ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടിവി ഷോകളിലൊന്നായി ആരാധകർ വാഴ്ത്തിപ്പാടിയ ‘ഡാർക്ക്’. നെറ്റ്‌ഫ്ലിക്സിൽ ജർമൻ ഭാഷയിൽ അവതരിപ്പിച്ച ആദ്യത്തെ ഒറിജിനൽ സീരീസ്. ജർമൻ ചലച്ചിത്ര പ്രവർത്തകരായ യാൻഷെ ഫ്രീസെയും ബാരൺ ബോ ഒഡാറും ചേർന്നെഴുതിയ സീരീസ്, ഭാഷയുടെ അതിർവരമ്പുകളെല്ലാം മായ്ച്ചു കളഞ്ഞ് മലയാളത്തിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരെയാണ് സൃഷ്ടിച്ചത്. 2017ൽ ആരംഭിച്ച് 2020 വരെയുള്ള മൂന്നു സീസണുകൾക്കു വേണ്ടി മലയാളം സബ്ടൈറ്റിലുകൾ വരെ ആരാധകർ ഒരുക്കി. ഡാർക്കിന് ഇനിയുമൊരു സീസൺ കൂടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു മൂന്നാം സീസണിൽത്തന്നെ അത് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പക്ഷേ യാൻഷെയും ബാരണും ആരാധ‌കരെ നിരാശപ്പെടുത്തിയില്ല. 2018 നവംബറിൽ ആ പ്രഖ്യാപനമെത്തി– നെറ്റ്‌ഫ്ലിക്സിനൊപ്പം ചേർന്ന് പുതിയ വെബ് സീരീസ് തയാറാക്കുകയാണ്. പിന്നെ നീണ്ട കാത്തിരിപ്പായിരുന്നു. 2020 ജൂലൈ ആയപ്പോൾ അടുത്ത അപ്ഡേറ്റ്. പുതിയ സീരീസിന്റെ ആദ്യത്തെ എപ്പിസോഡിന്റെ തിരക്കഥ ബാരൺ പൂർത്തിയാക്കിയിരിക്കുന്നു. ‘ദ് ഷിപ്’ എന്ന ആദ്യ എപ്പിസോഡിന്റെ പ്രഖ്യാപനം തന്നെ ആരാധകരുടെ ഹൃദയത്തിൽ തിരയിളക്കം സൃഷ്ടിക്കാൻ പോന്നതായിരുന്നു. ‘1899’ എന്ന വെബ് സീരീസിന് അവിടെ തുടക്കമാകുകയായിരുന്നു. 2022 നവംബറിലായിരുന്നു റിലീസ്. ഡാർക്കിന്റെ സ്രഷ്ടാക്കൾ ഒരുക്കിയ വെബ് സീരീസ് ആയതിനാൽത്തന്നെ ലോകം നെറ്റ്‌ഫ്ലിക്സിലേക്ക് ഇടിച്ചു കയറി. റിലീസ് ചെയ്തതിനു പിന്നാലെ 58 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ കണ്ട സീരീസായും 1899 മാറി. രണ്ടാം ഭാഗത്തിന്റെ സൂചനകൾ കൃത്യമായി നൽകിയായിരുന്നു സീരീസ് അവസാനിച്ചത്. പക്ഷേ എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി 2023 ജനുവരിയിൽ നെറ്റ്‌ഫ്ലിക്സ് പ്രഖ്യാപിച്ചു– ‘ഇല്ല, ഞങ്ങൾ 1899ന്റെ പുതിയ സീസണുകൾ ഒരുക്കുന്നില്ല.’’. അക്കാര്യം യാൻഷെയും ബാരണും ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു–‘‘ഡാർക്ക് പോലെത്തന്നെ 1899ന്റെയും രണ്ടും മൂന്നും സീസണുകൾ ഒരുക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ ചിലപ്പോഴൊന്നും കാര്യങ്ങൾ നമ്മൾ കരുതിയതു പോലെയാകില്ല’’ എന്നായിരുന്നു ഇരുവരുടെയും വാക്കുകൾ. 1899 നല്ലതാണെന്നും മോശമാണെന്നുമുള്ള റിവ്യൂകള്‍ അതിനോടകം വന്നിരുന്നു. പക്ഷേ അത് നിർത്താൻ തക്ക മോശമാണെന്ന് വിമർശകർ പോലും പറയുന്നില്ല. പിന്നെന്തിനാണ് നെറ്റ്ഫ്ലിക്സ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്? അത്രയേറെ നഷ്ടമാണോ ഈ സീരീസ് നെറ്റ്‌ഫ്ലിക്സിനുണ്ടാക്കിയത്? എന്താണ് യഥാർഥത്തിൽ 1899നു സംഭവിച്ചത്? നെറ്റ്ഫ്ലിക്സുമായുള്ള ബന്ധം യാൻഷെയും ബാരണും അവസാനിപ്പിക്കുകയാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടിവി ഷോകളിലൊന്നായി ആരാധകർ വാഴ്ത്തിപ്പാടിയ ‘ഡാർക്ക്’. നെറ്റ്‌ഫ്ലിക്സിൽ ജർമൻ ഭാഷയിൽ അവതരിപ്പിച്ച ആദ്യത്തെ ഒറിജിനൽ സീരീസ്. ജർമൻ ചലച്ചിത്ര പ്രവർത്തകരായ യാൻഷെ ഫ്രീസെയും ബാരൺ ബോ ഒഡാറും ചേർന്നെഴുതിയ സീരീസ്, ഭാഷയുടെ അതിർവരമ്പുകളെല്ലാം മായ്ച്ചു കളഞ്ഞ് മലയാളത്തിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരെയാണ് സൃഷ്ടിച്ചത്. 2017ൽ ആരംഭിച്ച് 2020 വരെയുള്ള മൂന്നു സീസണുകൾക്കു വേണ്ടി മലയാളം സബ്ടൈറ്റിലുകൾ വരെ ആരാധകർ ഒരുക്കി. ഡാർക്കിന് ഇനിയുമൊരു സീസൺ കൂടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു മൂന്നാം സീസണിൽത്തന്നെ അത് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പക്ഷേ യാൻഷെയും ബാരണും ആരാധ‌കരെ നിരാശപ്പെടുത്തിയില്ല. 2018 നവംബറിൽ ആ പ്രഖ്യാപനമെത്തി– നെറ്റ്‌ഫ്ലിക്സിനൊപ്പം ചേർന്ന് പുതിയ വെബ് സീരീസ് തയാറാക്കുകയാണ്. പിന്നെ നീണ്ട കാത്തിരിപ്പായിരുന്നു. 2020 ജൂലൈ ആയപ്പോൾ അടുത്ത അപ്ഡേറ്റ്. പുതിയ സീരീസിന്റെ ആദ്യത്തെ എപ്പിസോഡിന്റെ തിരക്കഥ ബാരൺ പൂർത്തിയാക്കിയിരിക്കുന്നു. ‘ദ് ഷിപ്’ എന്ന ആദ്യ എപ്പിസോഡിന്റെ പ്രഖ്യാപനം തന്നെ ആരാധകരുടെ ഹൃദയത്തിൽ തിരയിളക്കം സൃഷ്ടിക്കാൻ പോന്നതായിരുന്നു. ‘1899’ എന്ന വെബ് സീരീസിന് അവിടെ തുടക്കമാകുകയായിരുന്നു. 

