍ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങള്‍ക്ക് മുന്നില്‍ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങള്‍ക്കും അതിഷ്ടമാവില്ല.....അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തിയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.’’–ജോൺ പോളിന്റെ ഈ വാക്കുകൾ സിനിമാപ്രേമികൾ ഒന്നടങ്കം ഏറ്റെടുത്തു. ഫെബ്രുവരി 3ന് വലിയ ബഹളങ്ങളൊന്നുമില്ലാതെ ചിത്രം തിയറ്ററുകളിലെത്തി. തിരക്കും കുറവ്. പക്ഷേ കണ്ടിറങ്ങിയവരിൽ വലിയൊരു ആത്മസംതൃപ്തി. ഏറെക്കാലത്തിനു ശേഷം മനസ്സുനിറഞ്ഞ് ചിരിച്ചുല്ലസിച്ച സിനിമ. അങ്ങനെ കണ്ടിറങ്ങിയവർ അവരുടെ കൂട്ടുകാരെ കൊണ്ടുവന്നു. തിയറ്ററുകള്‍ നിറഞ്ഞുകവിഞ്ഞു. ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റായി ‘രോമാഞ്ചം’ മാറി.
റിലീസ് തിയതികൾ ഒരുപാട് മാറ്റിവച്ച സിനിമയെ പ്രമുഖ വിതരണക്കാരും തഴഞ്ഞു. വലിയ താരനിരയില്ല, പുതിയ സംവിധായകൻ. സിനിമയ്ക്കു ഗാരണ്ടിയില്ലെന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ ജോൺ പോളിന്റെ സ്വപ്നത്തിനൊപ്പം ജോബി ജോർജും ഗിരീഷ് ഗംഗാധരനും ഒത്തുചേർന്നപ്പോൾ ‘രോമാഞ്ചം’ യാഥാർഥ്യമായി. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.
ഇപ്പോൾ തിയറ്ററുകളിൽ ചിരിപടർത്തി തേരോട്ടം തുടരുകയാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന്റെ സിനിമയ്ക്ക് നാലാം വാരത്തിലും തിയറ്ററുകളിൽ നിന്ന് മികച്ച റിപ്പോർട്ടുകൾ വരുന്നു. ഇപ്പോൾ 50 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോർട്ടുകൾ.
അഞ്ച് കോടി രൂപയിൽ താഴെയാണ് മുതൽമുടക്ക്. റിലീസ് ചെയ്ത് 23 ദിവസം കൊണ്ട് 50 കോടി ക്ലബിലേക്ക് എത്താൻ രോമാഞ്ചത്തിന് കഴിഞ്ഞു. ഇതുവരെ 30 കോടി രൂപയാണ് കേരളത്തിൽ നിന്ന് സിനിമയ്ക്ക് ലഭിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 3 കോടി രൂപ നേടിയപ്പോൾ വിദേശത്ത് നിന്ന് ഇതുവരെയുള്ള കലക്‌ഷൻ 17 കോടിയാണ്. ഈ ആഴ്ച മലയാളത്തിൽ 9 പുതിയ സിനിമകൾ റിലീസ് ചെയ്തെങ്കിലും രോമാഞ്ചത്തിന്റെ ബോക്സ് ഓഫിസ് കലക്‌ഷനെ അത് ബാധിക്കില്ലെന്നാണ് തിയറ്ററിൽ നിന്നുള്ള റിപ്പോർട്ട്.
സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറർ കോമഡി ത്രില്ലറാണ്. അഭിനേതാക്കളുടെ പ്രകടനവും സുഷിൻ ശ്യാമിന്റെ സംഗീതവും സിനിമയുടെ പ്രധാന ആകർഷണമായിരുന്നു. സിനിമ വലിയ വിജയമായതോടെ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സിനായി വൻ ബാനറുകളാണ് എത്തുന്നത്.