ADVERTISEMENT

2021 മേയിൽ ഷൂട്ടിങ് ആരംഭിച്ച് നവംബറിൽ പായ്ക്കപ്. 2022 നവംബറിലായിരുന്നു റിലീസ്. ഡാർക്കിന്റെ സ്രഷ്ടാക്കൾ ഒരുക്കിയ വെബ് സീരീസ് ആയതിനാൽത്തന്നെ ലോകം നെറ്റ്‌ഫ്ലിക്സിലേക്ക് ഇടിച്ചു കയറി. റിലീസ് ചെയ്തതിനു പിന്നാലെ 58 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ കണ്ട സീരീസായും 1899 മാറി. സീരീസിന്റെ കഥ നടക്കുന്നത് 1899 ഒക്ടോബറിലാണെങ്കിലും അത് അവസാനിക്കുന്നത് മറ്റൊരു കാലത്തിലാണ്. ആ കഥ പറഞ്ഞാൽ ഒരുപക്ഷേ ഇതൊരു സ്പോയ്‌ലർ ആയി മാറും. അത് കണ്ടുതന്നെ ആസ്വദിച്ചറിയണം. പക്ഷേ ചർച്ചയായത് ഇതൊന്നുമല്ല. സീരീസിന്റെ എട്ട് എപ്പിസോഡുകൾക്കൊടുവിൽ പ്രേക്ഷകനെ കാത്തിരിക്കുന്നത് വലിയൊരു സൂചനയാണ്. 1899ന്റെ തുടർ ഭാഗങ്ങൾ തീർച്ചയായും ഉണ്ടാകും എന്നതായിരുന്നു അത്. എന്നാൽ എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി 2023 ജനുവരിയിൽ നെറ്റ്‌ഫ്ലിക്സ് പ്രഖ്യാപിച്ചു– ‘ഇല്ല, ഞങ്ങൾ 1899ന്റെ പുതിയ സീസണുകൾ ഒരുക്കുന്നില്ല.’’. അക്കാര്യം സ്ഥിരീകരിച്ച് യാൻഷെയും ബാരണും ഇൻസ്റ്റഗ്രാമിലൂടെയും അറിയിച്ചു–‘‘ഡാർക്ക് പോലെത്തന്നെ 1899ന്റെയും രണ്ടും മൂന്നും സീസണുകൾ ഒരുക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ ചിലപ്പോഴൊന്നും കാര്യങ്ങൾ നമ്മൾ കരുതിയതു പോലെയാകില്ല. 1899ന്റെ പുതിയ സീസണുകൾ വരില്ല എന്ന തീരുമാനം ഹൃദയവേദനയോടെ പങ്കുവയ്ക്കുകയാണ്...’. 1899 നല്ലതാണെന്നും മോശമാണെന്നുമുള്ള റിവ്യൂകള്‍ അതിനോടകം വന്നിരുന്നു. പക്ഷേ അത് നിർത്താൻ തക്ക മോശമാണെന്ന് വിമർശകർ പോലും പറയുന്നില്ല. പിന്നെന്തിനാണ് നെറ്റ്ഫ്ലിക്സ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്? അത്രയേറെ നഷ്ടമാണോ ഈ സീരീസ് നെറ്റ്‌ഫ്ലിക്സിനുണ്ടാക്കിയത്? എന്താണ് യഥാർഥത്തിൽ 1899നു സംഭവിച്ചത്? നെറ്റ്ഫ്ലിക്സുമായുള്ള ബന്ധം യാൻഷെയും ബാരണും അവസാനിപ്പിക്കുകയാണോ? ‘1899’ലെ നിഗൂഢ കപ്പലിൽ സഞ്ചരിക്കുന്ന ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത് ഓരോ കഥകളായിരുന്നു. സമാനമായിരുന്നു ‘1899’ന്റെ വിധിക്കു പിന്നിലെ കഥകളും...

‘ഓൾ ഓഫ് അസ് ആർ ഡെഡ്’ എന്ന വെബ് സീരീസിലെ ഒരു രംഗം. Photo: Netflix

∙ കണ്ടവർ കണ്ടവർ മിണ്ടാതിരുന്നു!

‘വെനസ്‍ഡേ’ വെബ് സീരീസിലെ രംഗം. Photo: Netflix

ADVERTISEMENT

തുടക്കത്തിൽ ഹിറ്റായി കുതിച്ചു കയറിയെങ്കിലും നെറ്റ്ഫ്ലിക്സ് കമ്പനി പ്രതീക്ഷിച്ചത്ര കാഴ്ചക്കാരെ 1899നു ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. മാത്രവുമല്ല, വ്യൂവർഷിപ് ദിവസം ചെല്ലുംതോറും കുറഞ്ഞു വരികയായിരുന്നു. അതായത്, സീരീസ് കണ്ടവർ പോലും അത് മറ്റുള്ളവർക്ക് റെക്കമൻഡ് ചെയ്യാത്ത അവസ്ഥ. മാത്രവുമല്ല, നെറ്റ്ഫ്ലിക്സിന്റെ ടോപ് 10 പട്ടികയിൽനിന്ന് അതിവേഗം 1899 വഴിമാറുകയും ചെയ്തു. അതേസമയം നെറ്റ്ഫ്ലിക്സിലെ മറ്റ് അന്യഭാഷാ സീരീസുകളാകട്ടെ മാസങ്ങൾക്കിപ്പുറവും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. കൊറിയൻ സീരീസുകളായ ഓൾ ഓഫ് അസ് ആർ ഡെഡ്, എക്സ്ട്രാഓർഡിനറി അറ്റോണി വൂ, സ്പാനിഷ് സീരീസായ ദ് മാർക്കറ്റ് ഹാർട്ട് തുടങ്ങിയവയെപ്പോലും മറികടക്കാൻ 1899നു സാധിച്ചില്ല. 

1899 സീരീസിൽനിന്ന്. Photo: Netflix

കാഴ്ചക്കാരുടെ എണ്ണം കൂടിയാൽ മാത്രമേ സബ്സ്ക്രിപ്ഷൻ മോഡലിൽ പ്രവർത്തിക്കുന്ന നെറ്റ്ഫ്ലിക്സിനെപ്പോലൊരു കമ്പനിക്ക് പണമുണ്ടാക്കാൻ സാധിക്കൂ. അതായത്, നെറ്റ്ഫ്ലിക്സിലെ കണ്ടന്റ് കാണുന്നതിന് നിശ്ചിത തുക നൽകേണ്ടതുണ്ട്. പുതിയ വ്യത്യസ്തങ്ങളായ കണ്ടന്റ് വരുമ്പോൾ കൂടുതൽ സബ്സ്ക്രൈബർമാരെയും ലഭിക്കുന്ന മാർക്കറ്റിങ് തന്ത്രം. അതിനു വേണ്ടിയാണ് ഓരോ സീരീസിനു വേണ്ടിയും കോടികൾ മുടക്കാൻ നെറ്റ്ഫ്ലിക്സ് തയാറാകുന്നത്. 1899 ആകട്ടെ വിവിധഭാഷാ സീരീസാണ്. ഇംഗ്ലിഷ് മാത്രമല്ല സ്പാനിഷും ജർമനും ജാപ്പനീസുമെല്ലാം സംസാരിക്കുന്ന സീരീസ്. അതിനാൽത്തന്നെ രാജ്യാന്തര തലത്തില്‍ സ്വീകരിക്കപ്പെടേണ്ടതുമായിരുന്നു. അത്തരം പ്രതീക്ഷകളുള്ളതിനാലാണ് ബാങ്കിൽനിന്നു വായ്പയെടുത്തു വരെ സീരീസ് പൂർത്തിയാക്കാൻ നിർമാതാക്കൾ തയാറായത്. മാത്രവുമല്ല, കോവിഡ് കാരണം വിവിധയിടങ്ങളിൽ പോയുള്ള ഷൂട്ടിങ് മുടങ്ങിയപ്പോൾ വെർച്വൽ പ്രൊഡക്‌ഷൻ രീതിയാണ് നെറ്റ്ഫ്ലിക്സ് നിർദേശിച്ചത്. വോള്യം (volume) എന്ന ഈ വെർച്വൽ പ്രൊഡക്‌ഷൻ രീതിക്കും ചെലവ് ചില്ലറയൊന്നുമല്ല. ഇത്തരത്തിൽ പണമെറിഞ്ഞു സബ്സ്ക്രൈബർമാരെ ‘വാരാനുള്ള’ പദ്ധതി 1899ന്റെ കാര്യത്തിൽ പാളിപ്പോയെന്നാണ് ഒടിടി വിപണി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. 

വിജയകരമായ ഒരു വെബ് സീരീസിന്റെയും രണ്ടാം ഭാഗത്തിന് ഞങ്ങൾ തടസ്സം നിന്നിട്ടില്ല. ചെറിയ ബജറ്റിലൊരുക്കുന്ന സിനിമകൾ വളരെ കുറച്ച് പ്രേക്ഷകരുമായി സംവദിക്കുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷേ വമ്പൻ ബജറ്റിലൊരുക്കുന്നവയെല്ലാം ലക്ഷ്യമിടുന്നത് വൻതോതിലുള്ള പ്രേക്ഷകരെയാണ്.

1899 വെബ് സീരീസിൽനിന്നൊരു രംഗം. Photo: Netflix
ADVERTISEMENT

മറ്റു സീരീസുകളുമായുള്ള താരതമ്യവും തിരിച്ചടിച്ചു. ഉദാഹരണത്തിന്, ഓൾ ഓഫ് അസ് ആർ ഡെഡ് എന്ന സീരീസ് 2022ൽ മാത്രം കണ്ടത് 66 കോടി മണിക്കൂറാണ്. 2022 ജനുവരിയിലായിരുന്നു സീരീസിന്റെ റിലീസ്. അതേസമയം, പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം 7.9 കോടി മണിക്കൂറാണ് 1899 കണ്ടത്. നവംബർ 14 മുതൽ 20 വരെയുള്ള കണക്ക് പുറത്തുവിട്ടത് നെറ്റ്‌ഫ്ലിക്സ് തന്നെയാണ്. എന്നാൽ പിന്നീടുള്ള ആഴ്ചകളിൽ ഈ വ്യൂവർഷിപ് കുറഞ്ഞു വന്നു. ഇതു മാത്രമല്ല 1899നു തിരിച്ചടിയായത്. 2022 നവംബറിൽത്തന്നെയാണ് ‘വെനസ്ഡേ’ എന്ന ഇംഗ്ലിഷ് സീരീസും പുറത്തിറങ്ങിയത്. അതാകട്ടെ അതുവരെയുള്ള സകല റെക്കോർഡും കീഴടക്കി മുന്നേറി. റിലീസ് ചെയ്ത ആദ്യത്തെ ആഴ്ച തന്നെ സീരീസ് കണ്ടതിന്റെ സമയം 34.1 കോടി മണിക്കൂറിലെത്തി. അതുവരെ ഈ റെക്കോർഡ്, ഹിറ്റ് സീരീസ് ‘സ്ട്രെയ്ഞ്ചർ തിങ്സ്’ സീസൺ 4ന്റെ പേരിലായിരുന്നു– 2022 മേയിൽ റിലീസ് ചെയ്ത ഈ സീരീസ് ഒരാഴ്ചകൊണ്ട് കണ്ടത് 33.5 കോടി മണിക്കൂറായിരുന്നു. (ഏറ്റവും കൂടുതൽ പേർ ഒറ്റ ആഴ്ച കണ്ട അന്യഭാഷാ സീരീസിന്റെ റെക്കോർഡ് ഇപ്പോഴും കൊറിയയിൽനിന്നുള്ള ‘സ്ക്വിഡ് ഗെയിമി’നാണ്)  അങ്ങനെയിരിക്കെ നെറ്റ്ഫ്ലിക്സിനെ സംബന്ധിച്ചിടത്തോളം 7.9 മണിക്കൂർ കണ്ടെന്ന 1899ന്റെ കണക്കിന് എന്തു പ്രസക്തി! 

∙ ‘മരണ’വുമായി കപ്പലിലെത്തിയ ആ കുട്ടി

1899 വെബ് സീരീസിന്റെ പോസ്റ്റർ.

‘വോള്യം’ പ്രൊഡക്‌ഷൻ സംവിധാനത്തിൽ 1899ന്റെ ഷൂട്ടിങ്.

1899ന്റെ കഥ അതീവ സങ്കീർണമാണെന്നു പറഞ്ഞവരും ഏറെയാണ്. മലയാളത്തിൽത്തന്നെ പറ‍ഞ്ഞാൽ ‘കിളി പോകുന്ന സീരീസ്’ എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. 1899ൽ ഇംഗ്ലണ്ടിൽനിന്ന് ന്യൂയോർക്കിലേക്ക് ഒരു കപ്പലിൽ യാത്ര നടത്തുന്നവർ നേരിടുന്ന അസാധാരണ അനുഭവങ്ങളുടെ കഥയാണ് 1899 എന്ന് ഒറ്റ വാക്കിൽ പറയാം. കെർബെറോസ് എന്ന കപ്പലിലാണ് യാത്ര. ആ കപ്പൽക്കമ്പനിയുടെ മറ്റൊരു കപ്പലായ പ്രോമിത്യൂസ് ഏതാനും മാസം മുൻപ് കടലിൽ ആയിരത്തോളം യാത്രക്കാരുമായി അപ്രത്യക്ഷമായിരുന്നു. യാത്ര തുടരവെ കെർബെറോസിലേക്ക് ഒരു ടെലഗ്രാം സന്ദേശമെത്തുന്നു. കടലിലെ ഒരു പ്രത്യേക സ്ഥാനത്തിന്റെ കോഓർഡിനേറ്റ്സ് ആയിരുന്നു അത്. ഒരുപക്ഷേ അത് പ്രോമിത്യൂസിൽനിന്നായിരിക്കുമോ? ക്യാപ്റ്റൻ എൽക്കിന്റെ ആ സംശയത്തിനു പിന്നാലെയായി പിന്നീട് കപ്പലിന്റെ യാത്ര. സത്യമായിരുന്നു. ആ യാത്ര അവസാനിച്ചത് കടലിന്റെ ഇരുട്ടിൽ, ഒരു വിളക്കു പോലും തെളിയാതെ കിടക്കുന്ന പ്രോമിത്യൂസിലായിരുന്നു. 

‘വോള്യം’ പ്രൊഡക്‌ഷൻ സംവിധാനത്തിൽ കപ്പലിന്റെ സെറ്റിട്ടിട്ടുള്ള ഷൂട്ടിങ്.

ഹീരമാൻഡി എന്ന പുതിയ വെബ് സീരീസിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ നെറ്റ്ഫ്ലിക്സ് സിഇഒ ടെഡ് സറാന്റസ് സീരീസിലെ നടിമാർക്കൊപ്പം. (Photo by SUJIT JAISWAL / AFP)

ക്യാപ്റ്റനും കപ്പലിലെത്തന്നെ മറ്റൊരു യാത്രക്കാരിയായ മോറ എന്ന ഡോക്ടറും ഏതാനും ചിലരും ചേർന്ന് ധൈര്യം സംഭരിച്ച് പ്രോമിത്യൂസിലേക്ക് വഞ്ചി തുഴഞ്ഞു. ആ കപ്പലാകെ നശിപ്പിക്കപ്പെട്ടിരുന്നു. ടെലഗ്രാം പോലുമില്ല. പിന്നെ ആരാണ് ആ കോഓർഡിനേറ്റ്സ് അയച്ചു തന്നത്? കപ്പലിൽ ഒരൊറ്റ യാത്രക്കാരൻ പോലുമില്ല. അവിടെക്കണ്ട ഒരു വണ്ടിനു പിന്നാലെ പോയ മോറ കണ്ടത് ഒരു ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒരു കുട്ടി, ഉടവു പറ്റാത്ത മുഖവും വസ്ത്രങ്ങളുമണിഞ്ഞ അവനെ ആരോ ഒരു ക്യാബിനിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. എത്ര ചോദിച്ചിട്ടും പക്ഷേ അവനൊന്നും മിണ്ടുന്നില്ല. തിരികെ കപ്പലിലേക്കു മടങ്ങിയപ്പോൾ മോറ അവനെയും ഒപ്പം കൂട്ടി. തുടർന്നങ്ങോട്ട് കപ്പലിൽ പല അസാധാരണ സംഭവങ്ങളും നടക്കുന്നു. 

കപ്പലിലെ തേഡ് ക്ലാസിൽ യാത്ര ചെയ്തിരുന്ന ഡാനിഷ് കുടുംബത്തിലെ അയ്ഡ എന്ന പെൺകുട്ടിയുടെ മരണത്തോടെയായിരുന്നു അതിന്റെ തുടക്കം. മാത്രവുമല്ല, കപ്പലിലെ പലരും അവർ മറക്കാനാഗ്രഹിക്കുന്ന പഴയ കാലത്തെ ഓർമകളിലേക്കു തിരികെപ്പോകാൻ തുടങ്ങി. പലപ്പോഴും സത്യമേത്, ദുഃസ്വപ്നമേത് എന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. അതിൽ സ്വവർഗാനുരാഗികളും കൊലപാതകികളും തട്ടിപ്പുകാരും വേഷപ്രച്ഛന്നരും വേശ്യാലയം നടത്തിപ്പുകാരിയും ധനികരെ ആനന്ദിപ്പിക്കുന്ന  ജാപ്പനീസ് ഗീഷെയും ദൈവവിശ്വാസികളും വരേണ്യരും അടിമകളും കപ്പലിൽ ഒളിച്ചു കടന്നവരും കപ്പൽ തൊഴിലാളികളും കച്ചവടക്കാരുമെല്ലാമുണ്ട്. എന്തിനു വേണ്ടിയാണോ അവർ എല്ലാം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കപ്പലിൽ കടന്നത് ആ ഓർമകളാണ് അവരെ വേട്ടയാടിക്കൊണ്ടിരുന്നത്. അതിനിടെയായിരുന്നു ക്യാപ്റ്റന്റെ ആ തീരുമാനം. കെർബെറോസ് തിരികെ ഇംഗ്ലണ്ടിലേക്കു പോകുന്നു. ഒപ്പം പ്രോമിത്യൂസിനെയും കെട്ടിവലിച്ചു കൊണ്ടു പോകും. അദ്ദേഹത്തിന് ആ കപ്പലിന്റെ രഹസ്യം മനസ്സിലാക്കിയേ മതിയാകൂ. കാരണം പ്രോമിത്യൂസിൽനിന്ന് അദ്ദേഹത്തിന് മകളുടെ ഒരു ഹെയർ ബാൻഡ് ലഭിച്ചിരുന്നു. ഏതാനും വർഷം മുന്‍പ് വീട്ടിലുണ്ടായ തീപിടിത്തത്തിലാണ് എൽക്കിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടത്. പിന്നെയെങ്ങനെ മകളുടെ ഹെയർ ബാൻഡ് പ്രോമിത്യൂസിലെത്തി? 

മോറയുടെ ലക്ഷ്യമാകട്ടെ മറ്റൊന്നാണ്– പ്രോമിത്യൂസിൽനിന്ന് അവളുടെ സഹോദരന്‍ ഒരു കത്തയച്ചിരുന്നു. ‘നഷ്ടമായതെന്തോ അത് തിരികെ കിട്ടും’ എന്നായിരുന്നു ആ കത്തിൽ. നഷ്ടപ്പെട്ടെന്നു കരുതുന്ന സഹോദരനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് മോറ പ്രോമിത്യൂസിനെ സമീപിച്ചത്. എന്നാൽ കെർബെറോസിൽ യാത്ര ചെയ്യുന്ന പലർക്കും അത്തരമൊരു കത്ത് ലഭിച്ചിരുന്നു. കപ്പൽ തിരികെ ഇംഗ്ലണ്ടിലേക്കു പോകുകയാണെന്ന് ക്യാപ്റ്റൻ ഉറപ്പിച്ചതോടെ കപ്പലിൽ കലാപത്തിന് വലിയൊരു സംഘം പടകൂട്ടി. അതിനിടെ പലരായി കപ്പലിൽ മരിച്ചു വീഴാൻ തുടങ്ങി. പല യാത്രക്കാരും അവരുടെ ഏറ്റവും ചീത്ത സ്വപ്നത്തിന്റെ ആഴങ്ങളിൽപ്പെട്ട് ശ്വാസം കിട്ടാതെ പിടഞ്ഞു. എല്ലാറ്റിനും കാരണം പ്രോമിത്യൂസിൽനിന്നു ശാപവുമായി വന്നു കയറിയ കുട്ടിയാണോ? ആ അന്വേഷണം ക്യാപ്റ്റൻ എൽക്കിനെയും മോറയെയും എത്തിച്ചത് നിഗൂഢമായ പുതിയ സ്ഥലങ്ങളിലേക്കായിരുന്നു. അതുവരെ ആരും കരുതാത്ത ഒരു പുതിയ പശ്ചാത്തലത്തിലേക്ക് കഥാഗതി മാറുന്നു. കപ്പലിന്മേൽ പതിച്ച ശാപത്തിനു കാരണം പ്രോമിത്യൂസും അതില്‍നിന്നു കിട്ടിയ കുട്ടിയുമാണോ? പ്രോമിത്യൂസിനെ എത്രയും പെട്ടെന്ന് മുക്കിക്കളയമെന്ന കപ്പൽ കമ്പനിയുടെ ടെലഗ്രാം കൂടി എത്തുന്നതോടെ പിന്നെയും ദുരൂഹതകളേറുകയായിരുന്നു. എന്താണ് പ്രോമിത്യൂസിന് സംഭവിച്ചത്? അതേ വിധി തന്നെയായിരിക്കുമോ കെർബെറോസിനെയും കാത്തിരിക്കുന്നത്? 

യാൻഷെ ഫ്രീസെയും ബാരൺ ബോ ഒഡാറും (Photo by KEVIN WINTER / Getty Images via AFP)

∙ ‘കോടികളിറക്കിയ’ കടൽ

കഥയായി കേൾക്കുമ്പോൾ ഗംഭീരമെന്നു തോന്നുന്നതാണ് 1899. എന്നാൽ കഥ പറച്ചിൽ തുടരുമ്പോൾ ആശയക്കുഴപ്പം ആരംഭിക്കുകയാണ്. ‘ദ് ഗാർഡിയൻ’ ഈ വെബ് സീരീസിന് നൽകിയത് 2 സ്റ്റാർ റേറ്റിങ്ങാണ്. ‘1899ൽ ടൈം ട്രാവലുണ്ട്, നിഗൂഢ ഇടനാഴികളുണ്ട്, കുടിയേറ്റത്തിന്റെ രാഷ്ട്രീയമുണ്ട്... പക്ഷേ അതിന്റെ മുന്നോട്ടുള്ള വേഗം ഒരു സയൻസ്–ഫിക്‌ഷനു ചേരാത്ത വിധം കുഴപ്പിക്കുന്നതാണ്. പ്രേക്ഷകനെ വേദനിപ്പിക്കും വിധം സാവധാനത്തിലാണ് സീരീസിന്റെ ഒരു എപ്പിസോഡിൽനിന്ന് മറ്റൊന്നിലേക്കുള്ള യാത്ര’യെന്നും ഗാർഡിയൻ റിവ്യു പറയുന്നു. യാൻഷെ ഫ്രീസെയും ബാരൺ ബോ ഒഡാറും ‘ഡാർക്കി’ലൂടെ സൃഷ്ടിച്ച തിളക്കം 1899ൽ ഇല്ലാതാകുന്നുവെന്നാണ് ‘ഇൻവേഴ്‌സ്’ പോർട്ടലിന്റെ നിരീക്ഷണം. എന്നാൽ ഒരു കടലിനേക്കാളും വലിയ മനുഷ്യ മനസ്സിന്റെ ആഴങ്ങളെയാണ് 1899 നമുക്കു മുന്നിലെത്തിക്കുന്നതെന്ന് പറയുന്നു ‘കൊളൈഡർ’ പോർട്ടലിലെ നിരൂപകൻ മാർക്കോ വിറ്റോ. മനുഷ്യമനസ്സുകൾ സൃഷ്ടിക്കുന്ന ഇല്യൂഷൻ കാഴ്ചകള്‍ വിഷയമാകുന്ന സീരീസുകളും സിനിമകളും നമ്മളേറെ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിൽ 1899നെയും ഉൾപ്പെടുത്താമെങ്കിലും പലപ്പോഴും എങ്ങോട്ടേക്കാണ് കഥ പോകുന്നതെന്ന് മനസ്സിലാകാനാകാത്ത വിധം കൺഫ്യൂസിങ് എലമെന്റ്സ് ഒട്ടേറെയുണ്ട് ഈ സീരീസിൽ. എന്നാൽ ഇതിന് ആരെയാണ് കുറ്റപ്പെടുത്താനാകുക എന്നതാണ് ചോദ്യം.

കോവിഡ് കാരണം കൃത്യമായ ലൊക്കേഷനിലല്ലാതെ വെർച്വൽ പ്രൊഡക്‌ഷനെയാണ് 1899 പ്രധാനമായും ആശ്രയിച്ചതെന്ന് പറഞ്ഞുവല്ലോ! അതിനാല്‍ത്തന്നെ ചെലവും കുതിച്ചുയർന്നു. ഏകദേശം 489 കോടി രൂപയാണ് സീരീസിന്റെ പ്രൊഡക്‌ഷനു ചെലവായത്. അതേസമയം 1899നേക്കാൾ ഹിറ്റായ ‘വെനസ്ഡേ’യ്ക്കാകട്ടെ ഇതിന്റെ നേർപ്പകുതി മാത്രമേ ചെലവുള്ളൂ– ഏകദേശം 245 കോടി രൂപ. ചെലവേറെയായെങ്കിലും 1899ന്റെ പ്രൊഡക്‌ഷൻ ക്വാളിറ്റിയെ മോശം പറയാനാകില്ല. സീരീസിന്റെ 90 ശതമാനത്തോളവും കപ്പലിലാണു നടക്കുന്നത്. അതിലേറെയും കടലിന്റെ പശ്ചാത്തലത്തിലും. കടലിനെ ഇത്രയേറെ ഒറിജിനിലാറ്റിയോടെ അവതരിപ്പിച്ചതിൽ ‘വോള്യം’ എന്ന വെർച്വൽ പ്രൊഡക്‌ഷനുള്ള പങ്ക് ചെറുതൊന്നുമല്ല. അതിനു വേണ്ടി ജർമനിയിലെ ഡാർക്ക് ബേ എന്ന സ്റ്റുഡിയോയിൽ ഒരു വെർച്വൽ പ്രൊഡക്ഷൻ സ്റ്റേജ് തന്നെയൊരുക്കി. 

പശ്ചാത്തലത്തിൽ എൽഇഡി സ്ക്രീൻ വച്ചുള്ള ഷൂട്ട് നേരത്തേ പല ചിത്രങ്ങളിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തല ദൃശ്യം ആ സ്ക്രീനിൽ കാണാനാകും. അതിനു മുന്നിൽനിന്ന് അഭിനയിച്ചാൽ മതി, യഥാർഥത്തിൽ ആ സ്ക്രീനിലെ ലൊക്കേഷനിൽ അഭിനേതാക്കൾ നിൽക്കുന്നതു പോലെ തോന്നും. എന്നാൽ ‘വോള്യ’ത്തിൽ ചെയ്തത് ചുറ്റിലും എൽഇഡി സ്ക്രീനുകളുള്ള രീതിയാണ്. അതിനാൽത്തന്നെ കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന വിധത്തിലുള്ള ഷൂട്ടിങ് അനുഭവവേദ്യമാകും. കപ്പലിന്റെ ഡെക്കിൽനിന്ന് കടൽപ്പക്ഷികളെ നോക്കുന്ന ഒരു രംഗത്തിൽ, കടൽപ്പക്ഷികൾ അവിടെ ഉണ്ടെന്നു ഭാവനയിൽ കണ്ട് അഭിനയിക്കേണ്ടി വരുന്നില്ല. അതുപോലെ ഭീമൻ രൂപങ്ങൾ ആക്രമിക്കാൻ വരുമ്പോൾ അവ കണ്മുന്നിൽ ഭീമാകാരമായി നിൽക്കുന്നത് ‘റിയൽ’ ആയിത്തന്നെ അനുഭവിക്കാനാകും. സീരീസിലെ ജാപ്പനീസ് താരം ഇസബെൽ വെയ് ‘വോള്യ’ത്തെപ്പറ്റി പറഞ്ഞത് ‘‘സ്ക്രീനിലെ കടലിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ ഞങ്ങൾക്ക് ശരിക്കും കടലിൽപ്പെട്ടാലുണ്ടാകുന്ന ‘സീ സീക്ക്ന‌സ്’ പ്രശ്നം അനുഭവപ്പെടുമോ എന്നു പോലും തോന്നിപ്പോയി’’ എന്നാണ്. അത്രയേറെയായിരുന്നു ഒറിജിനാലിറ്റി. 

നെറ്റ്ഫ്ലിക്സാണ് ഈ നിർമാണ രീതി സംവിധായകർക്ക് നിർദേശിച്ചത്. ഇതുവഴി പോസ്റ്റ് പ്രൊഡക്‌ഷൻ സമയത്ത് വിഎഫ്എക്സ് ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാനും സാധിച്ചു. എന്നാൽ ഈ രീതിയിൽ പ്രൊഡക്‌ഷൻ ചെലവ് അതിഭീമമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജർമനിയിൽ ഇന്നേവരെ നിർമിച്ചതിൽ ഏറ്റവും ചെലവേറിയ വെബ് സീരീസായും അതോടെ 1899 മാറി. ഈ സാങ്കേതികതയും ചെലവുമെല്ലാം നെറ്റ്ഫ്ലിക്സ് അനുവദിച്ചതെല്ലാം, 1899 കൊണ്ടുവരുമെന്നു പ്രതീക്ഷിച്ച വൻ ലാഭം മനസ്സിൽ കണ്ടുകൊണ്ടായിരുന്നു. അതെല്ലാം തകിടം മറിഞ്ഞെന്നു ചുരുക്കം. അതോടൊപ്പം സീൻ ‘ഡാർക്ക്’ ആക്കുന്ന മറ്റൊന്നു കൂടിയുണ്ടായിരുന്നു. ‘ഡാർക്കി’നേക്കാളും ഹിറ്റാകും 1899 എന്ന പ്രതീക്ഷയിലായിരുന്നു ചിത്രം ഒരുക്കിയവരും അതിനു പണം മുടക്കിയവരും. ആ മാനദണ്ഡം മനസ്സില്‍ വച്ച് വിപണിയിൽനിന്നുള്ള വരവ് കണക്കുകൂട്ടിയപ്പോഴും നഷ്ടമായിരുന്നു ബാക്കി. 

നെറ്റ്ഫ്ലിക്സ് സിഇഒ ടെഡ് സറാന്റസിന്റെ വാക്കുകളും ഇതോടൊപ്പം ചേർത്തു വായിക്കണം. 1899ന്റെ രണ്ടാം സീസൺ കാൻസലാക്കിയതിനെതിരെ ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. അതിനെപ്പറ്റിയുള്ള ചോദ്യത്തിന് ഒരു മാധ്യമത്തിൽ സറാന്റസ് നൽകിയ മറുപടി ഇങ്ങനെ: ‘‘വിജയകരമായ ഒരു വെബ് സീരീസിന്റെയും രണ്ടാം ഭാഗത്തിന് ഞങ്ങൾ തടസ്സം നിന്നിട്ടില്ല. ചില വെബ് സീരീസുകൾ വമ്പൻ ബജറ്റിലൊരുക്കും, പക്ഷേ അവ വളരെ കുറച്ച് പ്രേക്ഷകരുമായേ സംവദിക്കുന്നുള്ളൂ. ചെറിയ ബജറ്റിലൊരുക്കുന്ന സിനിമകൾ വളരെ കുറച്ച് പ്രേക്ഷകരുമായി സംവദിക്കുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷേ വമ്പൻ ബജറ്റിലൊരുക്കുന്നവയെല്ലാം ലക്ഷ്യമിടുന്നത് വൻതോതിലുള്ള പ്രേക്ഷകരെയാണ്. ആ പ്രേക്ഷകരെ ലഭിച്ചാൽ പിന്നെ അതിന്റെ തുടർച്ചയ്ക്ക് യാതൊരു തടസ്സവുമുണ്ടാകില്ല’’– 1899ന്റെ പേരുപോലും തൊടാതെ സറാന്റസ് നടത്തിയ ആ പ്രതികരണത്തിലുണ്ടായിരുന്നു എല്ലാം. 

∙ കാശാണ് ലക്ഷ്യം, കാഴ്ചക്കാരും!

സബ്സ്ക്രൈബർമാരുടെ എണ്ണത്തിലെ കുറവ് നെറ്റ്‌ഫ്ലിക്സിനു മുന്നിൽ ഇപ്പോൾത്തന്നെ വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. 2022ന്റെ രണ്ടാം പാദത്തിൽ, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയത്ത്, ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത വിധമാണ് സബ്സ്ക്രൈബർമാരുടെ എണ്ണം ഇടിഞ്ഞു താഴ്ന്നത്. അന്ന് ഒറ്റയടിക്ക് കമ്പനിക്ക് നഷ്ടമായത് 9.7 ലക്ഷം പേരെയാണ്. ആദ്യപാദത്തിലും നഷ്ടത്തിന്റെ സൂചനകളുണ്ടായിരുന്നു. എന്നാൽ മൂന്നാം പാദത്തിലെ കണക്ക് ഒക്ടോബറിൽ പുറത്തുവന്നപ്പോൾ, 24 ലക്ഷം സബ്സ്ക്രൈബർമാരെ പുതുതായി ലഭിച്ചെന്നാണ് കമ്പനി പറഞ്ഞത്. നാലാം പാദത്തിലെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ. അത് 45 ലക്ഷത്തിലെത്തിക്കുകയാണ് കമ്പനി ലക്ഷ്യം. 

കൂടുതൽ വരുമാനം ലക്ഷ്യമിട്ട് പരസ്യങ്ങൾ ഉൾപ്പെടുത്തിയ പാക്കേജ് വരെ ചില രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിക്കഴിഞ്ഞു. മാത്രവുമല്ല, പാസ്‌വേഡ് ഷെയറിങ്ങിലും വൈകാതെ നിയന്ത്രണം കൊണ്ടുവരാനാണു തീരുമാനം. ‘വിനോദത്തിന് ഒട്ടേറെ വഴികളുള്ള ഒടിടി മേഖലയിലെ കിടമത്സരത്തെക്കുറിച്ച് ‍ഞങ്ങൾക്ക് വ്യക്തമായറിയാം. അതിനാൽത്തന്നെ പടിപടിയായി മികച്ച കണ്ടന്റ് നിങ്ങൾക്കു മുന്നിലെത്തിക്കാനാണ് ഞങ്ങളുടെ ശ്രമം’ എന്നാണ് മൂന്നാം പാദത്തിലെ ഫലത്തിനൊപ്പം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 23.1 കോടി പേരാണ് പണം നൽകി നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ 6.53 കോടി പേരും യുഎസിലാണ്. രണ്ടാം സ്ഥാനത്ത് ബ്രസീലും (1.79 കോടി), മൂന്നാം സ്ഥാനത്ത് യുകെയുമാണ് (1.67 കോടി). 

ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള 10 രാജ്യങ്ങളിൽ പോലും ഇന്ത്യയില്ല. ഏറ്റവും മികച്ച കണ്ടന്റ് നെറ്റ്ഫ്ലിക്സിനു നൽകുന്ന ദക്ഷിണ കൊറിയയും ഇല്ല. ഏഷ്യ പസിഫിക് മേഖലയിൽനിന്നാണ് നെറ്റ്ഫ്ലിക്സിന് ഏറ്റവും കുറവ് വരുമാനവും– ഏകദേശം 68.46 കോടി ഡോളർ. എന്നാൽ യുഎസിൽനിന്നും കാനഡയിൽനിന്നും മാത്രം ഏകദേശം 298 കോടി ഡോളർ നെറ്റ്ഫ്ലിക്സിനു വരുമാനമുണ്ട്. ഇനിയും പിടിച്ചടക്കാനാകാത്ത, ഇന്ത്യയുൾപ്പെടെയുള്ള വിപണികളെ ലക്ഷ്യമിട്ടാണ് വിവിധ ഭാഷാ ചിത്രങ്ങളിൽ നെറ്റ്‌ഫ്ലിക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരത്തിലൊരു സ്വപ്നം മനസ്സിൽ വച്ചു മുന്നോട്ടു പോകുന്ന കമ്പനിക്ക് 1899 പോലൊരു സീരീസ് നൽകുന്ന പ്രതീക്ഷ ചെറുതൊന്നുമായിരിക്കില്ല. അതുവഴിയുണ്ടാകുന്ന നഷ്ടം അവർക്കു സഹിക്കാനുമാകില്ല. പ്രതീക്ഷകൾ തകർന്നാൽ നെറ്റ്ഫ്ലിക്സിന്റെ ‘പ്രതികാരം’ അതിഭീകരമായിരിക്കുമെന്നതിന് 1899 തന്നെ മികച്ച തെളിവ്.

∙ ‘ഡാർക്ക്’ ആണോ സീന്‍?

1899ന്റെ മുന്നോട്ടുള്ള യാത്രയെ തടഞ്ഞ നെറ്റ്‌ഫ്ലിക്സിനോട് സംവിധായകരായ യാൻഷെ ഫ്രീസെയും ബാരൺ ബോ ഒഡാറും പിണങ്ങിയെന്നായിരുന്നു കിംവദന്തികൾ. എന്നാൽ അത്തരം റിപ്പോർട്ടുകളെല്ലാം അസ്ഥാനത്താണെന്നു വ്യക്തമായിരിക്കുകയാണിപ്പോൾ. ഇരുവരും ചേർന്ന് വീണ്ടും നെറ്റ്‌ഫ്ലിക്സിനു വേണ്ടി ഒന്നിക്കുകയാണ്. ഡാർക്ക് പോലൊരു ത്രില്ലറാണ് ഇത്തവണയെത്തുന്നത്. ഡാർക്കിനു സമാനമാണ് കഥയും. ഒരു പ്രദേശത്തെ കുട്ടികളെയെല്ലാം കൂട്ടത്തോടെ കാണാതാകുന്നു. നിഴലുകളിൽ ഒളിച്ചിരിക്കുന്ന ഭീകരജീവികളാണ് കുട്ടികളെ പിടികൂടി കൊല്ലുന്നത്. അവയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടു വന്ന കുട്ടികൾ പറഞ്ഞതാകട്ടെ ആരും വിശ്വസിച്ചതുമില്ല, ഒരാളൊഴികെ. എറിക് സ്ലോട്ടർ എന്ന യുവതി. ആയിടെയാണ് അവൾ ആ പ്രദേശത്തെത്തിയത്. കുട്ടികൾക്കു മാത്രം കാണാവുന്ന ഭീകരജീവികളെ അവൾക്കും കാണാൻ സാധിക്കും. മാത്രവുമല്ല, അവയെ ഇല്ലാതാക്കുന്നതിനു പിന്നിൽ എറിക്കയ്ക്ക് വലിയൊരു ലക്ഷ്യവുമുണ്ടായിരുന്നു– ‘സംതിങ് ഈസ് കില്ലിങ് ദ് ചിൽഡ്രൻ’ എന്ന ഹിറ്റ് കോമിക്കിന്റെ കഥയാണിത്. ‘ബൂം! സ്റ്റുഡിയോ’ എന്ന പബ്ലിഷിങ് കമ്പനിക്കു വേണ്ടി എഴുത്തുകാരൻ ജയിംസ് ടൈനിയൻ ഒരുക്കിയതാണിത്. ഇത് വെബ് സീരീസാക്കുന്നതിന് കോടികളുടെ ബജറ്റും യാൻഷെയ്ക്കും ബാരണിനും നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്തുകഴിഞ്ഞു. സീരീസിന്റെ പ്രീ–പ്രൊഡ‌ക്‌ഷൻ വർക്കുകയും വൈകാതെ ആരംഭിക്കും. 

സീൻ അത്ര ‘ഡാർക്ക്’ ആയില്ലെന്നു ചുരുക്കം.

English Summary: Why Netflix Canceled its Popular Mystery Sci-Fi Thriller 1899 After Just One Season? Explained

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT